Connect with us

kerala

കനത്ത മഴ: കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ

വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണ്ണമായും നിരോധിച്ചു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് അലർട്ടുകൾ പിൻവലിക്കും വരെ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു

Published

on

കനത്ത മഴ തുടരുന്നതിനാലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്തങ്ങൾ തടയുന്നതിനായി കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ എ ഗീത ഉത്തരവിറക്കി. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ കർശനമായി നിർത്തിവച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ടാവില്ലെന്ന് കലക്ടർ അറിയിച്ചു.

വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണ്ണമായും നിരോധിച്ചു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് അലർട്ടുകൾ പിൻവലിക്കും വരെ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

മലയോരമേഖലയിൽ താമസിക്കുന്നവരെ അപകടാവസ്ഥ മുന്നിൽകണ്ട് ആവശ്യം വരുന്ന പക്ഷം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കണം. പൊതുസ്ഥലത്തും സ്വകാര്യസ്ഥലത്തുമുള്ള അപകടകരമായ എല്ലാ മരങ്ങളും ചില്ലകളും അടിയന്തരമായി മുറിച്ച് നീക്കുന്നതിനുള്ള നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണം.

ദേശീയപാത 66 ലെ പ്രവൃത്തി മൂലം വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പരിഹാരമാർഗ്ഗങ്ങൾ ഉറപ്പാക്കണം. മണ്ണെടുത്തത് മൂലം അപകടാവസ്ഥയിലായ വീടുകളിൽ താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കിയെന്നും ഡ്രെയിനേജുകൾ വൃത്തിയാക്കി വെള്ളത്തിന് സുഗമമായ ഒഴുക്കിന് സംവിധാനം ഒരുക്കിയെന്നും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

kerala

വി.എച്ച്.എസ്.ഇ ഫലം പ്രസിദ്ധീകരിച്ചു; 71.42 ശതമാനം വിജയം

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.97 ശതമാനം കുറവാണ് ഇത്തവണ

Published

on

വി.എച്ച്.എസ്.സി ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 71.42 %. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.97 ശതമാനം കുറവാണ് ഇത്തവണ. 2023ല്‍ 78.39%ആയിരുന്നു വിജയം. വിജയശതമാനം ഏറ്റവും കൂടുതല്‍ വയനാടാണ്. 85.21 ആണ് വിജയ ശതമാനം. 68.31 വിജയ ശതമാനമുള്ള കാസര്‍കോട് ആണ് വിജയം കുറവ്. 12 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേട്. 251 പേര്‍ ഫുള്‍ എ പ്ലസ് നേടി.

Continue Reading

kerala

പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; 78.69 ശതമാനം വിജയം

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും

Published

on

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം പ്രഖ്യാപിച്ചത്. 4,41,220 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

ഏപ്രില്‍ 3 മുതല്‍ 24 വരെ നടന്ന മൂല്യനിര്‍ണയ ക്യാമ്പില്‍ ഇരുപത്തി അയ്യായിരത്തോളം അധ്യാപകര്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും.

Continue Reading

kerala

ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് സി.ഐ.ടി.യു തൊഴിലാളികള്‍

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം.

Published

on

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം. ബി.പി.സി എല്ലിന്റെ എല്‍.പി.ജി ബോട്‌ലിങ് പ്ലാന്റിലെ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്.

പണം കുറഞ്ഞതിന് സി.ഐ.ടി.യു തൊഴിലാളികളാണ്‌ഡ്രൈവറെ തല്ലി ചതച്ചത്.കൊടകരയിലെ ഗ്യാസ് ഏജന്‍സിയില്‍ വച്ചുണ്ടായ തര്‍ക്കത്തിലാണ് ഡ്രൈവറെ മര്‍ദിച്ചവശനാക്കിയത്.

ഡ്രൈവര്‍ക്കെതിരായ ഈ ആക്രമത്തില്‍ പ്രതിഷേധിച്ച് ബോട്‌ലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കി.ഇതോടെ ഏഴ് ജില്ലകളിലേക്കുളള 140 ലോഡുകള്‍ മുടങ്ങി. 200 ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

Continue Reading

Trending