kerala
‘കേരള സർവകലാശാലയിലെ എസ്.എഫ്.ഐ ബാനർ ഉടൻ നീക്കണം’; കർശന നിർദേശവുമായി വി.സി
സര്‍വകലാശാല കാമ്പസില്‍ 200 മീറ്റര്‍ ചുറ്റളവില്‍ അധികൃതര്‍ക്കെതിരെ അനൗദ്യോഗിക ബാനര്‍,ബോര്‍ഡ് എന്നിവ വെക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയും വി.സി രജിസ്ട്രാരോട് സൂചിപ്പിച്ചിട്ടുണ്ട്

കേരളാ സര്‍വലാശാലയ്ക്ക് മുന്നിലെ എസ്എഫ്‌ഐ ബാനര്‍ നീക്കണമെന്ന കര്‍ശന നിര്‍ദേശവുമായി വൈസ് ചാന്‍സിലര്‍ വി.സി മോഹനന്‍ കുന്നുമ്മല്‍. ഇതുസംബന്ധിച്ച് രജിസ്ട്രാര്‍ക്ക് ഔദ്യോഗികമായി വി.സി നിര്‍ദേശം നല്‍കി. സര്‍വകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ബാനറെന്നും വി.സി മോഹനന്‍ കുന്നുമ്മല്‍ അറിയിച്ചു.
സര്‍വകലാശാല കാമ്പസില്‍ 200 മീറ്റര്‍ ചുറ്റളവില്‍ അധികൃതര്‍ക്കെതിരെ അനൗദ്യോഗിക ബാനര്‍,ബോര്‍ഡ് എന്നിവ വെക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയും വി.സി രജിസ്ട്രാരോട് സൂചിപ്പിച്ചിട്ടുണ്ട്.
kerala
കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തം; കെട്ടിട നിര്‍മാണത്തില്‍ ഗുരുതര പിഴവുകളുണ്ടായതായി കണ്ടെത്തല്‍
കെട്ടിടത്തില്‍ 77 നിര്‍മാണ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ കെട്ടിട നിര്‍മാണത്തില്‍ ഗുരുതര പിഴവുകളുണ്ടായതായി കണ്ടെത്തല്‍. PWD ഇലക്ടിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണഅ കണ്ടെത്തല്‍.
കെട്ടിടത്തില്‍ 77 നിര്‍മാണ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്. യുപിഎസ്, ബാറ്ററികള്‍, സ്വിച്ചുകള്‍ എന്നിവ സ്ഥാപിക്കുന്നതില്‍ പിഴവുണ്ടായി. തീ നിയന്ത്രിക്കുന്നതിന് സ്ഥാപിച്ച ഫയര്‍ ഡാംപര്‍ പ്രവര്‍ത്തിച്ചിരുന്നില്ല.
kerala
സ്വര്‍ണവിലയില്‍ നേരിയ വര്‍ധന
കഴിഞ്ഞ ദിവസം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. 9,000 രൂപ, 72,000 രൂപ എന്നിങ്ങനെയായിരുന്നു വില.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടി. ഇതോടെ ഗ്രാമിന് 9020 രൂപയും പവന് 72,160 രൂപയുമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. 9,000 രൂപ, 72,000 രൂപ എന്നിങ്ങനെയായിരുന്നു വില.
തിങ്കളാഴ്ച സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വര്‍ധനയാണ് ഉണ്ടായത്. 9060 രൂപയായാണ് കൂടിയത്. പവന്റെ വില 72,480 രൂപയായിരുന്നു.
crime
ആറ്റിങ്ങലിൽ വൻ ലഹരിവേട്ട; രണ്ട് കോടിയുടെ എംഡിഎംഎയും വിദേശമദ്യവും പിടികൂടി
എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ആറ്റിങ്ങലിൽ ഒന്നേകാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്. എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സഞ്ജു(42), നന്ദു(32), ഉണ്ണിക്കണ്ണൻ(39), പ്രവീൺ (35) എന്നിവരാണ് പിടിയിലായത്.
വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാൽ കിലോ എംഡിഎംഎയും 17 ലിറ്റർ വിദേശ മദ്യവും അടങ്ങുന്ന രണ്ടുകോടിയിൽ അധികം വിലവരുന്ന ലഹരി ശേഖരമാണ് തിരുവനന്തപുരം ജില്ലാ റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. ഈത്തപ്പഴത്തിന്റെ പെട്ടികൾക്കുള്ളിൽ കറുത്ത കവറിൽ ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ച് കൊണ്ടുവന്നത്. മയക്കു മരുന്ന് മാഫിയയുടെ ഇടയിൽ ഡോൺ എന്നാണ് സഞ്ജു അറിയപ്പെടുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. ഇയാളുടെ നേതൃത്വത്തിൽ രാസലഹരി വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.
വിദേശത്തുനിന്നും ലഹരി ശേഖരവുമായി എത്തിയ പ്രതികളായ സഞ്ജുവിനെയും നന്ദുവിനെയും കൂട്ടിക്കൊണ്ടുപോകാനായെത്തിയ ഉണ്ണിക്കണ്ണനെയും പ്രവീണിനെയും കല്ലമ്പലം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കുറച്ച് ദിവസങ്ങളായി റൂറൽ ഡാൻസാഫ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. ഇന്നലെ രാത്രിയാണ് കല്ലമ്പലം ജംഗ്ഷനിൽ വച്ച് ഇന്നോവ കാറിലും പിക് അപ് ലോറിയിലുമായി എത്തിയ ലഹരി സംഘത്തെ പിടികൂടിയത്.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala3 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala3 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
kerala3 days ago
തൃശൂര്‍ പൂരം കലക്കല്‍: സുരേഷ് ഗോപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു
-
kerala3 days ago
ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?
-
kerala3 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
kerala3 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി