kerala
മുസ്‌ലിം യൂത്ത് ലീഗ് രക്തദാന കാമ്പയിന് തുടക്കമായി; ‘മനുഷ്യസ്നേഹികളുടെ മഹാദാനമാണ് രക്തദാനം’: പി.കെ ഫിറോസ്
ജനുവരി 26 മുതൽ ജൂൺ 14 വരെ സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് നടത്തുന്ന കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ മുളയങ്കാവിൽ വെച്ച് നടന്നു

പട്ടാമ്പി: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങുന്ന രക്തദാന ക്യാമ്പയിന് തുടക്കമായി. ‘നൽകാം ജീവൻറെ തുള്ളികൾ’ എന്ന സന്ദേശവുമായി ജനുവരി 26 മുതൽ ജൂൺ 14 വരെ സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് നടത്തുന്ന കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ മുളയങ്കാവിൽ വെച്ച് നടന്നു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.
മനുഷ്യ ശരീരാവയവയങ്ങളും നിർമിത ബുദ്ധിയും ഉൽപ്പാദിപ്പിച്ചെടുക്കുന്ന എ.ഐ യുഗത്തിൽ വിലക്ക് വാങ്ങാൻ ലഭിക്കാത്തതും കൃത്രിമമായി നിർമിക്കാൻ കഴിയാത്തതുമായ ഒന്നാണ് മനുഷ്യ രക്തമെന്നും ജീവൻ രക്ഷക്ക് വേണ്ടിയുള്ള രക്തദാനം സ്നേഹവും കരുണയും ഉള്ളവർ നൽകുന്ന മഹാദാനമാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അഭിപ്രായപ്പെട്ടു. ഏതൊരു ജീവകാരുണ്യ പ്രവർത്തനത്തിന്റെയും അടിസ്ഥാന ലക്ഷ്യം മനുഷ്യ ജീവന്റെ നിലനിൽപ്പാണ്.
സ്വന്തം ജീവൻ കൊണ്ട് നടത്തുന്ന കാരുണ്യമാണ് രക്തദാനം. ഇത് നിരന്തരം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. അഞ്ച് മാസം കൊണ്ട് അരലക്ഷം യുവാക്കൾ മുസ്‌ലിം യൂത്ത് ലീഗ് രക്തദാന കാമ്പയിൽ പങ്കാളിയാകുമെന്നും യൂത്ത് ലീഗ് ഈ മേഖലയിൽ കൂടുതൽ സജീവമാകുമെന്നും ഫിറോസ് പറഞ്ഞു
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ബ്ലഡ് കെയർ ക്യാമ്പയിൻ സംസ്ഥാന കോഡിനേറ്ററുമായ സി.കെ മുഹമ്മദലി പദ്ധതി വിശദീകരണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് മരക്കാർ മാരായമംഗലം മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന കമ്മിറ്റി അംഗം അസ്‌ലം അച്ചു രക്തദാന അവബോധനം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ സ്വാഗതം പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ അഡ്വക്കറ്റ് മുഹമ്മദലി മറ്റാംതടം , മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.ടി.എ ജബ്ബാർ, യൂത്ത് ലീഗ് പാലക്കാട് ജില്ലാ പ്രസിഡണ്ട് പി.എം മുസ്തഫ തങ്ങൾ , ജനറൽ സെക്രട്ടറി റിയാസ് നാലകത്ത്, സംസ്ഥാന കമ്മിറ്റി അംഗം എ.എസ് അലി അസ്ഗർ, കുലുക്കല്ലൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം. സൈതലവി മാസ്റ്റർ, നൗഷാദ് വെള്ളപ്പാടം സി.ടി സൈദ്ഇബ്രാഹിം, സി അബ്ദുൽസലാം , ടി.പി ഹസൻ, റഷീദ് കൈപ്പുറം, സുഹൈൽ കുലുക്കല്ലൂർ, റിയാസ് പപ്പടപ്പടി പ്രസംഗിച്ചു. യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ മാടാല മുഹമ്മദലി, ഇഖ്ബാൽ ദുറാനി, നൗഫൽ കളത്തിൽ, ഉനൈസ് മാരായമംഗലം, അബ്ബാസ് ഹാജി, ഉണ്ണീൻ ബാപ്പു, ഹനീഫ കൊപ്പം, ഷബീർ തോട്ടത്തിൽ, പി.ഇ സാലിഹ്,അഷറഫ് വാഴമ്പുറം, മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ വിളയൂർ , പിഎം സൈഫുദ്ധീൻ, പി.കെ.എം ഷഫീഖ് സംബന്ധിച്ചു.
crime
കോഴിക്കോട് ആശുപത്രിയിലെത്തിയ ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ച് ആറംഗസംഘം
ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം

കോഴിക്കോട്: കോഴിക്കോട് മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യവേ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡോക്ടറുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡോ. ഗോപു കൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
kerala
കോന്നി ക്വാറി അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി
കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്

പത്തനംതിട്ട: കോന്നി പാറമട അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴയില്‍നിന്ന് ലോങ് ബൂം എക്‌സവേറ്റര്‍ എത്തിച്ചുളള ദൗത്യത്തിനിടയിലാണ് അജയിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
ഹിറ്റാച്ചി ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ബിഹാര്‍ സ്വദേശി അജയ് റായുടെ മൃതദേഹം. നേരത്തെ അപകടം നടന്ന സ്ഥലത്ത് ഒട്ടേറെ തവണ പാറയിടിഞ്ഞു വീണതോടെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ചെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായിരുന്നില്ല.
ഇന്ന് രാവിലെ ഏഴു മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയിരുന്നു. പാറ ഇടിഞ്ഞു ഇന്നലെ അതിഥിത്തൊഴിലാളികള്‍ അപകടത്തില്‍പെട്ടിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിയിരുന്നു. ഒഡീഷ കാണ്‍ധമാല്‍ ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ആണ് കണ്ടെത്തിയത്. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവര്‍ ബിഹാര്‍ സിമര്‍ല ജമുയ് ഗ്രാം സിമര്‍ലിയ അജയ് കുമാര്‍ റായിയെ (38) ആണ് കാണാതായത്.
വലിയ പാറമടയുടെ മുകൾ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്കു പതിക്കുകയായിരുന്നു. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് അപകടത്തിൽപെട്ടത്. ക്വാറിക്ക് അടുത്ത വർഷംവരെ ലൈസൻസ് ഉണ്ടെന്ന് അധികൃതർ പറയുന്നു. പ്രവർത്തനം സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

കൊച്ചി അമ്പലമുകള്‍ റിഫൈനറി പരിസരത്ത് തീപിടിത്തം. അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽനിന്ന് തീ പടർന്നെന്നാണ് റിപ്പോർട്ട്. പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. ഇതേ തുടർന്ന് അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അയ്യൻകുഴിയിലെ 45ഓളം കുടുംബങ്ങളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.
അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത്. വലിയ പൊട്ടിത്തെറി കേട്ടതായി നാട്ടുകാർ പറയുന്നു. അയ്യങ്കുഴിയിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി.
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
നിപ സ്ഥിരീകരിച്ച യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി
-
kerala3 days ago
കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളേജപകടം; ബിന്ദുവിന്റെ മരണത്തില്‍ ഹൈകോടതിയില്‍ ഹരജി
-
kerala3 days ago
അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്കേറ്റു
-
kerala2 days ago
നെയ്യാര്‍ ഡാമിന് സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 15ലധികം പേര്‍ക്ക് പരിക്ക്
-
News2 days ago
ഗസ്സയില്‍ അഭയകേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രാഈല്‍ ആക്രമണം; 64 പേര് കൊല്ലപ്പെട്ടു
-
Cricket2 days ago
സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്