Connect with us

kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Published

on

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി. ശ്രീനിവാസ് (30) ആണ് മിന്നലേറ്റ് മരിച്ചത്. ആലപ്പുഴ കൊടുപ്പുന്നയില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് മൂന്നരയോടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു അഖില്‍.

GULF

റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്‌ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു

Published

on

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ കീഴ്‌കോടതി വിധി ശരിവെച്ച് അപ്പീൽ കോടതിയുടെ ഉത്തരവ്. മെയ് 26 നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള കീഴ്‌ക്കോടതി വിധിയുണ്ടായത്. വിധിക്ക് ശേഷം പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിച്ചതിനെ തുടർന്നാണ് ഇന്ന് രാവിലെ 11 മണിക്ക് അപ്പീൽ കോടതിയിൽ സിറ്റിങ് ഉണ്ടായത്.

19 വർഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാൽ ആവശ്യമെങ്കിൽ പ്രതിഭാഗത്തിന് മേൽക്കോടതിയെ സമീപിക്കാം എന്നും കോടതി പറഞ്ഞു.

റഹീമിന്റെ അഭിഭാഷകാരും ഇന്ത്യൻ എംബസ്സി പ്രതിനിധി സവാദ് യൂസഫും റഹീം കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂരും ഓൺലൈൻ കോടതിയിൽ ഹാജരായിരുന്നു. കീഴ്‌ക്കോടതി വിധി ശരിവെച്ച അപ്പീൽ കോടതിയുടെ വിധി ആശ്വാസകരമാണെന്ന് വിധിക്ക് ശേഷം റിയാദ് റഹീം സഹായ സമിതി അറിയിച്ചു.

Continue Reading

kerala

പേരൂര്‍ക്കട വ്യാജ മോഷണ കേസ്; അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറി

ജില്ലാ ക്രൈംബ്രാഞ്ച് എസിപി വിജു കുമാറിനാണ് അന്വേഷണ ചുമതല.

Published

on

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ജില്ലാ ക്രൈംബ്രാഞ്ച് എസിപി വിജു കുമാറിനാണ് അന്വേഷണ ചുമതല. എസ്‌സി എസ്ടി കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

വ്യാജ പരാതി നല്‍കിയ വീട്ടുടമ ഓമന ഡാനിയേല്‍, മകള്‍ നിഷാ, പേരൂര്‍ക്കട സ്‌റ്റേഷനിലെ എസ് ഐ, എ എസ് ഐ തുടങ്ങിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പരാതിക്കാരി ബിന്ദുവിന്റെ ആവശ്യം. മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലയ്ക്ക് പുറത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം നടന്നുവരികയാണ്.

Continue Reading

kerala

കളമശ്ശേരി എന്‍ഐഎ ഓഫീസിന് സമീപത്തെ പറമ്പില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

പറമ്പിലെ അടിക്കാട് വെട്ടിതളിക്കുന്നതിനിടിയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.

Published

on

കളമശ്ശേരി എന്‍ഐഎ ഓഫീസിന് സമീപത്തെ പറമ്പില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. പറമ്പിലെ അടിക്കാട് വെട്ടിതളിക്കുന്നതിനിടിയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്.

സ്വകാര്യ കമ്പനിയുടെ ഏറെ കാലമായി കാട് പിടിച്ച് കിടന്ന സ്ഥലം വെട്ടി വൃത്തിയാക്കിയപ്പോഴാണ് തലയോട്ടി കണ്ടെത്തിയത്. പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു. തലയോട്ടിയുടെയും അസ്ഥകളുടെയും കാലപ്പഴക്കം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനയും നടത്തും. കാലപ്പഴക്കം കണ്ടെത്തിയാല്‍ ആ കാലത്തെ മിസിംഗ് കേസുകള്‍ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. നിലവില്‍ അസാധാരണ മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. തലയോട്ടി കണ്ടെത്തിയ സ്ഥലത്തിന് സമീപമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ആശുപത്രിയുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.

Continue Reading

Trending