Connect with us

News

ഇന്ദ്രജിത്ത് സുകുമാരന്‍ നായകനാകുന്ന ‘ധീരം’ ഡിസംബറില്‍ തിയറ്ററുകളില്‍

റെമോ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ റെമോഷ് എം.എസ്.യും മലബാര്‍ ടാക്കീസിന്റെ ഹാരിസ് അമ്പഴത്തിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

Published

on

ഇന്ദ്രജിത്ത് സുകുമാരന്‍ പൊലീസ് ഓഫീസര്‍ വേഷത്തില്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ധീരം’ റിലീസിനൊരുങ്ങുന്നു. റെമോ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ റെമോഷ് എം.എസ്.യും മലബാര്‍ ടാക്കീസിന്റെ ഹാരിസ് അമ്പഴത്തിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവാഗതനായ ജിതിന്‍ ടി. സുരേഷ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 5ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ദീപു എസ്. നായരും സന്ദീപ് സദാനന്ദനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഇന്ദ്രജിത്തിനൊപ്പം അജു വര്‍ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗര്‍, രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, സാഗര്‍ സൂര്യ, അവന്തിക മോഹന്‍, ആഷിക അശോകന്‍, ശ്രീജിത്ത് രവി, സജല്‍ സുദര്‍ശന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ജിതിന്‍ ടി. സുരേഷിന്റെ ആദ്യ ചിത്രമായ ‘ധീരം’ ഛായാഗ്രഹണം നിര്‍വഹിച്ചത് സൗഗന്ദ് എസ്.യൂ. ക്യാപ്റ്റന്‍ മില്ലര്‍, സാനി കായിദം, റോക്കി എന്നിവയുടെ എഡിറ്റിംഗിലൂടെ പ്രശസ്തനായ നാഗുരന്‍ രാമചന്ദ്രന്‍ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാള ചിത്രം കൂടിയാണിത്.

‘അഞ്ചകൊള്ളകൊക്കാന്‍’, ‘പല്ലോട്ടി 90സ് കിഡ്‌സ്’ എന്നിവയ്ക്ക് ശേഷം മണികണ്ഠന്‍ അയ്യപ്പ സംഗീതം ഒരുക്കുന്ന മറ്റൊരു ചിത്രവുമാണിത്. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ദുരൂഹതയും ആകാംഷയും നിറഞ്ഞ കഥാസന്ദര്‍ഭങ്ങളാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത മൂന്ന് പേരാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്. ഡ്രീംബിഗ് ഫിലിംസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും. ജി.സി.സി. മേഖലയില്‍ വിതരണം ഫാഴ്‌സ് ഫിലിംസ് കൈകാര്യം ചെയ്യും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന്‍ ജോണ്‍ ബ്രിട്ടാസ്‌

Published

on

പി.എം ശ്രീ പദ്ധതിയിൽ സി.പി.എം- ബി.ജെ.പി ഡീലിലെ ഇടനിലക്കാരൻ ജോൺ ബ്രിട്ടാസ്. കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

രാജ്യസഭയിലായിരുന്നു ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. സർവ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കി.

Continue Reading

kerala

മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്ത്, തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും; ഓ ജെ ജനീഷ്

Published

on

മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഓ ജെ ജനീഷ്. സംസ്ഥാനം സാമ്പത്തിക ക്ലേശം അനുഭവിക്കുമ്പോഴാണ് ഈ ധാരാളിത്തം. തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും.

രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃകാപരം. മാധ്യമ വാർത്തയ്ക്ക് പിന്നാലെ നടപടി എടുത്തു. മറ്റ് പാർട്ടികൾക്ക് എവിടെയാണ് മാതൃകാപരമായ ഇടപെടൽ ആണ് നടന്നത്. ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം പാർട്ടി നടത്തിയിട്ടുണ്ടെന്നും ജനീഷ് വ്യക്തമാക്കി.

ഒരാളും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പോലെ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുന്നില്ല. ഇന്നലെ KPCC പ്രസിഡൻ്റിന് ഒരു പരാതി ലഭിച്ചു. അത് DGP ക്ക് കൈമാറുകയാണ് ചെയ്തത്. പാർട്ടിയുടെ നിലപാടിനപ്പുറം യൂത്ത് കോൺഗ്രസിന് അഭിപ്രായം പറയാനില്ല. ഫെനിക്കെതിരെ ഇപ്പോഴുള്ളത് ആരോപണമാണ്. വോട്ടർമാരോടുള്ള വിശദീകരണം ഫെനി തന്നെ നൽകിയിട്ടുണ്ടെന്നും ജനീഷ് കൂട്ടിച്ചേർത്തു.

Continue Reading

News

അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രപരമായി തകര്‍ന്നു; മൂല്യം ആദ്യമായി 90 കടന്നു

ബുധനാഴ്ച വ്യാപാരം ആരംഭിച്ചതിനു പിന്നാലെ രൂപ 90.13 എന്ന എക്കാലത്തെയും കുറഞ്ഞ നിരക്കിലെത്തി

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 90 എന്ന നിരക്ക് കടന്ന് റെക്കോഡ് തലത്തിലേക്ക് താഴ്ന്നു. ബുധനാഴ്ച വ്യാപാരം ആരംഭിച്ചതിനു പിന്നാലെ രൂപ 90.13 എന്ന എക്കാലത്തെയും കുറഞ്ഞ നിരക്കിലെത്തി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 89.9475 എന്ന പഴയ റെക്കോഡും പിന്നിലായിങ്ങനെ.

ഡോളറിന്റെ ആവശ്യകതയിലേറ്റ വര്‍ധന, വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ പിന്മാറ്റം, ഇന്ത്യയുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വം എന്നിവയാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളായത്. ഊഹക്കച്ചവടക്കാരുടെ ഡോളര്‍ വാങ്ങിക്കൂട്ടലും സമ്മര്‍ദം ശക്തമാക്കി. ചൊവ്വാഴ്ച 89.96 രൂപ, തിങ്കളാഴ്ച 89.53 രൂപ എന്ന നിലയിലായിരുന്നു ക്ലോസിംഗ്.

യുഎസുമായി വ്യാപാര കരാറില്‍ ഇതുവരെ ധാരണയിലാകാത്തതും വിദേശ നിക്ഷേപങ്ങളുടെ കുറവും രൂപയെ ദുര്‍ബലപ്പെടുത്തിയതായി വിപണി വിലയിരുത്തുന്നു. വെള്ളിയാഴ്ച ആര്‍.ബി.ഐയുടെ നയപ്രഖ്യാപനത്തോടെ കേന്ദ്രബാങ്ക് ഇടപെടുമോ എന്ന കാര്യത്തില്‍ വ്യക്തത പ്രതീക്ഷിക്കുന്നു. വ്യാപാരകരാര്‍ യാഥാര്‍ഥ്യമാവുന്നത് മൂല്യത്തകര്‍ച്ചയ്ക്ക് പരിഹാരമാകുമെന്ന് വിലയിരുത്തല്‍.

റൂപയുടെ മൂല്യം 85ല്‍ നിന്ന് 90 ആയി താഴാന്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രം എടുത്തത് രാജ്യത്തിന്റെ വിദേശ അക്കൗണ്ടുകളിലെ സമ്മര്‍ദത്തിന്റെ സൂചനയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷം വിദേശ നിക്ഷേപകര്‍ 17 ബില്യണ്‍ ഡോളറോളം ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചുവെന്നാണ് കണക്കുകള്‍. നേരിട്ടുള്ള വിദേശനിക്ഷേപവും ദുര്‍ബലമായിരിക്കുകയാണ്.

അതേസമയം, രൂപയുടെ മൂല്യത്തകര്‍ച്ച സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു. കയറ്റുമതി വര്‍ധിപ്പിക്കാനും വിദേശനാണ്യ വരുമാനം കൂട്ടാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഇതിലൂടെ സഹായമാകുമെന്ന് അദ്ദേഹം പറഞ്ഞു.

 

Continue Reading

Trending