kerala
ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്നുള്ള തര്‍ക്കം; മാവേലിക്കരയില്‍ മുന്‍ കൗണ്‍സിലറെ മകന് കൊലപ്പെടുത്തി
സംഭവത്തില്‍ മകന് കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആലപ്പുഴ: മാവേലിക്കര നഗരസഭയിലെ മുന്‍ കൗണ്‍സിലറായ കനകമ്മ സോമരാജിനെ 67) മകന് കൊലപ്പെടുത്തി. സംഭവത്തില്‍ മകന് കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നീങ്ങിയതെന്നാണ് പോലീസിന്റെ സംശയം. അമ്മയെ കൊലപ്പെടുത്തിയ വിവരം കൃഷ്ണദാസ് തന്നെ ഇന്ന് രാവിലെ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
kerala
കണ്ണൂര്‍ നഗരത്തിലെ ആശുപത്രിയില്‍ കവര്‍ച്ച; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മുഖം തുണികൊണ്ട് മറച്ച ഒരാളാണ് മോഷണം നടത്തിയത് എന്നാണ് പൊലീസ് വിശദീകരണം.
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ തളാപ്പിലെ മാക്സ് ആശുപത്രിയില്‍ മോഷണം. ആശുപത്രിയില്‍ നിന്നും 50,000 രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. മോഷണ രംഗങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മുഖം തുണികൊണ്ട് മറച്ച ഒരാളാണ് മോഷണം നടത്തിയത് എന്നാണ് പൊലീസ് വിശദീകരണം. ആശുപത്രിയുമായി ബന്ധപ്പെട്ട പ്രദേശത്തെ രണ്ട് വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. രണ്ട് വീടുകളുടെയും ജനാലകള്‍ തുറന്ന നിലയിലാണ് മോഷണ ശ്രമം നടന്നതെന്നും പൊലീസ് അറിയിച്ചു.
ഈ മോഷണത്തിന് പിന്നില്‍ ഒരു വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
kerala
തൃശൂരില്‍ വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ യുവതി മരിച്ച നിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
അമ്മ ഉണരുന്നില്ലെന്ന് കുട്ടികള്‍ അടുത്തവീട്ടില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധിച്ചത്.
തൃശൂര്‍: മണലൂര്‍ ഗവ. ഐടിഐ റോഡിലെ വാടകവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണലൂര്‍ തൃക്കുന്ന് സ്വദേശി പുത്തന്‍പുരയ്ക്കല്‍ സലീഷിന്റെ ഭാര്യ നിഷമോള് (35) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് സലീഷിനെ കാണാനില്ല. ഇന്നലെ രാവിലെയാണ് മുറിയിലെ കിടക്കയില്‍ നിഷയെ മരിച്ച നിലയില്‍ കണ്ടത്.
അമ്മ ഉണരുന്നില്ലെന്ന് കുട്ടികള്‍ അടുത്തവീട്ടില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധിച്ചത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. അന്തിക്കാട് പൊലീസെത്തി സലീഷിനെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. സലീഷ് സ്ഥലത്തെത്താതിരുന്നതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. ഒന്നര വര്‍ഷമായി ഐടിഐ റോഡിലെ വാടകവീട്ടിലാണ് നിഷയും കുടുംബവും താമസിച്ചിരുന്നത്. കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒന്നര വര്‍ഷത്തിലേറെയായി സെയില്‍സ് ജോലി ചെയ്തുവരികയായിരുന്നു നിഷ. കഴിഞ്ഞ രണ്ട് ദിവസമായി അവധിയിലായിരുന്നു.
ചാലക്കുടി സ്വദേശിനിയായ നിഷ മുമ്പ് വിവാഹിതയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ആദ്യ ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് സലീഷുമായി വിവാഹിതയായത്. ആദ്യ ഭര്‍ത്താവില്‍ ജനിച്ച രണ്ട് കുട്ടികളാണ് നിഷയ്ക്കുള്ളത്. ഇവരാണ് നിഷയോടൊപ്പം താമസിച്ചിരുന്നത്.
സലീഷുമായുള്ള ബന്ധത്തില്‍ മക്കളില്ല. നിഷയെ സലീഷ് മര്‍ദിക്കാറുണ്ടായിരുന്നുവെന്നും ഇതുസംബന്ധിച്ച് പൊലീസില്‍ നേരത്തെ പലതവണ പരാതി നല്‍കിയിരുന്നുവെന്നും പറയുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മക്കള്‍: വൈഗ, വേദ.
kerala
വിധിയില്‍ സന്തോഷം; ദിലീപ് തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ല,നടിക്കൊപ്പമല്ല എന്ന നിലപാടില്ല -ലക്ഷ്മിപ്രിയ
നടിക്കൊപ്പമല്ല എന്ന നിലപാടില്ല. രണ്ട് പേരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് ലക്ഷ്മിപ്രിയ..
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി നടിയും അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയ. വിധി സന്തോഷം തരുന്നതാണെന്നും ദിലീപ് തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. നടിക്കൊപ്പമല്ല എന്ന നിലപാടില്ല. രണ്ട് പേരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് ലക്ഷ്മിപ്രിയ കൂട്ടി ചേര്‍ത്തു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ കുറ്റം തെളിയിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പറഞ്ഞ് നടി രഞ്ജിനിയും രംഗത്തു വന്നിരുന്നു. തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നും രഞ്ജിനി ആരോപിച്ചു.
ഇതിനിടെ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് റിമ കല്ലിങ്കലും രമ്യമ്പിശനും രംഗത്തെത്തി. അവള്‍ക്കൊപ്പം എന്നായിരുന്നു രമ്യ നന്പീശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ദിലീപിനെ വെറുതേവിട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് നാദിര്‍ഷയും രംഗത്തെത്തി. സത്യമേവ ജയതേയെന്നാണ് നാദിര്‍ഷയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
-
kerala3 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
india2 days agoബാബരി: മായാത്ത ഓര്‍മകള്‍
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india2 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket2 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

