More
തിരുവനന്തപുരത്ത് എ.ടി.എം തകര്‍ത്ത നിലയില്‍

തിരുവനന്തപുരം കുടപ്പനക്കുന്ന് കളക്ടറേറ്റിന് സമീപമുള്ള എസ്ബിഐയുടെ എടിഎം തകര്‍ത്ത നിലയില്‍. ഇന്ന് രാവിലെയാണ് എടിഎം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.മോഷണശ്രമമായിരിക്കാമെന്ന സംശയത്തില്‍ സമീപവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.എന്നാല്‍ മോഷണശ്രമമല്ല സാമൂഹികവിരുദ്ധര്‍ തകര്‍ത്തതായിരിക്കാമെന്ന് പൊലീസ് പറയുന്നു.
പ്രാഥമികാന്വേഷണത്തില്‍ യന്ത്രത്തിന് തകരാര്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും ചില്ലു വാതില്‍ മാത്രമെ തകര്‍ത്തിട്ടുള്ളുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചുട്ടെന്നും എസ്ബിഐ അധികൃതര്‍ എത്തിയതിനുശേഷം തുടര്‍ നടപടികള് സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
കേരളത്തില്‍ എടിഎം കവര്‍ച്ച തുടര്‍ക്കഥയാവുകയാണ്. ദിവസങ്ങള്‍ക്കു മുമ്പ് കോഴിക്കോട് നഗരത്തില്‍ രണ്ടിടത്ത് എടിഎം കവര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
kerala
കോന്നി ക്വാറി അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി
കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്

പത്തനംതിട്ട: കോന്നി പാറമട അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴയില്‍നിന്ന് ലോങ് ബൂം എക്‌സവേറ്റര്‍ എത്തിച്ചുളള ദൗത്യത്തിനിടയിലാണ് അജയിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
ഹിറ്റാച്ചി ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ബിഹാര്‍ സ്വദേശി അജയ് റായുടെ മൃതദേഹം. നേരത്തെ അപകടം നടന്ന സ്ഥലത്ത് ഒട്ടേറെ തവണ പാറയിടിഞ്ഞു വീണതോടെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ചെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായിരുന്നില്ല.
ഇന്ന് രാവിലെ ഏഴു മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയിരുന്നു. പാറ ഇടിഞ്ഞു ഇന്നലെ അതിഥിത്തൊഴിലാളികള്‍ അപകടത്തില്‍പെട്ടിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിയിരുന്നു. ഒഡീഷ കാണ്‍ധമാല്‍ ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ആണ് കണ്ടെത്തിയത്. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവര്‍ ബിഹാര്‍ സിമര്‍ല ജമുയ് ഗ്രാം സിമര്‍ലിയ അജയ് കുമാര്‍ റായിയെ (38) ആണ് കാണാതായത്.
വലിയ പാറമടയുടെ മുകൾ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്കു പതിക്കുകയായിരുന്നു. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് അപകടത്തിൽപെട്ടത്. ക്വാറിക്ക് അടുത്ത വർഷംവരെ ലൈസൻസ് ഉണ്ടെന്ന് അധികൃതർ പറയുന്നു. പ്രവർത്തനം സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

കൊച്ചി അമ്പലമുകള്‍ റിഫൈനറി പരിസരത്ത് തീപിടിത്തം. അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽനിന്ന് തീ പടർന്നെന്നാണ് റിപ്പോർട്ട്. പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. ഇതേ തുടർന്ന് അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അയ്യൻകുഴിയിലെ 45ഓളം കുടുംബങ്ങളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.
അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത്. വലിയ പൊട്ടിത്തെറി കേട്ടതായി നാട്ടുകാർ പറയുന്നു. അയ്യങ്കുഴിയിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി.

ജിദ്ദ: അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂലൈ 31 വരെയാണ് രജിസ്‌ട്രേഷനുള്ള സമയം. കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജ് പാക്കേജും ഇത്തവണ ലഭ്യമാക്കിയിട്ടുണ്ട്. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in എന്ന വെബ്‌സൈറ്റ് വഴിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്‌സൈറ്റ് വഴിയും അപേക്ഷകൾ സമർപ്പിക്കാം. ഹജ്ജ് സുവിധ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാനാവും.
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
kerala3 days ago
നിപ സ്ഥിരീകരിച്ച യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളേജപകടം; ബിന്ദുവിന്റെ മരണത്തില്‍ ഹൈകോടതിയില്‍ ഹരജി
-
kerala3 days ago
അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്കേറ്റു
-
kerala2 days ago
കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി
-
kerala3 days ago
പാലക്കാട് പന്നിക്കെണിയില്‍ നിന്ന് വയോധികക്ക് ഷോക്കേറ്റ സംഭവം; മകന് അറസ്റ്റില്‍
-
kerala2 days ago
നെയ്യാര്‍ ഡാമിന് സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 15ലധികം പേര്‍ക്ക് പരിക്ക്