kerala

വണ്ടന്‍മേട്ടില്‍ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

By Test User

February 06, 2022

ഇടുക്കി: വണ്ടന്‍മേട്ടില്‍ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന ട്രാഫിക് എസ്.ഐ ജെയിംസ് ആണ് മരണപ്പെട്ടത്.  വണ്ടന്‍മേട് പോലീസ് ക്വട്ടേഴ്‌സിന് അടുത്തുള്ള മരത്തില്‍ തൂങ്ങിയ നിലയിലാണ് ജെയിംസിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം ഇതുവരെ വ്യക്തമല്ല. ആത്മഹത്യ ചെയ്‌തെന്നാണ്  പ്രാഥമിക നിഗമനം. മൃതദേഹം  ഇടുക്കി മെഡിക്കല്‍ കോളജിലേക്ക്  പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.