X
    Categories: CultureMore

എമിറേറ്റ്‌സും ഇത്തിഹാദും നാളെ മുതല്‍ ഖത്തര്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

ദുബൈ: യു.എ.ഇ ആസ്ഥാനമായുള്ള പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും ഖത്തറിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെക്കുന്നു. നാളെ (ചൊവ്വാഴ്ച) മുതല്‍ അനിശ്ചിത കാലത്തേക്കായിരിക്കും സര്‍വീസ് മുടക്കം. ഖത്തറുമായുള്ള നയതന്ത്ര ബന്ധം യു.എ.ഇ അടക്കമുള്ള അറബ് രാജ്യങ്ങള്‍ വിച്ഛേദിച്ചതിനു പിന്നാലെയാണിത്. സര്‍വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്ന് വ്യക്തമല്ല.

ഇന്ന് വിമാനങ്ങള്‍ പതിവു പോലെ സര്‍വീസ് നടത്തുമെന്നും അബൂദാബിയില്‍ നിന്ന് ദോഹയിലേക്കുള്ള അവസാന വിമാനം പ്രാദേശിക സമയം 2.45-ന് പറന്നുയരുമെന്നും ഇത്തിഹാദ് വ്യക്തമാക്കി.

ദോഹയിലേക്കും അവിടെ നിന്ന് തിരിച്ചും തങ്ങളുടെ വിമാനത്തില്‍ യാത്ര ബുക്ക് ചെയ്തവര്‍ക്ക് പകരം മാര്‍ഗങ്ങള്‍ ഒരുക്കുമെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി. ദോഹയ്ക്കു പകരം സര്‍വീസ് ഉള്ള തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്ക് യാത്ര മാറ്റാനും ഉപയോഗിക്കാത്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്ത് മുഴുവന്‍ പണവും ലഭ്യമാക്കാനും അവസരമൊരുക്കും.

തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സഹായം നല്‍കുന്നുവെന്നാരോപിച്ച് സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഇന്ന് രാവിലെയാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ഖത്തറിലെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവരിക്കുമെന്നും ഖത്തറുമായുള്ള വ്യോമ, നാവിക ഗതാഗതം ഉപേക്ഷിക്കുമെന്നും ഈ രാജ്യങ്ങള്‍ വ്യക്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: