Connect with us

kerala

നിങ്ങളറിയാത്ത മലയാളത്തിലെ വിദേശികള്‍

നാം ഉപയോഗിക്കുന്ന സര്‍ബത്ത്, അലമാര എന്നിവയൊക്കെ ഇത്തരത്തില്‍ സ്വീകരിച്ചവയാണ്. അറബി, പേര്‍ഷ്യന്‍, ഹിന്ദി, ഇംഗ്ലീഷ്, ഗ്രീക്ക്, സുറിയാനി, സംസ്‌കൃതം തുടങ്ങിയ ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് പദങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.

Published

on

ഏതൊരു ഭാഷയും അതിന്റെ പദസമ്പത്ത് വര്‍ധിപ്പിക്കാന്‍ മറ്റ് ഭാഷകളില്‍ നിന്നു പദങ്ങള്‍ സ്വീകരിക്കാറുണ്ട്. നാം ഉപയോഗിക്കുന്ന സര്‍ബത്ത്, അലമാര എന്നിവയൊക്കെ ഇത്തരത്തില്‍ സ്വീകരിച്ചവയാണ്. അറബി, പേര്‍ഷ്യന്‍, ഹിന്ദി, ഇംഗ്ലീഷ്, ഗ്രീക്ക്, സുറിയാനി, സംസ്‌കൃതം തുടങ്ങിയ ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് പദങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വിവിധ ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് കടന്നു വന്ന പദങ്ങളെ പരിചയപ്പെടാം.

ഇംഗ്ലീഷില്‍ നിന്നു സ്വീകരിച്ച പദങ്ങള്‍

ഡോക്ടര്‍, ബസ്, ചെക്ക്, സൂപ്രണ്ട്, നോട്ടീസ്, ഡയനാമോ, ടിക്കറ്റ്, സര്‍ക്കുലര്‍, സ്റ്റാമ്പ്, കോപ്പി, ബാലറ്റ് പേപ്പര്‍.

പേര്‍ഷ്യന്‍

സര്‍ബത്ത്, തക്കാളി, ഗുസ്തി, ത്രാസ്, ചര്‍ക്ക, ശരാശരി, ബസാര്‍, കുശാല്‍, അച്ചാര്‍, പീരങ്കി, ഇസ്തിരി, അബ്കാരി, സര്‍ക്കാര്‍, സവാരി, കാനേഷുമാരി, ഓഹരി, പൈജാമ, ലുങ്കി.

ഹിന്ദി

മിഠായി, പപ്പടം, ചലാന്‍, പഞ്ചായത്ത്, റവ, പടക്കം, പാറാവ്, പട്ടിണി, ചപ്പാത്തി, സാരി, ബംഗ്ലാവ്, ലാത്തി, ബന്ദ്.

അറബി

ഹാജര്‍, കടലാസ്, തഹസില്‍ദാര്‍, വക്കീല്‍, മാപ്പ്, നികുതി, തവണ, മസാല, ഹല്‍വ, ഖജനാവ്, ജില്ല, കച്ചേരി, താക്കീത്, സലാം, ജപ്തി, വസൂല്‍, ചന്ദനം, കാലി.

മറാത്തി

തപാല്‍, കിച്ചടി, സാമ്പാര്‍, ജിലേബി

സംസ്‌കൃതം

സന്തോഷം, ദു:ഖം, സുഖം, നഖം, ആഘോഷം, മാതാവ്, പിതാവ്, പുത്രന്‍, കല്‍പന, ആകാശം, വേദന, വൃക്ഷം, ഭൂമി, ജീവന്‍, ത്വക്ക്, സൗജന്യം, കളഭം, ഉദ്യോഗം, മണ്ഡലം.

ഫ്രഞ്ച്

കുശിനി, ബാങ്ക്, കഫേ, മേയര്‍.

ഡച്ച്

അപ്പോത്തിക്കിരി, കാര്‍ഡ്, തേയില, കോഫി
തല്‍സമവും തത്ഭവവും

മറ്റ് ഭാഷയില്‍ നിന്ന് യാതൊരു വ്യത്യാസവും വരുത്താതെ സ്വീകരിക്കുന്ന പദങ്ങളാണ് തല്‍സമങ്ങള്‍. എന്നാല്‍ അന്യഭാഷയിലെ പദങ്ങളെ സ്വന്തം ഭാഷയിലെ നിയമങ്ങള്‍ക്ക് അനുസരിച്ച് രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നവയാണ് തത്ഭവങ്ങള്‍. ഉദാ: ഹോസ്പിറ്റല്‍- ആശുപത്രി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു

ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.

Published

on

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന്‍ കൃഷ്ണനാണ് (30) മരിച്ചത്.

ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവില്‍ കഴിഞ്ഞ ദിവസം കൃഷ്ണനടക്കം ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ നോക്കാന്‍ കൃഷ്ണനെ ഏല്‍പിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി.

ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കള്‍ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മിനി. സഹോദരന്‍: അഖില്‍

Continue Reading

kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്‌നാടിന് കത്തയച്ച് കേരളം

. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

Published

on

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന് സംസ്ഥാനം കത്തയച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

Trending