Connect with us

kerala

മെഡിക്കൽ കോളജ് ഐ.സി.യുവിലെ പീഡനം;ജീവനക്കാരെ തിരിച്ചെടുത്തത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അതിജീവിത

ആശുപത്രിയിൽ ജീവനക്കാർ കുറവായതിനാൽ അഞ്ചുപേരെ ഉടനെ തിരിച്ചെടുക്കണമെന്ന നിലപാടാണ് ആഭ്യന്തര അന്വേഷണക്കമ്മിറ്റി സ്വീകരിച്ചത്

Published

on

കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രി ഐ.സി.യു.വിൽ പീഡനത്തിനിരയായ തന്നെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്ത അഞ്ചു ജീവനക്കാരെയും സർവീസിൽ തിരിച്ചെടുത്തത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അതിജീവിത. ഇതിനെതിരേ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് ഒരിക്കൽക്കൂടി പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.

എന്നാൽ, ആശുപത്രിയിൽ ജീവനക്കാർ കുറവായതിനാൽ അഞ്ചുപേരെ ഉടനെ തിരിച്ചെടുക്കണമെന്ന നിലപാടാണ് ആഭ്യന്തര അന്വേഷണക്കമ്മിറ്റി സ്വീകരിച്ചത്.

‘‘പോലീസ് ശരിയായ രീതിയിൽ അന്വേഷിച്ചാൽ ഇവരെയെല്ലാം അറസ്റ്റു ചെയ്യാമായിരുന്നു. രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് ഇവരെല്ലാം ജോലിയിൽ തിരിച്ചുകയറിയത്. അതേസമയം, ഇരയായ എനിക്ക് മാത്രം നീതി ലഭിച്ചില്ല. ആഭ്യന്തര അന്വേഷണക്കമ്മിറ്റിയുടെ റിപ്പോർട്ടിൽ അഞ്ചുപേർക്കെതിരേയുള്ള കുറ്റം തെളിയിക്കാൻ സാധിച്ചില്ലെന്ന് രേഖപ്പെടുത്തിയത് പ്രതി എം.എം. ശശീന്ദ്രന്റെ പേരിലുള്ള പീഡനക്കേസ് തേച്ചുമായ്‌ച്ചു കളയാനുള്ള നീക്കമാണ്. ഒന്നിനും തെളിവില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്…’’-അതിജീവിത ചോദിക്കുന്നു.

kerala

തൃശ്ശൂരില്‍ വീണ്ടും കാട്ടാനാക്രമണം; ചാലക്കുടിയില്‍ ഒരാള്‍ മരിച്ചു

ചായ കുടിക്കാന്‍ ഹോട്ടലിലേയ്ക്ക് വരുമ്പോഴാണ് ആക്രമണം നടത്തിയത്.

Published

on

തൃശ്ശൂര്‍: ജില്ലയില്‍ വീണ്ടും കാട്ടാനാക്രമണം.ചാലക്കുടി ചായ്പന്‍ക്കുഴിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. തെക്കൂടന്‍ സുബ്രന്‍ (68) ആണ് മരിച്ചത്. ചായ കുടിക്കാന്‍ ഹോട്ടലിലേയ്ക്ക് വരുമ്പോഴാണ് ആക്രമണം നടത്തിയത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

ഇതേസമയം, കഴിഞ്ഞ ദിവസം കടുവ സെന്‍സസിനിടെ പുതൂര്‍ ഫോറസ്റ്റ് റേഞ്ചില്‍ കാട്ടാന ആക്രമിച്ച് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കാളിമുത്തുവിന് ആന്തരിക രക്തസ്രാവവും നട്ടെല്ലും വാരിയെല്ലുകളും തകര്‍ന്ന നിലയുമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആന പിന്നില്‍ നിന്ന് തുമ്പിക്കൈകൊണ്ട് എറിഞ്ഞതിന്റെയും തുടര്‍ന്ന് നെഞ്ചില്‍ ചവിട്ടിയതിന്റെയും ഗുരുതര ക്ഷതങ്ങളും ശരീരത്തില്‍ കണ്ടെത്തി.

കാളിമുത്തുവിന്റെ മരണത്തിന് പിന്നാലെ കുടുംബത്തിന് സഹായമായി മകന്‍ അനില്‍കുമാറിനെ വനംവകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്ന് വകുപ്പ് അറിയിച്ചു. ആദ്യഘട്ട നഷ്ടപരിഹാരത്തുക ഇന്ന് കൈമാറുമെന്നുമാണ് വിവരം.

Continue Reading

kerala

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലീഗ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

രാത്രി വരെ നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വീട്ടിലെത്തിയ ഉടന്‍ അവര്‍ കുഴഞ്ഞുവീഴുകയായിരുന്നു.

Published

on

മലപ്പുറം: എടക്കര മൂത്തേടം പഞ്ചായത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി വട്ടത്ത് ഹസീന (52) ആണ് മരിച്ചത്. രാത്രി വരെ നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വീട്ടിലെത്തിയ ഉടന്‍ അവര്‍ കുഴഞ്ഞുവീഴുകയായിരുന്നു.

പായിമ്പാടം അങ്കണവാടി അധ്യാപികയായ ഹസീന കഴിഞ്ഞ ദിവസങ്ങളിലും വീടുവീടായി വോട്ടിനായി പ്രചാരണത്തില്‍ സജീവമായിരുന്നു. രാത്രി 11.15 ഓടെയാണ് വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

kerala

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് വിധി

അഞ്ച് വര്‍ഷത്തെ വിചാരണയും നിരന്തരമായ നാടകീയ സംഭവവികാസങ്ങളും പിന്നിട്ട ശേഷമാണ് ജഡ്ജി ഹണി എം. വര്‍ഗീസ് വിധി പ്രസ്താവിക്കുന്നത്.

Published

on

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എറണാകുളം ജില്ലാ കോടതി ഇന്ന് നിര്‍ണായക വിധി പറയും. അഞ്ച് വര്‍ഷത്തെ വിചാരണയും നിരന്തരമായ നാടകീയ സംഭവവികാസങ്ങളും പിന്നിട്ട ശേഷമാണ് ജഡ്ജി ഹണി എം. വര്‍ഗീസ് വിധി പ്രസ്താവിക്കുന്നത്.

കോടതിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2017 ഫെബ്രുവരി 17ന് അങ്കമാലിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതും ദൃശ്യങ്ങള്‍ പകര്‍ത്തിയതും. കേസില്‍ പള്‍സര്‍ സുനി, ഡ്രൈവര്‍ മാര്‍ട്ടിന്‍, ബി. മണികണ്ഠന്‍ എന്നിവരടക്കം പത്ത് പേരാണ് പ്രതികള്‍. ദിലീപ് കേസിലെ എട്ടാം പ്രതിയാണ്.

പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയായി. 261 സാക്ഷികളുള്ള കേസില്‍ 28 പേര്‍ മൊഴി മാറ്റി. 142 തൊണ്ടുകള്‍ കോടതി പരിശോധിച്ചു. സാക്ഷി വിസ്താരത്തിന് മാത്രം 438 ദിവസം എടുത്തുവെന്നത് കേസിന്റെ സങ്കീര്‍ണ്ണത തെളിയിക്കുന്നു.

ലൈംഗിക പീഡനം, ഗൂഢാലോചന, അന്യായ തടങ്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല ചിത്രീകരണം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ നേരിടുന്നത്. പ്രതികള്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

 

Continue Reading

Trending