X

പാലക്കാട് മണ്ണാർക്കാട് പാലക്കയത്ത് കനത്ത മഴ; വനത്തില്‍ ഉരുള്‍പൊട്ടി

പാലക്കാട് മണ്ണാര്‍ക്കാടിന് സമീപം പാലക്കയത്ത് കനത്ത മഴയെ തുടര്‍ന്ന് വനത്തില്‍ ഉരുള്‍പൊട്ടി. പാലക്കയം ടൗണില്‍ കടകളില്‍ വെള്ളം കയറി. പ്രദേശത്ത് മണിക്കൂറുകളായി കനത്ത മഴ തുടരുകയാണ്. കാഞ്ഞിരപ്പുഴ ഡാമിനോട് ചേര്‍ന്നുള്ള വനപ്രദേശമാണ് ഉരുള്‍പൊട്ടിയതെന്ന് സംശയിക്കുന്നു. ഡാമില്‍ വെള്ളം വലിയതോതില്‍ ഉയര്‍ന്നിട്ടുണ്ട്.

കനത്ത മഴയില്‍ പാലക്കയത്തെ കാര്‍മല്‍ സ്‌കൂളിന്റെ താഴ്ന്ന നില വെള്ളത്തില്‍ മുങ്ങി. സ്‌കൂളിന് ചുറ്റും വലിയ രീതിയില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്.

webdesk11: