kerala
മാതാപിതാക്കള്‍ ഇല്ലാത്തപ്പോള്‍ വീട് ജപ്തി ചെയ്ത് കുഞ്ഞ് മക്കളെ ഇറക്കി വിടുന്നതാണോ ഈ സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷയും പാവങ്ങളോടുള്ള കരുതലും; വിഡി സതീശന്
സി.പി.എം നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ ജപ്തിക്കിരയായ ദളിത് കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതായി മാത്യു കുഴല്നാടന് എം.എല്‍.എ.
മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളെ വീട്ടില്‍നിന്നു ഇറക്കിവിട്ട സി.പി.എം നിയന്ത്രണത്തിലുള്ള അര്‍ബര്‍ ബാങ്കിന്റെ ജപ്തി നടപടിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്.ഹൃദ്രോഗ ബാധിതനായ പിതാവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ, പറക്കമുറ്റാത്ത രണ്ട് പെണ്മക്കളെ പെരുവഴിയിലേക്ക് ഇറക്കിവിട്ട ബാങ്കിന്റെ നടപടി എന്തൊരു ക്രൂരതയാണ് അദ്ദേഹം ചോദിച്ചു.
കണ്ണില്ലാത്ത ഈ ക്രൂരത കാട്ടിയത് സ്വകാര്യ ബാങ്കുകളോ വട്ടിപ്പലിശക്കാരോ അല്ല. കേരളത്തിന്റെ സ്വന്തം ബാങ്കെന്ന് സര്‍ക്കാര്‍ അഭിമാനം കൊള്ളുന്ന കേരള ബാങ്കാണ്. പാവങ്ങളോട് പോലും ഒരിറ്റ് മനുഷ്യത്വം കാട്ടാന്‍ പറ്റില്ലെങ്കില്‍ പിന്നെ ആര്‍ക്കു വേണ്ടിയാണ് സ്വന്തം ബാങ്കെന്ന് കൊട്ടിഘോഷിച്ചത്. മാതാപിതാക്കള്‍ ഇല്ലാത്തപ്പോള്‍ വീട് ജപ്തി ചെയ്ത് കുഞ്ഞ് മക്കളെ ഇറക്കി വിടുന്നതാണോ ഈ സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷയും പാവങ്ങളോടുള്ള കരുതലും അദ്ദേഹം ചോദിച്ചു.
ഭരണകൂട ഭീകരതയ്ക്ക് മുന്നില്‍ നിസഹായരായി പോയ ഒരു കുടുംബത്തിന്, ആ പെണ്മക്കള്ക്ക് തണലായി മാറിയ മുവാറ്റുപുഴ എം.എല്‍.എ ഡോ. മാത്യു കുഴല്നാടന് മനുഷ്യത്വത്തിന്റെ പ്രതീകമാണ്. അതാണ് ഈ സര്‍ക്കാരിനും സര്‍ക്കാരിന്റെ സ്വന്തം ബാങ്കിനും ഇല്ലാതെ പോയതും. കുടുംബത്തിന്റെ വായ്പാ ബധ്യത ഏറ്റെടുത്ത എം.എല്‍.എയെ അഭിനന്ദിക്കുന്നു. തുടര്‍ ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സാന്നെന്ന ധാര്‍ഷ്ട്യമാണ് ഈ തീവ്ര വലതുപക്ഷ സര്‍ക്കാര്‍ ഓരോ കാര്യങ്ങളിലും സ്വീകരിക്കുന്നത്. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ കോണ്‍ഗ്രസോ യു.ഡി.എഫോ അനുവദിക്കില്ല അദ്ദേഹം മുന്നറിയിപ്പ് നല്കി.
ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് എം.എല്‍.എ
കൊച്ചി: മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളെ വീട്ടില്‍നിന്നു ഇറക്കിവിട്ട സി.പി.എം നിയന്ത്രണത്തിലുള്ള അര്‍ബര്‍ ബാങ്കിന്റെ ജപ്തി നടപടി വന്‍ വിവാദത്തില്‍. ഹൃദ്രോഗത്തിന് ചികിത്സയില്‍ കഴിയുന്ന പായിപ്ര വലിയപറമ്പില്‍ സ്വദേശി അജേഷിന്റെ വീടാണ് കഴിഞ്ഞ ദിവസം ബാങ്ക് ജപ്തി ചെയ്തത്. ജപ്തി നടപടികള്‍ക്കായി അധികൃതര്‍ വീട്ടിലെത്തിയപ്പോള്‍ ഇദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലം എം.എല്‍.എ മാത്യു കുഴല്‍നാടനും മറ്റ് ജനപ്രതിനിധികളും സ്ഥലത്തെത്തി പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
ദളിത് കുടുംബാംഗമായ സജീഷ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ നിന്ന് ഒരുലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിന്റെ പേരിലാണ് മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് ബാങ്കിന്റെ മനുഷ്യത്വ രഹിത സമീപനമുണ്ടായത്. അജേഷിന്റെയും മഞ്ജുവിന്റെയും 10, 7, 5 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് ജപ്തി നടപടികളുടെ ഭാഗമായി വീട്ടില്‍നിന്ന് ഇറക്കി വിട്ടത്. രണ്ടുപേര്‍ ഇരട്ടപ്പെണ്‍കുട്ടികളാണ്. ഒന്നര ലക്ഷം രൂപയോളം ബാങ്കില്‍ വായ്പ കുടിശിക ആയതിന്റെ പേരിലാണ് ഇടതു ഭരണസമിതി ഭരിക്കുന്ന ബാങ്കിന്റെ നടപടിയെന്ന് അയല്‍വാസികള്‍ പറഞ്ഞു.
ശനിയാഴ്ച വൈകിട്ടാണ് ജപ്തി നടപടികളുണ്ടായത്. സംഭവ സമയം അജേഷ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ഭാര്യ മഞ്ജുവും അജേഷിനൊപ്പം ആയിരുന്നു. ഇവര്‍ തിരിച്ചെത്തിയ ശേഷമേ കുട്ടികളെ ഇറക്കി വിടാവൂ എന്ന് സ്ഥലത്ത് എത്തിയ പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ പിന്മാറിയില്ല. തുടര്‍ന്ന് സ്ഥലത്ത് എത്തിയ എംഎല്‍എ, ബാങ്ക് അധികൃതരെ വിളിച്ച് കാര്യങ്ങള്‍ മനസിലാക്കുകയും സാവകാശം വേണമെന്നും വീട് തുറന്നു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഏറെ വൈകിയും അധികൃതര്‍ സ്ഥലത്തെത്തി വീട് തുറന്നു കൊടുക്കാത്തതിനാല്‍ എം.എല്‍.എ തന്നെ വീട് പൊളിച്ച് വീട് തുറന്നു കൊടുക്കുകയായിരുന്നു.
ബാധ്യത ഏറ്റെടുക്കുമെന്ന് എം.എല്‍.എ
കൊച്ചി: സി.പി.എം നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ ജപ്തിക്കിരയായ ദളിത് കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതായി മാത്യു കുഴല്നാടന് എം.എല്‍.എ. ബാങ്ക് അധികൃതരുമായി സംസാരിച്ച് വായ്പ ബാധ്യത തീര്‍ക്കാനുള്ള പണം നല്‍കുമെന്നും വീടിന്റെ ആധാരം തിരികെവാങ്ങി ആ മക്കള്‍ക്ക് നല്‍കുമെന്നും അജേഷിന്റെ ചികിത്സാ ചെലവുകള്‍ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബാങ്കിന്റെ ജപ്തി നടപടിക്ക് പിന്നാലെ നിരവധി പേര് തന്നെ ബന്ധപ്പെട്ട് സഹായവാഗ്ദാനം നല്‍കിയെന്നും നന്ദി പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവിലുടെ അദ്ദേഹം വ്യക്തമാക്കി.
kerala
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം
. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാടിന് സംസ്ഥാനം കത്തയച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.
വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
kerala
തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു
സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.
പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.
ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.
വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala23 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoമണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

