X

ജിഷ്ണുവിന്റെ മരണം; എഫ്‌ഐആര്‍ നെഹ്‌റു കോളേജിനെ പിന്തുണച്ച്;കോപ്പിയടിച്ച മനോവിഷമത്താലാണ് ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്

പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്റെ മരണത്തില്‍ എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത് കോളേജിനെ പിന്തുണച്ചാണെന്ന് ആക്ഷേപം ഉയരുന്നു. ജിഷ്ണു കോപ്പിയടി പിടിച്ചതിലുളള മനോവിഷമത്താല്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസിന്റെ എഫ്‌ഐആറിലുള്ളത്. അതേസമയം അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി ജിഷ്ണുവിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് മാനെജ്‌മെന്റ് ഉന്നയിച്ച വാദങ്ങളെ പിന്തുണക്കുന്നതാണ് പൊലീസിന്റെ എഫ്‌ഐആറെന്നും ആക്ഷേപമുണ്ട്. പ്രതികളെ രക്ഷിക്കുന്ന തരത്തിലാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. കോളെജില്‍ വച്ച് നടന്ന പരീക്ഷയില്‍ കോപ്പിയടിച്ചതിന് ഇന്‍വിജിലേറ്റര്‍ കണ്ടുപിടിച്ചതിനാലുളള മനോവിഷമത്താല്‍ സ്വയം മരിക്കണമെന്നുളള ഉദ്ദേശത്താലാണ് ജിഷ്ണുവിന്റെ ആത്മഹത്യയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ജിഷ്ണുവിനു നേരെ കോളേജിലുണ്ടായ ശാരീരിക മാനസിക പീഡനങ്ങളെകുറിച്ചോ ശരീരത്തിലും മൂക്കിന് മുകളിലുണ്ടായിരുന്ന മുറിപ്പാടിനെക്കുറിച്ചോ എഫ്‌ഐആറില്‍ പൊലീസ് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ആറിനാണ് കോളേജിലെ മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ഒന്നാം വര്‍ഷം ബിടെക് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രയോയി ആത്മഹത്യ ചെയ്തത്. സംഭവം വിവാദമായതോടെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ കോളേജിലേക്ക് മാര്‍ച്ച് നടന്നിരുന്നു. മാനേജ്‌മെന്റ് അസോസിയേഷന്റെ ഓഫീസുകളും അക്രമങ്ങളില്‍ തകര്‍ത്തിരുന്നു.

chandrika: