kerala

പുനരധിവാസത്തിനായി സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ തെരഞ്ഞെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ പുള്ളിപുലി

By webdesk18

January 18, 2025

കല്‍പറ്റ: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് തെരഞ്ഞെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ പുള്ളിപുലിയെ കണ്ടെത്തി. ഇന്നലെ അര്‍ധരാത്രിയോടെ എസ്റ്റേറ്റിന്റെ പുല്‍പ്പാറ മേഖലയിലാണ് പുലിയെ നാട്ടുകാര്‍ കണ്ടത്. സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

വയനാട് ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ നിര്‍ദേശിച്ച പ്രദേശത്തിന്റെ ഭാഗമാണ് പുല്‍പ്പാറ. എന്നാല്‍ പ്രദേശത്തെ കാടുവെട്ടി മാറ്റാത്തത് വന്യമൃഗ ശല്യം വര്‍ധിക്കാന്‍ കാരണമായതായി നാട്ടുകാര്‍ ആരോപിച്ചു. ഈ മേഖലയിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാനുള്ള നടപടികള്‍ ശക്തിപ്പെടുത്തണമെന്നും നാട്ടുക്കാര്‍ ആവശ്യപ്പെട്ടു.