Connect with us

kerala

ജുമുആ മസ്ജിദില്‍ നടത്തിയ സൗജന്യ വാക്സിനേഷന്‍ ക്യാമ്പിനെതിരെ വ്യാജ പരാതിയുമായി ബിജെപി

Published

on

ആലപ്പുഴ: കളരിക്കല്‍ സലഫി ജുമുആ മസ്ജിദില്‍ നടത്തിയ സൗജന്യ വാക്സിനേഷന്‍ ക്യാമ്പിനെതിരെ വ്യാജ പരാതിയുമായി ബിജെപി രംഗത്ത്. മസ്ജിദില്‍വെച്ച് നടത്തിയ ക്യാമ്പില്‍ മുസ്ലിംകള്‍ക്ക് മാത്രം വാക്സിന്‍ നല്‍കുന്നുവെന്നായിരുന്നു ബിജെപിയുടെ പ്രചരണം. ബിജെപിയുടെ വര്‍ഗ്ഗീയത ലക്ഷ്യമാക്കിയുള്ള ഇടപെടലിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് വാക്സിന്‍ സ്വീകരിക്കാനാവാതെ മടങ്ങേണ്ടി വന്നു.
ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. എംഎല്‍എയുടെ മൊബൈല്‍ വാക്സിനേഷന്‍ പരിപാടിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കാളാത്ത്, കറുകയില്‍ വാര്‍ഡിലെ ജനങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ക്യാമ്പ്. ആശാ വര്‍ക്കര്‍മാരുടെ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ രണ്ടാം ഡോസ് വാക്സിന്‍ ലഭിക്കേണ്ടവര്‍ക്കായിരുന്നു മുന്‍ഗണന നല്‍കിയത്. വാക്സിനേഷന്‍ നടക്കുന്ന സമയത്ത് സ്ഥലത്ത് എത്തിയ ബിജെപി സംഘം പിന്നീട് ഡിഎംഒ ഓഫീസില്‍ വ്യാജ പരാതി നല്‍കുകയായിരുന്നു. സംഭവം വിവാദമാക്കിയ ബിജെപി നീക്കത്തെ തുടര്‍ന്ന് ഉച്ചക്ക് ശേഷമുള്ള വാക്സിനേഷന്‍ നടപടി നിര്‍ത്തിവെച്ചു. അതിനിടെ 63 പേര്‍ക്ക് വക്സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ഉച്ചക്ക് ശേഷവും വാക്സിനേഷന്‍ നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ 50 പേര്‍ക്ക് കൂടി വാക്സിന്‍ ലഭിച്ചേനെയെന്ന് വാര്‍ഡ് കൗണ്‍സിലര്‍ എംആര്‍ പ്രേം പറഞ്ഞു. വാക്സിന്‍ വിതരണം മതം നോക്കി ചെയ്യേണ്ടകാര്യമല്ലെന്നും ബിജെപിയുടെ വ്യാജ പ്രചരണമാണ് വിതരണം പൂര്‍ത്തീകരിക്കാന്‍ തടസ്സം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആകെ വാക്സിന്‍ സ്വീകരിച്ചവരില്‍ 15ല്‍ താഴെ മുസ്ലിംകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതാണ് വിവരം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നെടുമ്പാശേരിയില്‍ അമ്മിക്കല്ലുകൊണ്ട് അമ്മയെ കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ അനിതയെ മകന്‍ തന്നെ ആശുപത്രിയിലെത്തിച്ചതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു.

Published

on

കൊച്ചി: നെടുമ്പാശേരിയില്‍ മകന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. അനിതയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ അനിതയെ മകന്‍ തന്നെ ആശുപത്രിയിലെത്തിച്ചതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്ത് ഗുരുതരമായ മുറിവുകള്‍ കണ്ടെത്തിയതോടെ പൊലീസ് സംശയിച്ചു. അമ്മയും മകനും മാത്രമാണ് വാടകവീട്ടില്‍ താമസിച്ചിരുന്നത്. മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയ അന്വേഷണസംഘം മകന്‍ വിനുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.

വടി കൊണ്ടും അമ്മിക്കല്ലുകൊണ്ടും അമ്മയുടെ തലയില്‍ അടിച്ച് കൊലപ്പെടുത്തിയതാണെന്ന് വിനു പൊലീസ് മൊഴിയില്‍ പറഞ്ഞു. വെള്ളത്തൂവലിലുള്ള അനിതയുടെ സ്വത്ത് സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്നുമാണ് അന്വേഷണത്തിലുള്ള കണ്ടെത്തല്‍.

മറ്റൊരു വീട്ടില്‍ താമസിച്ചിരുന്ന അനിതയെ കഴിഞ്ഞ ശനിയാഴ്ച വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. മകന്‍ വിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

Continue Reading

india

പി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന്‍ ജോണ്‍ ബ്രിട്ടാസ്‌

Published

on

പി.എം ശ്രീ പദ്ധതിയിൽ സി.പി.എം- ബി.ജെ.പി ഡീലിലെ ഇടനിലക്കാരൻ ജോൺ ബ്രിട്ടാസ്. കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

രാജ്യസഭയിലായിരുന്നു ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. സർവ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കി.

Continue Reading

kerala

മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്ത്, തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും; ഓ ജെ ജനീഷ്

Published

on

മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഓ ജെ ജനീഷ്. സംസ്ഥാനം സാമ്പത്തിക ക്ലേശം അനുഭവിക്കുമ്പോഴാണ് ഈ ധാരാളിത്തം. തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും.

രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃകാപരം. മാധ്യമ വാർത്തയ്ക്ക് പിന്നാലെ നടപടി എടുത്തു. മറ്റ് പാർട്ടികൾക്ക് എവിടെയാണ് മാതൃകാപരമായ ഇടപെടൽ ആണ് നടന്നത്. ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം പാർട്ടി നടത്തിയിട്ടുണ്ടെന്നും ജനീഷ് വ്യക്തമാക്കി.

ഒരാളും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പോലെ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുന്നില്ല. ഇന്നലെ KPCC പ്രസിഡൻ്റിന് ഒരു പരാതി ലഭിച്ചു. അത് DGP ക്ക് കൈമാറുകയാണ് ചെയ്തത്. പാർട്ടിയുടെ നിലപാടിനപ്പുറം യൂത്ത് കോൺഗ്രസിന് അഭിപ്രായം പറയാനില്ല. ഫെനിക്കെതിരെ ഇപ്പോഴുള്ളത് ആരോപണമാണ്. വോട്ടർമാരോടുള്ള വിശദീകരണം ഫെനി തന്നെ നൽകിയിട്ടുണ്ടെന്നും ജനീഷ് കൂട്ടിച്ചേർത്തു.

Continue Reading

Trending