Connect with us

kerala

കേരളത്തില്‍ ഇന്ന് 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,778 സാമ്പിളുകളാണ് പരിശോധിച്ചത്.

Published

on

കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5577, തിരുവനന്തപുരം 3912, കോട്ടയം 3569, കൊല്ലം 3321, തൃശൂര്‍ 2729, കോഴിക്കോട് 2471, മലപ്പുറം 2086, ആലപ്പുഴ 2023, പത്തനംതിട്ട 1833, കണ്ണൂര്‍ 1807, പാലക്കാട് 1577, ഇടുക്കി 1207, വയനാട് 923, കാസര്‍ഗോഡ് 503 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,778 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,18,481 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,08,205 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,276 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1061 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 3,52,399 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 225 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 197 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 57,740 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 147 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,500 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 651 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 240 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 46,813 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5911, കൊല്ലം 5613, പത്തനംതിട്ട 2968, ആലപ്പുഴ 2287, കോട്ടയം 996, ഇടുക്കി 2235, എറണാകുളം 9135, തൃശൂര്‍ 2704, പാലക്കാട് 3206, മലപ്പുറം 2927, കോഴിക്കോട് 4466, വയനാട് 1416, കണ്ണൂര്‍ 2252, കാസര്‍ഗോഡ് 697 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,52,399 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 58,33,762 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അവള്‍ക്കൊപ്പം; പ്രതികരണവുമായി രമ്യ നമ്പീശന്‍

നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ അതിജീവിതക്ക് പിന്തുണയുമായി രമ്യ നമ്പീശന്‍.

Published

on

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ അതിജീവിതക്ക് പിന്തുണയുമായി രമ്യ നമ്പീശന്‍. അവള്‍ക്കൊപ്പം എന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നീണ്ട 8 വര്‍ഷത്തെ നിയമപോരാട്ടത്തിനാണ് ഇന്ന് വിധി വന്നത്.

ഗൂഢാലോചനക്ക് തെളിവില്ലെന്ന് കണ്ട് ദിലീപിനെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാരെന്നും കോടതി കണ്ടെത്തി. പള്‍സര്‍ സുനിക്ക് പുറമെ, മാര്‍ട്ടിന്‍ ആന്റണി,മണികണ്ഠന്‍ ബി,വി.പി വിജീഷ് , സലീം(വടിവാള്‍ സലീം),പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഈ ആറുപ്രതികളുടെ ജാമ്യം റദ്ദാക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

 

 

Continue Reading

kerala

‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു’ -പ്രതികരിച്ച് അമ്മ

നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും കോടതിയെ ബഹുമാനിക്കുന്നുവെന്നുമാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ താരസംഘടനയായ അമ്മ പ്രതികരിച്ചത്. 

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിനു പിന്നാലെ പ്രതികരിച്ച് താരസംഘടനയായ അമ്മ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും കോടതിയെ ബഹുമാനിക്കുന്നുവെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ് താരസംഘടനയായ അമ്മ പ്രതികരിച്ചു.

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടന്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു.  മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വീട്ടില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് താരസംഘടന തീരുമാനമെടുത്തത്.  പിന്നീട് അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടതാടെ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു.  ഇത് വിവാദമായതോടെ താരസംഘടനയിലേക്കില്ലെന്ന് ദിലീപ് പ്രഖ്യാപിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കണ്ട് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി ഉള്‍പ്പെടെ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞു.

 

 

 

Continue Reading

kerala

ദിലീപിനെതിരെ അപ്പീല്‍ നല്‍കും; സൂചന നല്‍കി പ്രോസിക്യൂഷന്‍

വിധി പരിശോധിച്ച് അപ്പീല്‍ പോകുമെന്നും സര്‍ക്കാര്‍ അപ്പീല്‍ പോകുന്ന കാര്യത്തില്‍ ഉള്‍പ്പെടെ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ അപ്പീല്‍ നല്‍കുമെന്ന സൂചന നല്‍കി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് വി അജകുമാര്‍. വിധി പരിശോധിച്ച് അപ്പീല്‍ പോകുമെന്നും സര്‍ക്കാര്‍ അപ്പീല്‍ പോകുന്ന കാര്യത്തില്‍ ഉള്‍പ്പെടെ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിജീവിതയ്‌ക്കൊപ്പമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനുമെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥ ബി സന്ധ്യ പ്രതികരിച്ചിരുന്നു. ഈയൊരു കേസിലൂടെ കേരളത്തിലെ സിനിമ മേഖലയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി. മുന്നോട്ടുള്ള നീക്കത്തിന് അതിജീവിതയ്‌ക്കൊപ്പം ഉണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെടെ നാല് പ്രതികളെ  കോടതി കുറ്റവിമുക്തനാക്കി. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി ഉള്‍പ്പെടെ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞു.പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പറഞ്ഞത്. വിധിയ്ക്ക് പിന്നാലെ കോടതിയ്ക്ക് പിന്നാലെ ദിലീപ് ആരാധകര്‍ മധുരവിതരണം നടത്തി ആഹ്‌ളാദം പ്രകടിപ്പിച്ചു. വിധി കേള്‍ക്കാന്‍ നിരവധിപേരാണ് കോടതിയിലെത്തിയത്.

 

Continue Reading

Trending