X

ഉദ്ദവിന് തിരിച്ചടി; ശിവസേനയുടെ പേരും ചിഹ്നവും ഷിന്‍ഡെയ്ക്ക്

വസേനയുടെ പേരും അമ്പും വില്ലും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഷിന്‍ഡെ വിഭാഗത്തിന് പാര്‍ട്ടി പേരും ചിഹ്നവും അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.

ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ അധികാരത്തിലേറിയതോടെ പാര്‍ട്ടിയില്‍ രണ്ട് വിഭാഗങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഷിന്‍ഡെയുടെ അട്ടിമറി, മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് നയിച്ചു. താക്കറെയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കി ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയുമായി.

‘യഥാര്‍ത്ഥ ശിവസേന’ തങ്ങളാണെന്ന് പറഞ്ഞ് ഇരുപക്ഷവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച് അവകാശവാദമുന്നയിച്ച് ഇവര്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

2022 ഒക്ടോബറില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശിവസേനയുടെ വില്ലും അമ്പും ചിഹ്നം മരവിപ്പിക്കുകയും ഇരു വിഭാഗങ്ങള്‍ക്കും വ്യത്യസ്ത പേരുകളും ചിഹ്നങ്ങളും നല്‍കുകയും ചെയ്തു. ഷിന്‍ഡെ വിഭാഗത്തിന് പാര്‍ട്ടി ചിഹ്നമായി രണ്ട് വാളും പരിചയും നല്‍കുകയും ബാലസാഹെബഞ്ചി ശിവസേന എന്ന പേരും നല്‍കി. ഉദ്ദവ് വിഭാഗത്തിന് ശിവസേന ഉദ്ധവ് ബാലാസാഹബ് താക്കറെ എന്ന പേരും ചിഹ്നമായി തീപ്പന്തവും നല്‍കി.

webdesk13: