X

കര്‍ണാടക ഉപതിരഞ്ഞെടുപ്പ് ; തൂത്തുവാരുമെന്ന് സിദ്ധരാമയ്യ

കര്‍ണാടകയില്‍ ഡിസംബര്‍ 5 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ 15 നിയമസഭ സീറ്റുകളില്‍ 12 സീറ്റുകളെങ്കിലും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം നേടുമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. അവിശുദ്ധ സര്‍ക്കാരാണ് ഇപ്പോള്‍ കര്‍ണാടക ഭരിക്കുന്നത്. യെദിയൂരപ്പ സര്‍ക്കാരിന് ഇപ്പോളും ഭൂരിപക്ഷമില്ലെന്നും സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നുമുള്ള എംഎല്‍എമാര്‍ രാജി വയ്ക്കുകയും കോണ്‍ഗ്രസ് ജെഡിഎസ് മുന്‍ സഖ്യ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമാക്കുകയും ചെയ്തിരുന്നു. ബിജെപി സര്‍ക്കാരിന് ഭരണത്തിലല്ല, ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിലാണ് താല്‍പര്യമെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ഡിസംബര്‍ 9 നാണ് ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

ഉപതിരഞ്ഞെടുപ്പിനുള്ള എട്ട് സ്ഥാനാര്‍ത്ഥികളുടെ പട്ടിക വ്യാഴാഴ്ച കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഭിമ്മണ്ണ നായിക് (യെല്ലാപൂര്‍), ബി എച്ച് ബന്നിക്കോഡ് (ഹിരേക്കൂര്‍), കെ ബി കോളിവാഡ് (റണ്ണേബെന്നൂര്‍), എം അഞ്ജനപ്പ (ചിക്കബല്ലാപൂര്‍), എം നാരായണസ്വാമി (കെ ആര്‍ പുര), എം ശിവരാജ് (മഹലവാഹം) (ഹോസ്‌കോട്ട്) എച്ച്പി മഞ്ജുനാഥ് (ഹുന്‍സൂര്‍).

web desk 3: