X

പ്രകാശ് കാരാട്ടിനെതിരെ ആഞ്ഞടിച്ച് സോമനാഥ് ചാറ്റര്‍ജി; രാഷ്ട്രപതിയാകുന്നത് തടഞ്ഞു

കൊല്‍ക്കത്ത: സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ ആഞ്ഞടിച്ച് മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി. പ്രകാശ് കാരാട്ട് എതിര്‍ത്തില്ലായിരുന്നെങ്കില്‍ താന്‍ രാഷ്ട്രപതിയായേനെയെന്ന് സോമനാഥ് ചാറ്റര്‍ജി പറഞ്ഞു. ബംഗാളി ദിനപത്രമായ ആജ്കലിന് നല്‍കിയ അഭിമുഖത്തിലാണ് ചാറ്റര്‍ജിയുടെ വെളിപ്പെടുത്തല്‍.
2007ല്‍ ലോക്‌സഭാ സ്പീക്കറായിരിക്കെ ജെഡിയു നേതാവ് ശരത് യാദവ് തന്നെ വന്നു കണ്ടുവെന്നും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകണമെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് അദ്ദേഹം തന്നെ വന്നു കണ്ടത്. ഡി.എം.കെ, ബിജെഡി, ശിരോമണി അകാലിദള്‍ തുടങ്ങിയ കക്ഷികളും പിന്തുണ അറിയിച്ചതായി ശരത് യാദവ് പറഞ്ഞു. ഇക്കാര്യം സിപിഎം നേതൃത്വവുമായി സംസാരിക്കാന്‍ താന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നിര്‍ദേശം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന കാരാട്ട് അത് തള്ളിക്കളഞ്ഞു. പിന്നീട് കാരാട്ട് നേരിട്ട് തന്നെ വന്നു കണ്ടു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സിപിഎം ആരെയും സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കില്ലെന്ന് അറിയിച്ചു. പ്രധാനമന്ത്രിയാകുന്നതില്‍ നിന്ന് ജ്യോതി ബസുവിനെ തടഞ്ഞതില്‍വെച്ച് നോക്കുമ്പോള്‍ തന്റെ കാര്യം വളരെ ചെറിയ വിഷയം മാത്രമാണെന്നും സോമനാഥ് ചാറ്റര്‍ജി പറഞ്ഞു. ഇന്ത്യ-അമേരിക്ക ആണവ കരാറിന്റെ പേരില്‍ ഒന്നാം യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച കാരാട്ടിന്റെ തീരുമാനത്തിനെതിരെയും ചാറ്റര്‍ജി ആഞ്ഞടിച്ചു.

chandrika: