വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള അമിത്തിന്റെ പല യാത്രകളും കോയമ്പത്തൂര്‍ ആസ്ഥാനമായ കടത്ത് സംഘാംഗങ്ങളെ കാണാനായിരുന്നുവെന്ന സംശയത്തിലാണ് ഉദ്യോഗസ്ഥര്‍.
അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാരോപിച്ച് അമിത്തിനെതിരെ കര്‍ശന നടപടി സ്വീകരിച്ചതായി കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു
രാജ്യവ്യാപകമായി നടക്കുന്ന ഓപ്പറേഷന് നംഖോര്‍യുടെ ഭാഗമായി കേരളത്തിലെ കൊച്ചി, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി 18 കേന്ദ്രങ്ങളില്‍ പരിശോധന തുടരുന്നു.