X

നാക്കുപിഴക്ക് കാരണം ഷുഗര്‍ ലെവല്‍ താഴ്ന്നത് -മോശം പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍

തിരുവനന്തപുരം: പൊമ്പിളെ ഒരുമെ എന്ന് പറഞ്ഞപ്പോള്‍ വാക്ക് പിഴച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരണവുമായി നിയമസഭയില്‍. എം.എം മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമസഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ചപ്പോഴായിരുന്നു തിരുവഞ്ചൂരിന് വാക്ക് പിഴച്ചത്.

ഷുഗര്‍ ലെവല്‍ താഴ്ന്നതാണ് നാവുപിഴക്ക് കാരണമെന്നാണ് തിരുവഞ്ചൂര്‍ സഭയില്‍ വിശദീകരിച്ചത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണെന്നും ആ സമയത്ത് ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍ അത് പരിഹരിക്കപ്പെടുമായിരുന്നെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ പ്രസതുത നാക്കുപിഴയുടെ പേരില്‍ നിയമസഭയില്‍ ഭരണപക്ഷം മനുഷ്യത്വരഹിതമായി ആക്ഷേപിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ തിരുവഞ്ചൂര്‍ പരാമര്‍ശനങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു.

നേരത്തേ, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്തുത പിഴവിനെ ഉദ്ധരിച്ച് എന്തുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ അത്തരം വാക്കുപിഴവുകളുടെ മേല്‍ നടപടി ആവശ്യപ്പെടാത്തതെന്താണെന്ന് തമാശ രൂപേണ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു.

chandrika: