കോഴിക്കോട്: ഗവ. ചില്‍ഡ്രന്‍സ് ഹോം വിദ്യാര്‍ഥികളും വെള്ളിമാടുകുന്ന് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുമായ രമ്യ (15), ഷമിലിയ (16) എന്നിവര്‍ സ്‌കൂളില്‍നിന്ന് ചാടിപ്പോയതായി ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് അറിയിച്ചു. നാലിന് രാവിലെ ഇന്റര്‍വെല്‍ സമയത്താണ് കാണാതായത്.

remya

വയനാട് പുതുമല സ്വദേശിയായ രമ്യക്ക് 155 സെ.മീ ഉയരമുണ്ട്. കറുപ്പ് ലെഗ്ഗിന്‍സും ചുവപ്പ് ഷര്‍ട്ടുമാണ് കാണാതാവുമ്പോള്‍ ധരിച്ചിരുന്നത്. മലപ്പുറം കാടാമ്പുഴ കരിമ്പം മൂച്ചിക്കല്‍ സ്വദേശിയായ ഷിമിലിയക്ക് 150 സെ.മീ ഉയരമുണ്ട്. കറുപ്പ് ജീന്‍സും നീലയും വെള്ളയും ചെക്ക് ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. കണ്ടു കിട്ടുന്നവര്‍ 0495 2730459 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കണം.