വയനാട്: വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടി. തവിഞ്ഞാല്‍ മക്കിക്കൊല്ലി ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെയാണ് വനപാലകര്‍ പിടികൂടിയത്.

മക്കി കൊല്ലിയിലും പരിസരത്തും കടുവ ഇറങ്ങുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനപാലകര്‍ സ്ഥാപിച്ച കൂട്ടില്‍ രാത്രിയില്‍ കടുവ കുടുങ്ങുകയായിരുന്നു. കടുവയെ മുത്തങ്ങയിലേക്ക് കൊണ്ടു പോയി.