കോഴിക്കോട്: അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോഴിക്കോട് ലീഗ് ഹൗസ് ഉദ്ഘാടനവും മുസ്‌ലിം ലീഗ് സ്ഥാപക ദിനാഘോഷ സമ്മേളനവും ഇന്ന് രാവിലെ 10 മണിക്ക് നടക്കും. മുസ്‌ലിം ലീഗ് സംസ്ഥാന ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും സ്ഥാപക ദിന പതാക ഉയര്‍ത്തലും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. സ്ഥാപക ദിന സമ്മേളനം ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. തമിഴ്‌നാട് സംസ്ഥാന പ്രിന്‍സിപ്പല്‍ വൈസ് പ്രസിഡന്റും മുന്‍ എം.പിയുമായ അബ്ദുറഹിമാന്‍ ഖാഇദെമില്ലത്ത് അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസ്സമദ് സമദാനി, നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍, പോഷക ഘടകം സംസ്ഥാന പ്രസിഡന്റുമാരായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ നവാസ്, സുഹ്‌റ മമ്പാട്, അഹമ്മദ് കുട്ടി ഉണ്ണിക്കുളം, യു.സി രാമന്‍, കുറുക്കോളി മൊയ്തീന്‍, ഹനീഫ മൂന്നിയൂര്‍, കെ.എം.സി.സി നേതാക്കള്‍ സംസാരിക്കും.
മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍മാരും പോഷക ഘടകം സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു.