X
    Categories: MoreViews

അഫ്ഗാനിസ്താനില്‍ വാട്ട്‌സാപ്പിന് നിരോധനം

അഫ്ഗാനിസ്താനില്‍ പ്രമുഖ മെസേജിങ് ആപ്പായ വാട്ട്‌സാപ്പിന് നിരോധനം. വെള്ളിയാഴ്ച മുതലാണ് അഫ്ഗാനിസ്താനില്‍ വാട്ട്‌സാപ്പിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. ഇരുപത് ദിവസത്തേക്കാണ് നിരോധനം.
അഫ്ഗാന്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദ്ദേശം രാജ്യത്തെ എല്ലാ ടെലികോം ദാതാക്കള്‍ക്കും അയച്ചു. അതേസമയം വാട്ട്‌സാപ്പിനെ മാത്രമല്ല മറ്റൊരു ആപ്പായ ടെലിഗ്രാമിനെയും വിലക്കിയതായും റിപ്പോര്‍ട്ടുണ്ട്. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് വാട്ട്‌സാപ്പിനെ നിരോധിച്ചതെന്ന വാര്‍ത്ത അഫ്ഗാനില്‍ പരന്നിരുന്നു. എന്നാല്‍ ഇതു നിഷേധിച്ച ടെലികോം മന്ത്രാലയം ആപ്പിനെതിരെ വര്‍ധിച്ചുവരുന്ന പരാതിയുടെ സാഹചര്യത്തിലാണ് താല്‍കാലിക നിരോധനം എന്ന് പറഞ്ഞു.

അതേസമയം അഫ്ഗാന്‍ ഫ്രീഡം ഓഫ് സ്പീച് ആന്റ് ആക്ടിവിസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അബദുല്‍ മുജീബ് ഖാല്‍വാദ്ഗര്‍ നടപടിക്കെതിരെ രംഗത്തെത്തി. രാജ്യത്തെ പൗരന്‍മാരില്‍ ഭൂരിഭാഗവും അവരുടെ ആശയങ്ങും നിലപാടുകളും വാട്ട്‌സാപ്പിലൂടെയുള്ളയാണ് പങ്കുവെക്കുന്നതെന്നും രാജ്യത്തിന്റെ ഭരണഘടന പ്രകാരം നിരോധനം അനീതിയും നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

chandrika: