X

പൊട്ടിക്കരഞ്ഞ് ഗുസ്തിതാരങ്ങൾ ഇനി ജീവിക്കേണ്ട , നിരാഹാരസമരം ആരംഭിക്കും

നീതി നിഷേധത്തിനെതിരെ കടുത്ത നടപടിയുമായി ഗുസ്തി താരങ്ങള്‍. ഗംഗാ നദിയില്‍ മെഡലുകള്‍ ഒഴുക്കുന്നതിനായി ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലെത്തി. മെഡലുകള്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ച് കണ്ണീരണിഞ്ഞാണ് താരങ്ങള്‍ ഹരിദ്വാറില്‍ നില്‍ക്കുന്നത്. പൊലീസ് ഇടപെടലിനു പിന്നാലെയാണ് ഗുസ്തി താരങ്ങളുടെ കടുത്ത തീരുമാനം. രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഇന്നാണ് ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചത്.

ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് താരങ്ങളുടെ കടുത്ത തീരുമാനം.

ഈ മെഡലുകള്‍ ഞങ്ങളുടെ ജീവിതമാണ്, ആത്മാവാണ്. വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്കു വിലയില്ലാതായി. വൈകിട്ട് ആറിന് ഹരിദ്വാറില്‍വച്ച് ഞങ്ങളുടെ മെഡലുകള്‍ ഗംഗയിലേക്ക് എറിഞ്ഞുകളയും. അതിനുശേഷം ഇന്ത്യാ ഗേറ്റില്‍ ഞങ്ങള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും എന്നാണ് ഗുസ്തി താരം ബജ്‌രംഗ് പുനിയ പറഞ്ഞത്. ആത്മാഭിമാനം പണയം വച്ച് ജീവിക്കാനില്ലെന്നും സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളോടെന്ന പോലെയാണു പൊലീസ് പെരുമാറിയതെന്നും താരങ്ങള്‍ വ്യക്തമാക്കി.

webdesk13: