ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. മാനഭംഗത്തിനു ഏഴു വര്‍ഷത്തെ തടവുശിക്ഷമാത്രം ശിക്ഷിച്ച്് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ശിക്ഷാ വിധി പുറപ്പെടുവിച്ചത്.
 
വധശിക്ഷ വിധിച്ച ഹൈക്കോടതി നടപടിക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി ഉത്തരവ്. നേരത്തെ, തൃശൂര്‍ അതിവേഗ കോടതിയുടെ വധശിക്ഷ ഉത്തരവ് ഹൈക്കോടതി ശരി വെക്കുകയായിരുന്നു.
 
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗോവിന്ദച്ചാമിക്ക് എതിരായ കൊലക്കുറ്റം ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല.