ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ ജയില്‍ മോചിതനായി. ഭൂമിതട്ടിപ്പ് ഉള്‍പ്പെടെ അസംഖാനെതിരെ ഉയര്‍ന്ന കേസുകളില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം മോചനത്തിന് വഴിയൊരുങ്ങിയത്. ജയിലില്‍ നിന്നിറങ്ങിയ അസംഖാനെ സ്വീകരിക്കാന്‍ മകനും എം.എല്‍.എയുമായ അബ്ദുല്ല അസം, എസ്.പി നേതാവ് ശിവപാല്‍ യാദവ് അടക്കം നേതാക്കളുടെയും പ്രവര്‍ത്തകരുടേയും വന്‍ പട തന്നെ എത്തിയിരുന്നു.