kerala

രാജ്ഭവനിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച്; മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നു

By Test User

November 15, 2022

സര്‍വകലാശാലകളിലെ രാഷ്ട്രീയ, ബന്ധു നിയമനങ്ങള്‍ക്കെതിരെ പരസ്യ നിലപാടെടുത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധവുമായി ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് തുടങ്ങി.വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ എന്ന പേരിലാണ് ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള മാര്‍ച്ച്.

രാജ്ഭവനിന് മുന്നില്‍ നടക്കുന്ന മാര്‍ച്ച് സി. പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ ജനാധിപത്യവിരുദ്ധമായ രീതിയില്‍ കേന്ദ്ര ഗവര്‍മെന്റിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഗവര്‍ണര്‍ ഉത്തരേന്ത്യന്‍ പര്യടനത്തിലാണ്.കൂടാതെ മുഖ്യമന്ത്രിയും മന്ത്രിമാരും മാര്‍ച്ചില്‍ നിന്നും വിട്ടുനിന്നു.നഗരത്തില്‍ വലിയ രീതിയിലുള്ള ഗതാഗത കുരുക്കും അനുഭവപ്പെട്ടിട്ടുണ്ട്.