കേരളത്തെ പാടെ നടുക്കിയ ഉത്ര വധത്തിന്റെ വിധി പുറത്തുവന്നു. സൂരജിന് ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും വിധിച്ചു.പ്രതിയുടെ പ്രായം പരിഗണിച്ചാണ് പ്രതിക്ക് ശിക്ഷ ഇളവ് നല്‍കിയതന്നാണ് പ്രഥാമിക വിലയിരുത്തല്‍.കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എം.മനോജാണ് ശിക്ഷ വിധി പറഞ്ഞത്.കൊലപാതകം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങി എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ പ്രതിയുടെ പ്രായം പരിഗണിച്ച് അത് ഒഴിവാവുകയായിരുന്നു.

കേസിന്റെ നാള്‍ വഴികള്‍

2018 മാര്‍ച്ച് 25 ഉത്രയുടേയും സൂരജിന്റേയും വിവാഹം

2020 മാര്‍ച്ച് 2 ഉത്രക്ക് ആദ്യം പാമ്പുകടി ഏല്‍ക്കുന്നു, അണലിയെ കൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചു

മാര്‍ച്ച് രണ്ട് മുതല്‍ ഏപ്രില്‍ 22 വരെ തിരുവല്ല പുഷ്പഗിരി ആസ്പത്രിയില്‍ ചികിത്സയില്‍

ഏപ്രില്‍ 22ന് ഉത്രയുടെ അഞ്ചല്‍ ഏറത്തുള്ള വീട്ടിലേക്ക്

ഏപ്രില്‍ 22 നും മെയ് 7 നും ഇടയില്‍ സൂരജ് അവിടേക്ക് ഇടയ്ക്കിടെ സന്ദര്‍ശനം

മെയ് ആറിന് അവസാനം സൂരജ് വീട്ടിലെത്തി

മെയ് ഏഴിന് ഉത്രയുടെ മരണം അന്ന് മുതല്‍ തന്നെ വീട്ടുകാര്‍ക്ക് സംശയം

മെയ് ഏഴിന് തന്നെ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു

മെയ് 12ന് വീട്ടുകാര്‍ പൊലിസ് നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു

മെയ് 19 ന് ഉത്രയുടെ അച്ഛനും അമ്മയും ചേര്‍ന്ന് റൂറല്‍ എസ്.പി ഹരിശങ്കറിന് പരാതി നല്‍കി

മെയ് 23 സൂരജിന് മൂര്‍ഖനെ നല്‍കിയ സുരേഷ് അറസ്റ്റില്‍, തൊട്ടുപിന്നാലെ സൂരജും

ജൂലൈ 7ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി ജി.മോഹന്‍ രാജിനെ നിയമിച്ചു

ജൂലൈ 14ന് തെളിവെടുപ്പിനിടെ സൂരജിന്റെ പരസ്യ കുറ്റസമ്മതം ‘ ഉത്രയെ കൊന്നത് ഞാന്‍ തന്നെ ‘

ജൂലൈ18ന് ഉത്രയുടെ ആന്തരിക അവയവങ്ങളില്‍ മൂര്‍ഖന്റെ വിഷത്തോടൊപ്പം മയക്കുഗുളികളും

ജൂലൈ 28 സൂരജിന് പാമ്പിനെ നല്‍കിയ സുരേഷിനെ മാപ്പ് സാക്ഷിയാക്കി.

ജൂലൈ30 കൊലപാതകം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിച്ചു.

2020 ഓഗസ്റ്റ് 14 പുനലൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

2021 ഒക്ടോബര്‍ 11ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തി

2021 ഒക്ടോബര്‍ 13ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി സൂരജിന് ഇരട്ട ജീവപര്യന്തം വിധിച്ചു.