kerala

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

By Test User

March 27, 2022

സംസ്ഥാനത്ത് നാല് ദിവസമായി നടത്തിവരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ്സുടമകള്‍ ഗതാഗതമന്ത്രിയുമായും മുഖ്യമന്ത്രിയുമായും നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് ബസ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

നിരക്ക് വര്‍ദ്ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് ബസ്സുടമ സംഘടനകള്‍ വ്യക്തമാക്കി. എന്നാല്‍ ഇത് എന്ന് എന്നതിന് വ്യക്തതയില്ല.

മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥി നിരക്ക് ആറ് രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് 1.10 രൂപയായി വര്‍ദ്ധിപ്പിക്കണം എന്നിവയായിരുന്നു പ്രധാനപ്പെട്ട ആവശ്യങ്ങള്‍.