kerala

ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ ബാനര്‍ ;വിവാദമായതോടെ അഴിച്ചു മാറ്റി

By Test User

November 16, 2022

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപമാനിക്കുന്ന വാചകങ്ങളുമായ് എസ് എഫ് ഐ ബാനര്‍.തിരുവനന്തപുരം സംസ്‌കൃത കോളേജിന്റെ പ്രധാനകാവടത്തിലാണ് ബാനര്‍ സ്ഥാപിച്ചിരുന്നിരുന്നത്. സമൂഹമാധ്യമങ്ങളില്‍ ചിത്രം വൈറലായതോടെ, രാജ്ഭവന്‍ സര്‍വ്വകലാശാല കോളേജ് അധികൃതരില്‍ നിന്നും വിശദീകരണം തേടിയതിന് പിന്നാലെയാണ് ബാനര്‍ നീക്കം ചെയ്തത്.

ദിവസങ്ങള്‍ക് മുന്‍പാണ് കോളേജിന്റെ മുന്‍ഭാഗത്തെ ഗേറ്റിനു മുകളിലായി ‘ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍’ എന്ന് എഴുതിയ ബാനര്‍ സ്ഥാപിച്ചത്. സംഭവത്തില്‍ സര്‍വകലാശാല വിസിയോടും കോളേജ് പ്രിന്‍സിപ്പലിനോടും രാജ്ഭവന്‍ വിശദീകരണം തേടുകയായിരുന്നു