Connect with us

News

യൂറോയില്‍ ഇന്ന് വമ്പന്‍മാരുടെ പോരാട്ടം ; പോര്‍ച്ചുഗല്‍ , ഫ്രാന്‍സ് , ജര്‍മ്മനി എന്നീ ടീമുകള്‍ കളത്തിലിറങ്ങും

Published

on

മ്യുണിച്ച്: യൂറോയില്‍ ഇന്ന് കാത്തിരുന്ന പോരാട്ടം. മരണ ഗ്രൂപ്പിലെ കളികള്‍. ആദ്യ മല്‍സരത്തില്‍ രാത്രി 9-30 ന് കൃസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും ഇറങ്ങുന്നു-ഹംഗറിക്കെതിരെ. രാത്രി 12-30 നാണ് കേമനങ്കം. മ്യൂണിച്ചിലെ അലിയന്‍സ് അറീനയില്‍ ജര്‍മനിയും ഫ്രാന്‍സും നേര്‍ക്കുനേര്‍. പോര്‍ച്ചുഗലിന് ഹംഗറി വെല്ലുവിളിയാവുമെന്ന് കരുതുന്നില്ല. പക്ഷേ ഹംഗേറിയന്‍ നഗരമായ ബുദാപേസ്റ്റിലെ പുഷ്‌കാസ് അറീനയിലാണ് കളി. ഈ സ്റ്റേഡിയത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ കാണികളെത്തും. സി.ആറിനെ കൂടാതെ ലോകോത്തര നിലവാരമുള്ള നിരവധി താരങ്ങള്‍ ഇത്തവണ പറങ്കി സംഘത്തിലുണ്ട്. ബ്രൂണോ ഫെര്‍ണാണ്ടസ്, ഡിയാഗോ ജോട്ട, റൂബന്‍ ഡയസ്, ബെര്‍നാര്‍ഡോ സില്‍വ, ജാവോ ഫെലിക്‌സ്, സീനിയര്‍ ഡിഫന്‍ഡര്‍ പെപെ എന്നിവരെല്ലാം ഉള്‍പ്പെടുന്ന സംഘത്തെ പിടിച്ചുനിര്‍ത്താന്‍ മാത്രമുള്ള കരുത്ത് ഹംഗേറിയന്‍ സംഘത്തിനില്ല.

സോക്കര്‍ ലോകം കാത്തിരിക്കുന്ന അങ്കം ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ളതാണ്. ചാമ്പ്യന്‍ഷിപ്പിന് സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ ഒന്നാം സ്ഥാനത്തുള്ള ടീമാണ് ദീദിയര്‍ ദെഷാംപ്‌സ് പരിശീലിപ്പിക്കുന്ന ഫ്രാന്‍സ്. ആദ്യ മല്‍സരത്തില്‍ തന്നെ വിജയം കരസ്ഥമാക്കി പ്രതിയോഗികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് ഫ്രാന്‍സ് ആഗ്രഹിക്കുന്നതും. സീനിയര്‍ താരം കരീം ബെന്‍സേമ അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരികെ വന്നിരിക്കുന്നു. ഗോള്‍ വേട്ടയില്‍ ഒന്നാമനായ യുവ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പേ കരുത്തനാണ്. ഇവര്‍ക്കൊപ്പം തന്നെ മുന്‍നിരയില്‍ അന്റോണിയോ ഗ്രിസ്മാന്‍, ഒലിവര്‍ ജിറോര്‍ഡ് തുടങ്ങിയവരുണ്ട്. മധ്യനിരയും സമ്പന്നമാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ചെല്‍സിക്ക് സമ്മാനിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച നക്കാലേ കോണ്ടെ, പോള്‍ പോഗ്ബ, മൂസ സീസോക്കോ, ബ്ലേസേ മറ്റൗഡി തുടങ്ങിയവര്‍. പ്രതിരോധത്തിലും ലോകോത്തരക്കാര്‍. റഫേല്‍ വരാനേ, ബെഞ്ചമിന്‍ പവാദ്, ലുക്കാസ് ഹെര്‍ണാണ്ടസ്, പ്രസ്‌നല്‍ കിംബാപ്പേ, ഫെര്‍ലാന്‍ഡ് മെന്‍ഡി, സാമുവല്‍ ഉമിതി, ബെഞ്ചമിന്‍ മെന്‍ഡി തുടങ്ങിയവര്‍. ഗോള്‍ വലയത്തില്‍ അനുഭവ സമ്പന്നനായ ഹ്യൂഗോ ലോറിസും. ഈ ടീമിനെ തോല്‍പ്പിക്കാന്‍ പ്രാപ്തമാണോ ജര്‍മനി എന്നതാണ് വലിയ ചോദ്യം. ജോക്കി ലോ പരിശീലിപ്പിക്കുന്ന സംഘത്തിലും പക്ഷേ താരപ്രളയമാണ്.

ഗോള്‍വലയത്തില്‍ രാജ്യത്തിനായി 100 മല്‍സരം പിന്നിട്ട മാനുവല്‍ ന്യുയര്‍. പ്രതിരോധത്തില്‍ മാറ്റ്് ഹമല്‍സ്, അന്റോണിയോ റുഡിഗര്‍, മത്തിയാസ് ജിന്‍ഡര്‍ തുടങ്ങിയവര്‍. മധ്യനിരയും താര സമ്പന്നം. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ചെല്‍സിക്കായി നിര്‍ണായക ഗോള്‍ സ്‌ക്കോര്‍ ചെയ്ത കായ് ഹാവര്‍ട്‌സ്, റയല്‍ മാഡ്രിഡിന്റെ അനുഭവ സമ്പന്നന്‍ ടോണി ക്രൂസ്, സിറ്റിയുടെ ഇകായി ഗുന്‍ഡഗോന്‍, ജമാല്‍ മുസിയാല, ജോഷ്വ കിമ്മിച്ച് തുടങ്ങിയവര്‍. ഗോളടിക്കാന്‍ വെറ്ററന്‍ തോമസ് മുള്ളര്‍ തിരികെ വരുന്നു. ടിമോ വെര്‍നര്‍, ലിറോയ് സാനേ, സെര്‍ജി നാബ്രി തുടങ്ങിയവര്‍. ലോക ഫുട്‌ബോളിലെ സൂപ്പര്‍ നിര തന്നെ അണി നിരക്കുമ്പോള്‍ മല്‍സരം കാണാതിരിക്കരുത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി

ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.

Continue Reading

india

പോക്‌സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.

Published

on

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.

ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading

kerala

വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി

വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്.

Published

on

വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.

2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.

ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്‌ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.

Continue Reading

Trending