Connect with us

india

ഹീറ്ററില്‍നിന്നുള്ള വാതകച്ചോര്‍ച്ച; കുളിമുറിയില്‍ യുവതി മരിച്ചനിലയില്‍

തിങ്കളാഴ്ച പകലുണ്ടായ സംഭവത്തെ ഭര്‍ത്താവ് കൃഷ്ണമൂര്‍ത്തിയാണ് വൈകീട്ട് ജോലിക്കു ശേഷം വീട്ടിലെത്തി കണ്ടെത്തിയത്.

Published

on

ബെംഗളൂരു: മാനായകഹള്ളിയില്‍ കുളിമുറിയിലെ ഹീറ്ററില്‍ നിന്നുണ്ടായ വിഷവാതകം ശ്വസിച്ചതിനെത്തുടര്‍ന്ന് 24കാരിയായ യുവതി മരണപ്പെട്ടു. ഹാസന്‍ സ്വദേശിനിയായ ഭൂമികയാണ് മരിച്ചത്. തിങ്കളാഴ്ച പകലുണ്ടായ സംഭവത്തെ ഭര്‍ത്താവ് കൃഷ്ണമൂര്‍ത്തിയാണ് വൈകീട്ട് ജോലിക്കു ശേഷം വീട്ടിലെത്തി കണ്ടെത്തിയത്.

വാതിലില്‍ മുട്ടിയിട്ടും ഫോണ്‍ വിളിച്ചിട്ടും മറുപടി ലഭിക്കാതായപ്പോള്‍ അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ കുത്തിത്തുറന്നപ്പോള്‍ ഭൂമിക കുളിമുറിയില്‍ മരിച്ച നിലയിലായിരുന്നു. ഹീറ്ററില്‍നിന്ന് വാതകച്ചോര്‍ച്ചയുണ്ടായതും വിഷവാതകം ശ്വസിച്ചതുമാണ് പ്രാഥമിക നിഗമനം. നാലുമാസം മുമ്പ് വിവാഹം കഴിഞ്ഞ ദമ്പതികള്‍ രണ്ടാഴ്ച മുമ്പാണ് ഈ വീട്ടിലേക്ക് താമസം മാറ്റിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു

india

പി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന്‍ ജോണ്‍ ബ്രിട്ടാസ്‌

Published

on

പി.എം ശ്രീ പദ്ധതിയിൽ സി.പി.എം- ബി.ജെ.പി ഡീലിലെ ഇടനിലക്കാരൻ ജോൺ ബ്രിട്ടാസ്. കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

രാജ്യസഭയിലായിരുന്നു ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. സർവ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കി.

Continue Reading

india

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ മരണസംഖ്യ 410; 336 പേരെ കാണാതായി

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 1,441 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,33,015 പേര്‍ മാറി താമസിക്കുകയാണ്.

Published

on

ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ മരണസംഖ്യ 410 ആയി ഉയര്‍ന്നു. 336 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 1,441 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,33,015 പേര്‍ മാറി താമസിക്കുകയാണ്. 565 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന് നശിച്ചപ്പോള്‍ 20,271 വീടുകള്‍ക്ക് കേടുപാടുകളുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തീകരിക്കുന്നു.

ശക്തി കുറഞ്ഞ ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ന്യൂനമര്‍ദ്ദമായി ദുര്‍ബലമായതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദവും പൂര്‍ണമായും ക്ഷയിക്കുമെന്നാണ് പ്രവചനം.

ചുഴലിക്കാറ്റിന്റെ അവശേഷിക്കുന്ന പ്രഭാവത്തെ തുടര്‍ന്ന് ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. പുതുച്ചേരിയില്‍ ഓറഞ്ച് അലര്‍ട്ടും കാരയ്ക്കലില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

 

Continue Reading

india

സഞ്ചാര്‍ സാഥി ആപ് ചാരവൃത്തിക്കുള്ള ആയുധമോ?; പ്രതിഷേധം കനക്കുന്നു

സഞ്ചാര്‍ സാഥി ആപ് പ്രി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തോട് നോ പറഞ്ഞ് ഐ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍.

Published

on

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ സൈബര്‍ സുരക്ഷാ മൊബൈല്‍ ആപ്ലിക്കേഷനായ സഞ്ചാര്‍ സാഥി ഇന്ത്യയില്‍ വിപണിയില്‍ ഇറക്കുന്ന മുഴുവന്‍ മൊബൈല്‍ ഫോണുകളിലും നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സര്‍ക്കുലറിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സൈബര്‍ സുരക്ഷ ഉറപ്പാക്കാനെന്ന പേരിലാണ് കേന്ദ്ര ടെലികോം മന്ത്രാലയം മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കും വിപണനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ചാരവൃത്തിക്കും പൗരന്മാരെ നിരീക്ഷിക്കാനുമുള്ള ആയുധമാക്കി സഞ്ചാര്‍ സാഥിയെ മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

നവംബര്‍ 28 മുതല്‍ 90 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ വില്‍പ്പന നടത്തുകയോ ഇന്ത്യയിലേക്ക് ഇറക്കു മതി ചെയ്യുകയോ ചെയ്യുന്ന മുഴുവന്‍ സ്മാര്‍ട്ട് ഫോണുകളിലും സഞ്ചാര്‍ സാഥി ആപ് പ്രീഇന്‍സ്റ്റാളേഷന്‍ നടത്തിയിരിക്കണമെന്നാണ് ടെലികോം മന്ത്രാലയം മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് അയച്ച കത്തില്‍ നിര്‍ദേശിക്കുന്നത്. ഇതിനകം നിര്‍മ്മാണം പൂര്‍ത്തിയായി വിപണനത്തിന് തയ്യറായിരിക്കുന്ന ഫോണുകളില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ വഴി സഞ്ചാര്‍ സാഥി ആപ് ഇന്‍സ്റ്റാള്‍ ചെയ്യണമെ ന്നും കേന്ദ്ര നിര്‍ദേശത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് 120 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു

നോ പറഞ്ഞ് ആപ്പിള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിപണിയില്‍ ഇറക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ് പ്രി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തോട് നോ പറഞ്ഞ് ഐ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതും സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തുമാണ് നിര്‍ദേശം എന്നു പറഞ്ഞാണ്, ഇന്ത്യാ ഗവണ്മെന്റിന്റെ നിര്‍ദേശം നടപ്പാക്കില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കിയത്. ലോകത്തെവിടെയും തങ്ങള്‍ ഇത്തരമൊരു നിര്‍ദേശം നടപ്പാക്കുന്നില്ലെന്ന കാര്യം ഇന്ത്യാ ഗവണ്മെന്റിനെ അറിയിക്കുമെന്നും ആപ്പിള്‍ വ്യക്തമാക്കി

Continue Reading

Trending