kerala

ഗോവയിലെ വാഹനാപകടത്തില്‍ 3 മലയാളികള്‍ മരിച്ചു

By Test User

December 31, 2021

ഗോവയിലെ സാന്‍കോളില്‍ വെച്ച് നടന്ന വാഹനാപകടത്തില്‍ 3 മലയാളികള്‍ മരണപ്പെട്ടു.ആലപ്പുഴയില്‍ നിന്നുള്ള നിതിന്‍ദാസ് (24), വിഷ്ണു (27), കണ്ണന്‍ (24) എന്നിവരാണ് മരിച്ചത്. പെരുമ്പള്ളി സ്വദേശികളാണ് വിഷ്ണുവും കണ്ണനും. അപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

വാഹനം എന്‍.എച്ച് 66 ബി വഴിയുള്ള ഡിവൈഡറില്‍ നിയന്ത്രണം വിട്ട് ഇടിച്ചാണ് അപകടം ഉണ്ടാകുന്നത്. ഗോവയില്‍ ജോലി ചെയ്യുകയായിരുന്നു മരണപ്പെട്ട നിതിന്‍ ദാസ്. ഇദ്ദേഹത്തിനൊപ്പം ഗോവയില്‍ എത്തിയതാണ് മറ്റുള്ളവര്‍. ഇവര്‍ വാടകയ്ക്ക് എടുത്ത കാര്‍ രാത്രി അപകടത്തില്‍ പ്പെട്ടാണ് അപകടം നടക്കുന്നത്.