More
ഫ്രാങ്കോ മുളക്കലിനെതിരായ കേസിന്റെ നടത്തിപ്പിന് പ്രത്യേക കോടതി വേണമെന്ന് കന്യാസ്ത്രീകള്‍

കൊച്ചി:കന്യാസത്രീയെ ലൈംഗീകമായി പീഡിപ്പെച്ചന്ന സംഭവത്തില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയക്കലിനെതിരായ കേസിന്റെ ഫലപ്രദമായ നടത്തിപ്പിനായി പ്രത്യേക കോടതിയും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിക്കണമെന്നാവശ്യപ്പെട്ട് സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.ബിഷപിനെതിരായ കേസിന്റെ അന്വേഷണവും തുടര്‍ന്നുള്ള കോടതി നടപടികളും ഏറ്റവും കാര്യക്ഷമമായും സമയബന്ധിതമായും നടത്തണം. കേസിലെ കന്യാസ്ത്രീക്കും അവരെ സഹായിക്കുന്നവര്‍ക്കുമെതിരെ ഒട്ടേറെ അസത്യപ്രചരണങ്ങളുമായി എംഎല്‍എ പി സി ജോര്‍ജ് അടക്കമുള്ള നിരവധി ഉന്നതസ്ഥാനീയര്‍ രംഗത്ത് വന്നിട്ടുണ്ട്. സഭയുമായി ബന്ധപ്പെട്ടവരും മറ്റുമായ സാക്ഷികളെ സ്വാധീനിക്കാന്‍ ഭീഷണിയടക്കമുള്ള എല്ലാവിധ ശ്രമങ്ങളും ഇവര്‍ നടത്തുന്നതായി മനസ്സിലാക്കുന്നു. അത്തരത്തില്‍ ബിഷപ്പ് ഫ്രാങ്കോ എന്ന പ്രതിക്കനുകൂലമായി കേസ് ദുര്‍ബലപ്പെടുത്തുവാന്‍ നടക്കുന്ന ശ്രമങ്ങളെ ആശങ്കയോടെയാണ് കാണുന്നത്. ഇത് തടയാന്‍ വേണ്ട നടപടികള്‍ പോലിസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാ.അഗസ്റ്റിന്‍ വട്ടോലി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. ജലന്ധര്‍ രൂപതയിലെ കുര്യാക്കോസ് കാട്ടുതറ എന്ന വൈദികന്‍് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടതായി അറിയുന്നു. ഈ വൈദികന്‍ ഇതിനു മുമ്പ് ജലന്ധര്‍ രൂപതയിലെ ഒരു ഇടവക വികാരിയും കന്യാസ്ത്രീ സമൂഹത്തിന്റെ റെക്ടറുമായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. പീഡനത്തിനിരയായ കന്യാസ്ത്രീക്ക് അനുകൂലമായി നിര്‍ണായകമായ സാക്ഷിമൊഴികള്‍ പോലിസിനു കൊടുക്കുകയും പരസ്യമായി മാധ്യമങ്ങളില്‍ രംഗത്തുവരികയും ചെയ്തിരുന്നു അതേത്തുടര്‍ന്ന് അദ്ദേഹത്തെ തരംതാഴ്ത്തി ഒരു റസിഡന്റ് പ്രീസ്റ്റ് മാത്രമാക്കി ജലന്ധര്‍ രൂപതയില്‍ താമസിപ്പിച്ചുവരികയായിരുന്നു. അദ്ദേഹത്തിന് ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹത്തിന്റെ കാര്‍ തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ആളുകളെവിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വീട്ടുകാരോട് പറഞ്ഞതായുമുള്ള വിവരം പുറത്തുവന്നിട്ടുണ്ട്്. ഈ സാഹചര്യത്തില്‍ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം സംബന്ധിച്ച് നിലനില്‍ക്കുന്ന സംശയങ്ങളും ദുരൂഹതകളും നീക്കുന്നതിനായി അദ്ദേഹത്തിന്റെ മൃതദേഹം പോലിസ് അകമ്പടിയോടെ കേരളത്തിലെത്തിക്കണമെന്നും ഇവിടെത്തന്നെ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നു അഭ്യര്‍ഥിക്കുന്നു ഒപ്പം ഇത്തരമൊരു അവസ്ഥ പീഡനത്തിനിരയായ കന്യാസ്ത്രീയുടേയും അവരോടൊപ്പം നിന്നവരുടേയും ജീവന് ഭീഷണിയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പീഡനത്തിനിരയായ കന്യാസ്ത്രീയുടെയും അവരോടൊപ്പം നിന്ന മറ്റു കന്യാസ്ത്രീകളുടേയും ബന്ധുക്കളുടേയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും കണ്‍വീനര്‍ ഫാ.അഗസ്റ്റിന്‍ വട്ടോലി കത്തില്‍ ആവശ്യപ്പെട്ടു
kerala
മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: 105 വീടുകളുടെ നിര്‍മ്മാണത്തിന് നിലമൊരുങ്ങുന്നു

മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച വയനാട് പുനരധിവാസ പദ്ധതിക്ക് യാതൊരു മാറ്റവുമുണ്ടാകില്ലെന്നും ഉടൻ പ്രവൃത്തികൾ ആരംഭിക്കുമെന്നും ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ പറഞ്ഞു. സർക്കാരിനെ വിശ്വസിച്ച് ഏഴു മാസം കടന്നുപോയത് കൊണ്ടാണ് ഭൂമി ഏറ്റെടുക്കാൻ വൈകിയത്.
മേപ്പാടി പഞ്ചായത്തിൽ കണ്ണായ സ്ഥലത്ത് ഭൂമി ഏറ്റെടുത്ത് ഇതിനകം തന്നെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി. 105 കുടുംബങ്ങൾക്കാണ് മുസ്ലിംലീഗ് വീട് നിർമ്മിച്ച് നൽകുന്നത്. ഭൂമി പ്ലോട്ടുകളായി തിരിക്കുന്ന ജോലികൾ ശനിയാഴ്ച തുടങ്ങും. ഈ മാസം 28ന് വീടുകളുടെ നിർമ്മാണം ആരംഭിക്കും. സമയ ബന്ധിതമായി പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
india
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അനിശ്ചിതത്വം. 2025-2026 സീസണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടി. കരാര്‍ സംബന്ധിച്ച് തീരുമാനം ആകാത്തതിനാല്‍ മുന്നോട്ടു പോകാനാവില്ലെന്ന് സംഘാടകര്‍ അറിയിച്ചു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്.
എഫ്എസ്ഡിഎല്ലിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഇടയിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് സെപ്തംബറില്‍ ആരംഭിക്കേണ്ട സീസണാണ് സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് നീട്ടിയിരിക്കുന്നത്. കരാര്‍ പുതുക്കാതെ സീസണ്‍ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (FSDL). 2010 ല്‍ ഒപ്പുവച്ച എംആര്‍എ 2025 ഡിസംബറില്‍ അവസാനിക്കാനിരിക്കുകയാണ്.
നിലവിലെ കരാര്‍ അനുസരിച്ച്, 15 വര്‍ഷത്തേക്ക് ഐഎസ്എല്‍ നടത്തുന്നതിന് എഫ്എസ്ഡിഎല്‍ പ്രത്യേക വാണിജ്യ, പ്രവര്‍ത്തന അവകാശങ്ങള്‍ കൈവശം വച്ചിട്ടുണ്ട്. ലീഗിന്റെ ഭരണത്തില്‍ ഒരു പ്രധാന പുനഃസംഘടന എഫ്എസ്ഡിഎല്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബുകള്‍ (60%), എഫ്എസ്ഡിഎല്‍ (26%), എഐഎഫ്എഫ് (14%) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു ഹോള്‍ഡിംഗ് കമ്പനി സൃഷ്ടിക്കുന്നതാണ് പുതിയ മാതൃക. ഐഎസ്എല്‍ പ്രവര്‍ത്തനങ്ങളില്‍ എഫ്എസ്ഡിഎല്‍ കേന്ദ്ര നിയന്ത്രണം നിലനിര്‍ത്തുന്ന നിലവിലെ ചട്ടക്കൂടില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നിര്‍ദ്ദേശം.
എംആര്‍എ ചര്‍ച്ചകള്‍ കൈകാര്യം ചെയ്തതില്‍ കാര്യമായ വിമര്‍ശനം നേരിട്ട എഐഎഫ്എഫ്, 2025 ഏപ്രിലോടെ പുതിയ കരാറിന് അന്തിമരൂപം നല്‍കുന്നതില്‍ പരാജയപ്പെട്ടു. പകരം, സാഹചര്യം വിലയിരുത്തുന്നതിനായി ഫെഡറേഷന്‍ എട്ട് അംഗ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു, ഈ നീക്കം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ ഉള്‍പ്പെടെ നിരവധി പ്രധാന പങ്കാളികളില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
kerala
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്

കോഴിക്കോട്: യമൻ ജയിലിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. ഒരു യമൻ പൗരൻ മുഖേന നിമിഷ പ്രിയയുടെ മോചനത്തിനായി മരിച്ചയാളുടെ കുടുംബവുമായി ബോബി ചെമ്മണ്ണൂർ ബന്ധപ്പെട്ടിട്ടുണ്ട്.
ദയാധനം സ്വീകരിക്കാൻ തയാറാണെന്ന് കുടുംബം പറഞ്ഞതായി യമൻ പൗരൻ അറിയിച്ചതായി ബോബി പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. മോചനത്തിന് ആവശ്യമുള്ള തുക മലയാളികൾ പിരിച്ചെടുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് യമൻ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. മോചന നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച ഉത്തരവ് വന്നത്. യമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്.
പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സൻആയിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞിരുന്നു.
വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. യമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ നിമിഷ പ്രിയയുള്ളത്. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
News3 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala3 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
GULF3 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു
-
Football3 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
kerala3 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
kerala3 days ago
പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി