More
ബ്രിട്ടീഷ് കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പോടെ യു.കെ.യില്‍ പഠിക്കാം

വനിതകള്‍ക്ക് യു.കെ.യിലെ മുന്‍നിര സര്‍വകലാശാലകളില്‍ സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തര ബിരുദ പഠനം നടത്താം. ബ്രിട്ടീഷ് കൗണ്‍സില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് 70 വനിതകള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
സ്ത്രീശാക്തീകരണം
സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് (എസ്.ടി.ഇ.എം.സ്റ്റം) എന്നീ വിഷയങ്ങളിലൊന്നില്‍ എം.എസ്സി. പഠനം നടത്തണം. ട്യൂഷന്‍ ഫീസ് ബ്രിട്ടീഷ് കൗണ്‍സില്‍ വക. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പങ്കാളിയാകുക, സ്ഥിരതയുള്ള വികസനം, ലിംഗസമത്വം, സ്ത്രീ ശാക്തീകരണം, നേതൃനിരയിലേക്ക് ഉയരാന്‍ കഴിവുള്ള വനിതകള്‍ക്ക് പ്രോത്സാഹനം എന്നിവ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. സമൂഹമാധ്യമം, ശാസ്ത്ര ആശയവിനിമയം എന്നിവയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ സ്‌കോളറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റം മേഖലയില്‍ ഒരു സ്വാധീനം ഉണ്ടാക്കാന്‍ വേണ്ട പരിശീലനവും ബ്രിട്ടീഷ് കൗണ്‍സില്‍ നല്‍കും.
പഠനം
2019 സെപ്തംബര്‍മുതല്‍ സ്റ്റം വിഷയത്തില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള മാസ്‌റ്റേഴ്‌സ് കോഴ്‌സ് യു.കെ.യില്‍ ചെയ്യണം. യു.കെ.യിലെ ഒരു സര്‍വകലാശാലയില്‍ അഡ്മിഷന്‍ ഓഫര്‍ ലഭിച്ചിരിക്കണം. വിവരങ്ങള്‍ക്ക്: https://study-uk.britishcouncil.org
അപേക്ഷ
ഓഫര്‍ ലഭിച്ച സര്‍വകലാശാലയുടെ ഇന്റര്‍നാഷണല്‍ ഓഫീസ്/സ്‌കോളര്‍ഷിപ്പ് ടീമുമായി ബന്ധപ്പെട്ട് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് ഉറപ്പാക്കണം. ഒപ്പം, അതിന് തന്നെ നാമനിര്‍ദേശം ചെയ്യാന്‍ സ്ഥാപനത്തോട് അഭ്യര്‍ഥിക്കണം. തുടര്‍ന്ന്, അപേക്ഷാര്‍ഥിയോട് സര്‍വകലാശാല, സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ജനുവരി 31നകം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. വിശദാംശങ്ങള്‍ അടങ്ങുന്ന ഇമെയില്‍ അപേക്ഷകക്ക് ലഭിക്കും. ഒരാള്‍ ഒരു സര്‍വകലാശാലയുടെ നോമിനേഷനേ സ്വീകരിക്കാവൂ. ബ്രിട്ടീഷ് കൗണ്‍സില്‍ അര്‍ഹരായവരെ കണ്ടെത്തും. അവര്‍, ഓഫര്‍ നിശ്ചിതസമയത്തിനകം സ്വീകരിച്ചിരിക്കണം. വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ, സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് ലെറ്റര്‍ ഒപ്പിട്ടുനല്‍കണം. ഇവര്‍ ട്യൂഷന്‍ ഫീസിനത്തിലേക്ക് മറ്റേതെങ്കിലും അധിക ഫണ്ടിങ് സ്വീകരിക്കരുത്.
വിവരങ്ങള്‍ക്ക് www.britishcouncil.in
kerala
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

കണ്ണൂര്‍: കാസര്‍കോട്ടെ പാദപൂജ വിവാദത്തിന് പിന്നാലെ കണ്ണൂരിലും മാവേലിക്കരയിലും വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ. കണ്ണൂരില്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. ആദ്യം പൂര്‍വാധ്യാപകന്റെ കാല്‍ അധ്യാപകര്‍ കഴുകി. ശേഷം വിദ്യാര്‍ഥികളെ കൊണ്ടും പാദപൂജ ചെയ്യിക്കുകയായിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്റെ പാദപൂജയാണ് നടത്തിയത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും പാദപൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ അധ്യാപകരുടെ പാദമാണ് വിദ്യാര്‍ഥികള്‍ കഴുകിയത്. ഗുരുപൂജ എന്ന പേരിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. അതേസമയം, കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. പാദപൂജ വിവാദങ്ങളില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
kerala
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളിലായിരുന്നു സംഭവം.
ചടങ്ങിൽ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും ‘പാദപൂജ’യാണ് നടന്നത്. എന്നാൽ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല. അനധ്യാപകനായ അനൂപ് മാനേജ്‍മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങിൽ പങ്കെടുത്തത്.
നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.
kerala
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 9140 രൂപയിലെത്തി

-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
india3 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി
-
kerala3 days ago
പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു
-
india3 days ago
തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം; 42 വീടുകള്‍ കത്തി നശിച്ചു
-
Football2 days ago
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
-
kerala2 days ago
വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു