ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ ആശയങ്ങളും മറ്റും ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ ഡിപ്ലോമ കോഴ്‌സ് ആരംഭിക്കാന്‍ ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു). ഡോ. അംബേദ്കര്‍ ഇന്റര്‍നാഷനല്‍ സെന്ററുമായി (ഡി.എ.ഐ.സി) ചേര്‍ന്നാണു കോഴ്‌സ് ആരംഭിക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ജെഎന്‍യു വൈസ് ചാന്‍സലര്‍ എം. ജഗദീഷ് കുമാറും ഡി.എ.ഐ.സി ഡയറക്ടര്‍ അതുല്‍ ദേവ് സമ്രത്തും ഒപ്പുവെച്ചു.

6 മാസത്തെ ഓണ്‍ലൈന്‍ കോഴ്‌സില്‍ അംബേദ്കറുടെ ആശയങ്ങളും സാമൂഹിക–രാഷ്ട്രീയ ചുറ്റുപാടില്‍ അതു വരുത്തിയ മാറ്റങ്ങളുമെല്ലാം വിഷയമാകും. അംബേദ്കര്‍ വിഷയങ്ങളില്‍ കൂടുതല്‍ ഗവേഷണത്തിനുള്ള അവസരങ്ങള്‍ തുറക്കാനും ധാരണയായി.