Connect with us

More

റഷ്യന്‍ വിമാന ദുരന്തം ഇടിമിന്നലെന്ന് സംശയം; മരണം 41

Published

on

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ വിമാനത്തിന് തീപിടിച്ച അപകടത്തില്‍ മരണം 41 ആയി. അതേസമയം വിമാനത്തിന് തീപിടിക്കാന്‍ കാരണം ഇടിമിന്നലാണെന്ന് റിപ്പോര്‍ട്ട്. വിമാനം തകരുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ സിസിടിവിയില്‍ പ്രചരിക്കുന്നുണ്ട്. വിമാനം റണ്‍വേയില്‍ ടച്ച് ചെയ്യുന്നതും പിന്നീട് പൊങ്ങുന്നതും തൊട്ടുപിന്നാലെ എന്‍ജിനുകള്‍ക്ക് തീപിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇടിമിന്നലിനെ തുടര്‍ന്നാണ് വിമാനത്തിന് പെട്ടെന്ന് തീപിടിച്ചതെന്നാണ് സംശംയം.

അതേസമയം ഇടിമിന്നലിനെ പ്രതിരോധിക്കാന്‍ സാധിക്കുന്ന സംവിധാനത്തോടെയാണ് ആധുനിക വിമാനങ്ങളെല്ലാം നിര്‍മിക്കുന്നത്. അതിനാല്‍ തന്നെ ഇടിമിന്നലല്‍ ആരോപണം സംബന്ധിച്ച വാര്‍ത്തയോട് പ്രതികരിക്കാന്‍ റഷ്യന്‍ വൃത്തങ്ങള്‍ തയാറായിട്ടില്ല. യന്ത്രത്തകരാറിനെത്തുടര്‍ന്ന് വിമാനം എയര്‍പോര്‍ട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് മാത്രമാണ് എയറോഫ്‌ളോട്ട് എയര്‍ലൈന്‍സ് അറിയിച്ചത്.

മോസ്‌കോയിലെ ഷെറെമെറ്റിയേവോ വിമാനത്താവളത്തിലാണ് അപകടം നടന്നത്. റഷ്യന്‍ നഗരമായ മുന്‍മാന്‍സ്‌കിലേക്ക് പുറപ്പെട്ട സുഖോയ് സൂപ്പര്‍ജെറ്റ് വിമാനം പറന്നുയര്‍ന്ന് അര മണിക്കൂറിന് ശേഷം തിരിച്ചിറക്കുകയായിരുന്നു. അപകടം മനസ്സിലാക്കിയ പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നെന്നാണ് വിവരം.

ഇന്ധനം പൂര്‍ണമായി നിറച്ചനിലയിലാണ് വിമാനം അടിയന്തര ലാന്‍ഡിങിന് ശ്രമിച്ചത്. എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ധനടാങ്കുകള്‍ ഉപേക്ഷിക്കാന്‍ പൈലറ്റിന് സാധിച്ചില്ല. 73 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അഗ്നിഗോളമായി മാറിയ വിമാനത്തിന്റെ മുന്‍ ഭാഗത്തുകൂടി ചിലര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. 37 പേര്‍ രക്ഷപ്പെട്ടു.

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

india

‘ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും മോദിയെപ്പോലെ ഇത്രയും തരംതാഴ്ന്നിട്ടില്ല’: പ്രിയങ്ക ഗാന്ധി

Published

on

ആകുലപ്പെടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധിക്കാരത്തെ പരാജയപ്പെടുത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.  പണപ്പെരുപ്പം തടയുന്നതിലും രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലും മോദി പരാജയപ്പെട്ടു. കഴിഞ്ഞ പത്ത് വർഷം ചെയ്ത കാര്യങ്ങളുടെ പേരിൽ ബി.ജെ.പിക്ക് വോട്ട് തേടാൻ സാധിക്കുന്നില്ല. മോദിയിൽ വളരെയധികം ധിക്കാരമുണ്ട്. വിലക്കയറ്റം മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണെന്ന സത്യം അദ്ദേഹത്തോട് പറയാൻ ഉപദേശകർക്ക് പോലും കഴിയുന്നില്ല. എല്ലാവർക്കും പേടിയാണ്. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനായി ഈ സർക്കാർ മാറേണ്ടതുണ്ട്.

ഡോ. ബി.ആർ അംബേദ്കർ തയാറാക്കിയ ഭരണഘടന ദരിദ്രർക്കും പണക്കാർക്കും തുല്യ അവകാശങ്ങൾ നൽകുന്നു. എന്നാൽ, ഈ അവകാശങ്ങൾ എടുത്തുകളയാനായി ഭരണഘടന മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ കുതന്ത്രം ജനങ്ങൾ ശ്രദ്ധിച്ചതോടെ, ഭരണഘടന മാറ്റില്ലെന്ന് എല്ലാ പൊതു റാലികളിലും മോദി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ, ബി.ജെ.പി എം.പിമാർ ഭരണഘടന മാറ്റുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മോദിയുടെ സമ്മതമില്ലാതെ ബി.ജെ.പിയിൽ ആർക്കും ഒന്നും പറയാൻ സാധിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുത്ത വ്യവസായികളുടെ 16,000 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. എന്നാൽ, കർഷകരുടെ ഒരു രൂപയുടെ കടം പോലും എഴുതിത്തള്ളാൻ സർക്കാർ ശ്രമിച്ചിട്ടില്ല.

സ്ത്രീകളുടെ മംഗളസൂത്ര വരെ കോൺഗ്രസ് തട്ടിയെടുക്കുമെന്ന മോദിയുടെ ആരോപണത്തെയും പ്രിയങ്ക വിമർശിച്ചു. കുടുംബത്തിൽ മണ്ടത്തരങ്ങൾ വിളിച്ചുപറയുന്ന അമ്മാവൻമാരെ പോലെയായി മോദി. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ പദവിയുടെ അന്തസ്സ് മനസ്സിലാക്കാതെയാണ് ഇതെല്ലാം വിളിച്ചുപറയുന്നത്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴ്ന്നിട്ടില്ല. തങ്ങൾക്കെതിരായ ആക്രമണങ്ങളെ കോൺഗ്രസ് ഭയക്കുന്നില്ല. പക്ഷെ, ഇത്തരം നുണകളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

Continue Reading

Trending