Connect with us

More

ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

Published

on

തിരുവനന്തപുരം: നിയമ സഭയുടെ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. ആദ്യ ദിനം കെ.എം മാണി അനുസ്മരണം മാത്രമായിരിക്കും ഉണ്ടാവുക. ജൂലൈ അഞ്ച് വരെയാണ് സമ്മേളനം.

കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, എ.എം ആരിഫ്, ഹൈബി ഈഡന്‍ എന്നീ നാലു എംഎല്‍എമാര്‍ സഭയിലെത്തുന്നത് നിയുക്ത എംപിമാരായിട്ട് കൂടിയാണ്. എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ ഇവര്‍ക്ക് രണ്ടാഴ്ച്ചത്തെ സമയമുണ്ട്. സമ്മേളനത്തിന്റെ ആദ്യ ദിനങ്ങളില്‍ നാലുപേരും സഭയിലെത്തുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ ദാഹമകറ്റാന്‍ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി; മീററ്റില്‍ ഹൈദരലി തങ്ങള്‍ കുടിവെള്ള പദ്ധതി സ്വിച്ച് ഓണ്‍ ചെയ്തു

ആദ്യഘട്ടത്തിൽ പള്ളി, മദ്രസ, തഹ്ഫീളുൽ ഖുർആൻ സെന്റർ, പബ്ലിക് സ്കൂൾ എന്നിവയുടെ സമീപത്തായി മൂന്ന് സ്ഥലങ്ങളിലാണ് പദ്ധതി പൂർത്തിയായത്

Published

on

ഉത്തർപ്രദേശിലെ മീററ്റിൽ പണി പൂർത്തിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി സ്വിച്ച് ഓൺ ചെയ്തു. ആദ്യഘട്ടത്തിൽ പള്ളി, മദ്രസ, തഹ്ഫീളുൽ ഖുർആൻ സെന്റർ, പബ്ലിക് സ്കൂൾ എന്നിവയുടെ സമീപത്തായി മൂന്ന് സ്ഥലങ്ങളിലാണ് പദ്ധതി പൂർത്തിയായത്.

ഏബിൾ ഗ്രൂപ്പ് സഹായത്തോടെ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി റിലീഫ് വിംഗ് നേതൃത്വത്തിലാണ് ജലക്ഷാമം നേരിടുന്ന ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ഹൈദരലി തങ്ങൾ കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. ഹരിയാനയിലെ മേവാത്, ഹതീൻ, ഡൽഹിയിലെ ദിൽഷാദ് ഗാർഡൻ, സീമ പുരി എന്നിവിടങ്ങളിലും പണി പൂർത്തിയായി തുറന്നു കൊടുത്തിട്ടുണ്ട്.

മീററ്റിൽ നടന്ന ചടങ്ങിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ, പദ്ധതി കോർഡിനേറ്റർ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സികെ ശാക്കിർ, മുസ്‌ലിം ലീഗ് യുപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ്‌ ഉവൈസ് പ്രസംഗിച്ചു. മീററ്റ് കോർപറേഷൻ കൗൺസിലറും സിറ്റി മുസ്‌ലിം ലീഗ് പ്രസിഡന്റുമായ റിസ്‌വാൻ അൻസാരി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് യുപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്‌ സുബൈർ സ്വാഗതവും
സിറ്റി യൂത്ത് ലീഗ് പ്രസിഡന്റ് ആഷിഖ് ഇലാഹി നന്ദിയും പറഞ്ഞു.

Continue Reading

GULF

സഊദിയില്‍ വാഹനാപകടം; മലയാളി യുവതിയും കുഞ്ഞും മരിച്ചു

ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം

Published

on

ദമ്മാം: സഊദി അറേബ്യ യിലെ കിഴക്കന്‍ മേഖലയില്‍ ദമ്മാമിനടുത്ത അൽ അഹ്സയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിന്റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്. സുഹൈലിനെ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം.

Continue Reading

kerala

‘മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മ’: വി.ഡി.സതീശൻ

Published

on

മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മയെന്നും വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

‘‘പ്രേം നസീറും സത്യനും മധുവും ഉള്‍പ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും സിനിമയില്‍ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍. കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’’– വി.ഡി.സതീശൻ അറിയിച്ചു.

Continue Reading

Trending