Connect with us

kerala

ബാങ്കുകളിലെ സമയക്രമീകരണം ഇന്ന് മുതല്‍

സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാര്‍ക്കാണ് നിയന്ത്രണം

Published

on

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ചമുതല്‍ ബാങ്കുകള്‍ സന്ദര്‍ശിക്കുന്നതിന് സമയക്രമീകരണം ഏര്‍പ്പെടുത്തി. സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാര്‍ക്കാണ് നിയന്ത്രണം. വായ്പയ്ക്കും മറ്റു ഇടപാടുകള്‍ക്കും നിയന്ത്രണമില്ല.

സേവിങ്‌സ് അക്കൗണ്ടുകളുടെ അവസാന അക്കമനുസരിച്ചാണ് സമയം ക്രമീകരിച്ചത്. അക്കൗണ്ട് നമ്പര്‍ പൂജ്യംമുതല്‍ മൂന്നുവരെയുള്ള അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ രാവിലെ 10നും 12നും ഇടയ്ക്കുമാത്രമേ ബാങ്കുകളില്‍ എത്താവൂ. നാലുമുതല്‍ ഏഴുവരെ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെയും എട്ടിലും ഒമ്പതിലും അവസാനിക്കുന്നവര്‍ക്ക് രണ്ടരമുതല്‍ മൂന്നരവരെയും ബാങ്കുകളില്‍ എത്താം. സെപ്റ്റംബര്‍ അഞ്ചുവരെ നിയന്ത്രണം ബാധകമായിരിക്കും.

ജില്ലാതല ദുരന്തനിവാരണ അതോറിറ്റികളുടെ നിര്‍ദേശപ്രകാരം ചില മേഖലകളില്‍ സമയക്രമീകരണത്തില്‍ വീണ്ടും മാറ്റംവരാം. പുതുക്കിയ സമയക്രമം അതത് ശാഖകളില്‍ പ്രദര്‍ശിപ്പിക്കും.

kerala

സ്‌കൂള്‍ അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിച്ചില്ല; ഭര്‍ത്താവ് ജീവനൊടുക്കി

നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയായ ഷിജോയുടെ ഭാര്യക്ക് 14 വര്‍ഷത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Published

on

പത്തനംതിട്ടയില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിക്കാത്തതില്‍ മനം നൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. പത്തനംതിട്ട നാറാണംമുഴി സ്വദേശി ഷിജോ ത്യാഗരാജന്‍ ആണ് ജീവനൊടുക്കിയത്. നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയായ ഷിജോയുടെ ഭാര്യക്ക് 14 വര്‍ഷത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഡിഇഒ ഓഫീസില്‍ നിന്ന് തുടര്‍നടപടിയുണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജന്‍ പറഞ്ഞു.

ഇന്ന് വൈകുന്നേരം മുതല്‍ ഷിജോയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന് ഒന്നര കിലോമീറ്റര്‍ അകലെ വനമേഖലയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷിവകുപ്പില്‍ ഫീല്‍ഡ് സ്റ്റാഫ് ആണ് ഷിജോ ത്യാഗരാജന്‍.

Continue Reading

kerala

പൊലീസ് കാവലില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ പരസ്യ മദ്യപാനം; ദൃശ്യങ്ങള്‍ പുറത്ത്

തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വെച്ചായിരുന്നു പ്രതികളുടെ പരസ്യ മദ്യപാനം.

Published

on

പൊലീസിനെ കാവല്‍ നിര്‍ത്തി ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വെച്ചായിരുന്നു പ്രതികളുടെ പരസ്യ മദ്യപാനം.

സംഭവത്തില്‍ കണ്ണൂരിലെ മൂന്ന് സിവില്‍ പൊലീസുകാരെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു.
കോടതിയില്‍ നിന്ന് മടങ്ങുമ്പോഴാണ് തടവുപുള്ളികള്‍ക്ക് മദ്യവുമായി സുഹൃത്തുക്കള്‍ എത്തിയത്. സംഘത്തില്‍ ടി പി കേസിലെ കൊലയാളികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു.

Continue Reading

kerala

കൊച്ചിയില്‍ നവജാത ശിശുവിനെ അനധികൃതമായി കൈമാറി; യുവാവും യുവതിയും അറസ്റ്റില്‍

അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

കൊച്ചിയില്‍ നവജാത ശിശുവിനെ അനധികൃതമായി കൈമാറിയ യുവാവും യുവതിയും അറസ്റ്റില്‍. കളമശ്ശേരിയിലാണ് സംഭവം. അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവാവിനെ റിമാന്‍ഡ് ചെയ്തു. യുവതിയെ മഹിളാ മന്ദിരത്തിലേക്കും മാറ്റി.

വിവാഹേതര ബന്ധത്തില്‍ ജനിച്ച കുഞ്ഞിനെ ഇരുവരും ഉപേക്ഷിക്കുകയായിരുന്നു. കേസിലെ ഒന്നാംപ്രതി കുഞ്ഞിന്റെ അമ്മയായ 37കാരിയാണ്. സുഹൃത്തും കുഞ്ഞിന്റെ പിതാവുമായി 41കാരന്‍ രണ്ടാംപ്രതിയുമാണ്. കഴിഞ്ഞ മാസം 26ന് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും ബിഎന്‍എസ് പ്രകാരവും കേസെടുത്തു.

Continue Reading

Trending