Connect with us

kerala

ജോസ് കെ മാണി വട്ടപ്പൂജ്യം, സത്യവും നീതിയും ജയിക്കും; പിജെ ജോസഫ്

ജോസ് കെ മാണി മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യവും നീതിയും ജയിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു

Published

on

 

കോട്ടയം: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്‍കിയത് സ്‌റ്റേ ചെയ്തതില്‍ പ്രതികരിച്ച് പിജെ ജോസഫ്. ജോസ് കെ മാണി വട്ടപ്പൂജ്യമാണെന്നും ദൈവം ഞങ്ങളുടെ കൂടെയാണെന്നും പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണി മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യവും നീതിയും ജയിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് പക്ഷത്തിന് നല്‍കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. പി.ജെ ജോസഫിന്റെ ഹര്‍ജിയിലാണ് സ്റ്റേ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ് ഹൈക്കോടതി ഒരുമാസത്തേക്ക് സ്‌റ്റേ ചെയ്തത്.

ഭരണഘടന ലംഘിച്ചാണ് ജോസ് വിഭാഗം പാര്‍ട്ടി രൂപീകരിച്ചതെന്നാണ് സിവില്‍ കോടതിയുടെ കണ്ടെത്തലെന്നും ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് നിലനില്‍ക്കില്ലെന്നും പദവിയില്‍ പ്രവര്‍ത്തിക്കുന്നതും ഓഫീസ് ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ടന്നും സിവില്‍ കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയുള്ള കമ്മീഷന്റെ തീരുമാനം നിയമവിരുദ്ധമാണന്നും പി.ജെ ജോസഫ് ഹര്‍ജയില്‍ പറഞ്ഞു.

kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത.

Published

on

സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മറ്റന്നാള്‍ വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത. പാലക്കാട്, കൊല്ലം,ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെ ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍ താപനിലയാണിത്.

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്നലെ അത് പിന്‍വലിക്കുകയും ചെയ്തു. പാലക്കാട്, കോഴിക്കോട് ജില്ലകളിലായിരുന്നു ഉഷ്ണതരംഗ മുന്നറിയിപ്പ്.

Continue Reading

kerala

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

മേയ് മാസത്തിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 19 പൈസ ഇന്ധന സർചാർജ് തുടരും

Published

on

മേയ് മാസത്തിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 19 പൈസ ഇന്ധന സർചാർജ് തുടരും. ഇതിൽ പത്തുപൈസ കെഎസ്ഇബി സ്വന്തം നിലയിൽ പിരിക്കുന്നതും 9 പൈസ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചതുമാണ്.

ഇ​തി​നു​ പു​റ​മേ, ഈ ​വേ​ന​ൽ​ക്കാ​ല​ത്ത്​ പു​റ​ത്തു​നി​ന്നും വൈ​ദ്യു​തി വാ​ങ്ങി​യ​തി​ൻറെ ന​ഷ്ടം നി​ക​ത്താ​നു​ള്ള സ​ർ​ചാ​ർ​ജും വൈ​കാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​കേ​ണ്ടി​വ​രും. ഈ​യി​ന​ത്തി​ൽ കൂ​ടു​ത​ൽ തു​ക സ​ർ​ചാ​ർ​ജാ​യി ഈടാക്കാൻ അനുവദിക്കണമെന്ന് കാട്ടി കെഎസ്ഇബി റെ​ഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

Continue Reading

kerala

മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കം; മേയർക്കും എംഎൽഎക്കും എതിരെ എഫ്ഐആറിൽ ചുമത്തിയത് ദുർബല വകുപ്പുകൾ

തിരുവനന്തപുരം വഞ്ചിയൂര്‍ സിജെഎം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് മേയറും എംഎല്‍എയും അടക്കം 5 പേര്‍ക്കെതിരെ പൊലിസ് കേസ് എടുത്തത്.

Published

on

തിരുവന്തപുരം മേയര്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും എതിരെ ചുമത്തിയ എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്. തിരുവനന്തപുരം വഞ്ചിയൂര്‍ സിജെഎം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് മേയറും എംഎല്‍എയും അടക്കം 5 പേര്‍ക്കെതിരെ പൊലിസ് കേസ് എടുത്തത്. ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഘം ചേര്‍ന്ന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞെന്നു എഫ്‌ഐആറില്‍ പറയുന്നു. ബസ് തടഞ്ഞു യാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഗതാഗത തടസം ഉണ്ടാക്കി, കെഎസ്ആര്‍ടിസി ബസിന് കുറുകെ സിബ്ര ലൈനില്‍ വാഹനം നിര്‍ത്തി, അന്യായമായി സംഘം ചേരല്‍, പൊതുശല്യം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്. പൊതുഗതാഗതം തടസപ്പെടുത്തിയതിന് ഉള്‍പ്പെടെ കാര്യമായ വകുപ്പുകള്‍ എഫ്‌ഐആറില്‍ ചുമത്തിയിട്ടില്ല.

അഭിഭാഷകനായ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയിലാണു പരിശോധിച്ച് നടപടി എടുക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്. ഏപ്രില്‍ 27നാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ എന്നിവരും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യെദുവുമായി നടുറോഡില്‍ തര്‍ക്കം ഉണ്ടായത്.

Continue Reading

Trending