Connect with us

kerala

ചന്ദ്രബോസ് വധം; നിഷാമിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഋഷിരാജ് സിങ്, സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി

നിഷാം ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടി റിഷിരാജ് സിംഗ് സര്‍ക്കാരിനും എ.ജിക്കും കത്ത് നല്‍കി

Published

on

തൃശ്ശൂ!ര്‍: ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന നിഷാമിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ജയില്‍ ഡിജിപി റിഷിരാജ് സിംഗ്. നിഷാം ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടി റിഷിരാജ് സിംഗ് സര്‍ക്കാരിനും എ.ജിക്കും കത്ത് നല്‍കി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിഷാമിന് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസം 13നാണ് ഹൈക്കോടതി നിസാമിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം. ആദ്യം 15 ദിവസത്തേക്ക് നേടിയ ജാമ്യം പിന്നീട് നീട്ടുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രിക്ക് പകരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പോകരുത് എന്നതുള്‍പ്പെടെ നിരവധിയായിരുന്നു ജാമ്യ വ്യവസ്ഥകള്‍.

ഇതുള്‍പ്പെടെയുള്ളവ നിസാം ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിസാം ചികിത്സ തേടിയതായും ജയില്‍ ഡിജിപിയുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്ന് ജയില്‍ ഡിജിപി റിഷിരാജ് സിംഗ് ആവശ്യപ്പെട്ടത്. തുടര്‍ നടപടികള്‍ ആവശ്യപ്പെട്ട് സര്‍ക്കാരിനും എജിക്കും കത്ത് നല്‍കി . 2016 ല്‍ സെക്യൂറിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് കഴിയുകയാണ് നിസാം.

 

kerala

ആ പയ്യന്‍ ഷെഡിന്‌റെ മുകളില്‍ വലിഞ്ഞു കയറിയതിന് അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും; വിവാദ പരാമര്‍ശം നടത്തി മന്ത്രി ജെ ചിഞ്ചുറാണി

വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെ മന്ത്രി സൂംബ നൃത്തം ചെയ്തിരുന്നു. ഇതും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്.

Published

on

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തി മൃഗക്ഷേമവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മിഥുന്‍ ഷീറ്റിനു മുകളില്‍ വലിഞ്ഞു കയറിയതിന് അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി കൊച്ചിയില്‍ നടന്ന സിപിഐ വനിതാസംഗമത്തില്‍ പറഞ്ഞു. വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ അധ്യാപകരെ കുറ്റം പറയാനാവില്ലെന്നും മന്ത്രി തുറന്നടിച്ചു. സഹപാഠികള്‍ വിലക്കിയിട്ടും മിഥുന്‍ വലിഞ്ഞു കയറിയതാണെന്നും മന്ത്രി പറഞ്ഞു.

ഒരു പയ്യന്‌റെ ചെരുപ്പെടുക്കാന്‍ ആ പയ്യന്‍ ഷെഡിന്‌റെ മുകളില്‍ വലിഞ്ഞു കയറി. ചെരുപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയില്‍. ഇതില്‍ നിന്നാണ് കറണ്ടടിച്ചത്. അപ്പോഴെ പയ്യന്‍ മരിച്ചു. ഇത് അധ്യാപകരുടെ കുഴപ്പമല്ലെന്നും മന്ത്രി പറഞ്ഞു. വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെ മന്ത്രി സൂംബ നൃത്തം ചെയ്തിരുന്നു. ഇതും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്.

Continue Reading

kerala

വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍

വോട്ടര്‍ പട്ടിക ചോര്‍ച്ചയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദര്‍ശിച്ച ലോക്കല്‍ ഗവ.മെമ്പേഴ്സ് ലീഗ് ഭാരവാഹികളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക ചോർന്നതും ആയി ബന്ധപ്പെട്ട് പരാതി ലഭിച്ച സാഹചര്യത്തിൽ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടിക ചോര്‍ച്ചയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദര്‍ശിച്ച ലോക്കല്‍ ഗവ.മെമ്പേഴ്സ് ലീഗ് ഭാരവാഹികളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡണ്ട് കെ.ഇസ്മാഈല്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് വി.വി.മുഹമ്മദലി നാദാപുരം, സെക്രട്ടറി ഡോ.കെ.പി വഹീദ എന്നിവരാണ് കമ്മീഷണറുമായി ചര്‍ച്ച നടത്തിയത്.

നേരത്തെ ഇക്കാര്യത്തില്‍ കമ്മീഷന് എല്‍.ജി.എം.എല്‍ പരാതി നല്‍കിയിരുന്നു.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, തിരുവള്ളൂര്‍, നാദാപുരം ഗ്രാമപഞ്ചായത്തുകളിലെ വോട്ടര്‍പട്ടികയാണ് ചോര്‍ന്നത്. മൂന്ന് പഞ്ചായത്തുകളുടെ രേഖകളാണ് ലഭിച്ചതെങ്കിലും സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ ക്രമക്കേട് നടന്നതായി എല്‍.ജി.എം.എല്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു

വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും.

Published

on

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു. ദുബായ് ന്യൂ സോനപൂരിലായിരുന്നു സംസ്‌കാരം. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും.മരിച്ച വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ്, വിപഞ്ചികയുടെ അമ്മ ശൈലജ, സഹോദരന്‍ ഉള്‍പ്പടെയുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

ഷാര്‍ജയില്‍ വെച്ച് നടന്ന സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് പരിമിതി ഉള്ളതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. വിപഞ്ചികയുടെ കുടുംബം ഇന്ത്യന്‍ കോര്‍സുലേറ്റിലും ഷാര്‍ജ പൊലീസിലും പരാതി നല്‍കിയിരുന്നു.

വിപഞ്ചിക വര്‍ഷങ്ങളായി ഭര്‍ത്താവ് നിധീഷില്‍ നിന്ന് പീഡനം നേരിട്ടിരുന്നു, വിവാഹത്തിന് മുന്‍പ് തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 2022 മുതല്‍ തന്നെ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നുവെന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. വിവാഹ സമയത്ത് വീട്ടുകാര്‍ സ്വര്‍ണത്തിന് പുറമേ രണ്ടര ലക്ഷം രൂപ വിപഞ്ചികയ്ക്ക് പണമായി നല്‍കിയിരുന്നു. ഇത് സ്വന്തം വിദ്യാഭ്യാസ ലോണിന്റെ തുക അടക്കാന്‍ വിപഞ്ചികയെടുത്തിരുന്നു. ഇത് തര്‍ക്കത്തിലേക്ക് നയിച്ചു. നിതീഷിന്റെ എല്ലാ പ്രവര്‍ത്തികളും സഹോദരിയുടെയും അച്ഛന്റെയും പിന്തുണയോടെ ആയിരുന്നു.

Continue Reading

Trending