ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം ജയില്‍ വാസത്തിനിടെ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ കയ്യൊഴിഞ്ഞ് ജയില്‍ വകുപ്പ്. നിസാമിന്റെ ഫോണ്‍ വിളി പൊലീസിന്റെ വീഴ്ചകൊണ്ടാണെന്നാണ് ജയില്‍ വകുപ്പ് വ്യക്തമാക്കിയത്. നിസാമിന്റെ ഫോണ്‍ വിളി: പൊലീസിന്റെ വീഴ്ച്ചയെന്ന് ഡി.ഐ.ജി

നിസാം ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും എന്നാല്‍ ബംഗളൂരു യാത്രക്കിടെ ഫോണ്‍ ഉപയോഗിച്ചതായി തെഴിഞ്ഞിട്ടുണ്ട് ജയില്‍ ഡി.ഐ.ജി ശിവദാസന്‍ തൈപ്പറമ്പില്‍ അറിയിച്ചു. ഇത് പൊലീസിന്റെ വീഴ്ചയാണെന്നും ജയില്‍ വകുപ്പിന് ഇതില്‍ ഉത്തരവാദിത്തമില്ലെന്നും ഡി.ഐ.ജി വ്യക്തമാക്കി.


Dont miss: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന് ജയിലില്‍ ഫോണ്‍


നിഷാം ഫോണ്‍ ഉപയോഗിച്ചുവെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ച്് സംസാരിക്കികയായിരുന്നു ഡി.ഐ.ജി.