kerala
ചോദ്യംചെയ്യല്‍ വലിയ പ്രശ്‌നമായി കാണേണ്ടതില്ല; മാധ്യമങ്ങളോട് വീണ്ടും പ്രകോപിതനായി മുഖ്യമന്ത്രി പിണറായി
മകളുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ ഉയര്‍ത്തിയ ആരോപണം ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് മുഖ്യമന്ത്രി വീണ്ടും പ്രകോപിതനായി. ഞാന്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ അതു വാര്‍ത്തയാവുമല്ലോ എന്നായിരുന്നു ആദ്യം മുഖ്യമന്ത്രിയുടെ മറുപടി.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെടി ജലീലിനെ ഇഡി ചോദ്യംചെയ്ത സംഭവത്തെ വീണ്ടും നിസ്സാരവത്കരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെടി ജലീല്‍ തെറ്റു ചെയ്തിട്ടില്ലെന്നും ചോദ്യംചെയ്യല്‍ വലിയ പ്രശ്‌നമായി കാണേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി പറഞ്ഞത്. കെടി ജലീല്‍ തെറ്റുചെയ്തിട്ടില്ലെന്ന് സമൂഹത്തിന് ബോധ്യമുണ്ടെന്ന് പറഞ്ഞ പിണറായി, സെക്രട്ടേറിയേറ്റില്‍ നടന്ന പ്രതിഷേധം സമരാഭാസമാണെന്നും കുറ്റപ്പെടുത്തി, തിരുവനന്തപുരത്ത് പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം മകളുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ ഉയര്‍ത്തിയ ആരോപണം ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് മുഖ്യമന്ത്രി വീണ്ടും പ്രകോപിതനായി. ഞാന്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ അതു വാര്‍ത്തയാവുമല്ലോ എന്നായിരുന്നു ആദ്യം മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍ തുടര്‍ന്ന് മറ്റൊരു ചോദ്യത്തിലേക്ക് മധ്യമപ്രവര്‍ത്തകര്‍ കടന്നപ്പോള്‍ പഴയ ചോദ്യത്തിന്‍മേല്‍ തന്നെ നിന്ന് മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെടുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്. അതേസമയം ഉന്നയിച്ച ചോദ്യത്തോട് ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായതുമില്ല. മാനസിക നില തെറ്റിയ ആളാണ് ബിജെപി അധ്യക്ഷനെന്നും പിണറായി കൂട്ടിച്ചേര്‍ത്തു
kerala
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ

കോട്ടയം: എസ്എഫ്ഐയുടെ യൂണിവേഴ്സിറ്റി സമരത്തിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. സമരത്തിന്റെ പേരിൽ അവിടെ നടന്നത് കോപ്രായങ്ങളാണെന്നും ആൺ പെൺ വ്യത്യാസമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ദുഃഖം തോന്നിയെന്നും കാതോലിക്ക ബാവ പറഞ്ഞു.
അത് കണ്ടപ്പോൾ ഓർമ്മ വന്നത് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. ഒരു ഭ്രാന്താലയത്തിൽ ആണോ നമ്മൾ ജീവിക്കുന്നത് എന്ന് ചിന്തിച്ചു. ഉന്നത വിദ്യാഭ്യാസം നേടി മക്കൾ ഉയർന്ന നിലയിൽ എത്തും എന്ന് പ്രതീക്ഷിച്ച മാതാപിതാക്കൾക്ക് സങ്കടം ഉണ്ടാകുമെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.
കോട്ടയത്ത് പഴയ സെമിനാരിയിൽ വെച്ച് എംഡി സ്കൂളിന്റെ സ്ഥാപകസ്മൃതി സംഗമത്തിൽ വെച്ചായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ എസ്എഫ്ഐ സമരത്തെ തള്ളി രംഗത്തെത്തിയത്.
kerala
‘സി. ദാവൂദിനെതിരെ കൊലവിളി നടത്തിയയാളെ സി.പി.എം താക്കീത് ചെയ്യണം’: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിന്റെ കൈവെട്ടുമെന്ന സി.പി.എം ഭീഷണി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരാമർശം പിൻവലിച്ച് സി.പി.എം മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വാർത്ത കൊടുത്തതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരുടെ കൈയും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കൊലവിളി നടത്തിയയാളെ സി.പി.എം സംസ്ഥാന സെക്രട്ടറി താക്കീത് ചെയ്യുകയും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.
മുൻ എം.എൽ.എ എൻ. കണ്ണൻ നിയമസഭയിൽ നടത്തിയ പ്രസംഗം സംബന്ധിച്ച പരാമർശത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മീഡിയവണ്ണിനെതിരെ വർഗീയ ആരോപണങ്ങൾ ഉന്നയിച്ച സി.പി.എം പ്രാദേശിക നേതാവിന് മറുപടി നൽകവേ മീഡിയവൺ മാനേജിങ് എഡിറ്ററായ ദി. ദാവൂദ് മുൻ എം.എൽ.എ കണ്ണൻ നടത്തിയ പ്രസംഗം പരാമർശിച്ചതാണ് പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചത്.
1996 മുതൽ 2001 വരെ വണ്ടൂർ എം.എൽ.എയായിരുന്ന എൻ. കണ്ണൻ 1999 മാർച്ച് 23 ന് നിയസഭയിൽ മലപ്പുറം ജില്ലയിലെ താലിബാൻ വത്കരണത്തെ കുറിച്ച് നടത്തിയ ഒരു സബ്മിഷനാണ് ചൂണ്ടിക്കാണിച്ചത്.
‘ക്രിസ്ത്യാനികൾ ക്രിസ്മസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളിൽ പ്രകാശിപ്പിക്കുന്ന നക്ഷത്ര വിളക്കുകൾ മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. ശബരിമലക്ക് പോകുന്ന ഹിന്ദുക്കൾ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. എന്നുള്ള ശാസനയാണ് നൽകികൊണ്ടിരിക്കുന്നത്.’ എന്ന് പറഞ്ഞ സഖാവിന്റെ പാർട്ടി ക്ലാസുകൾ കേട്ടുവളർന്നയാളാണ് മിഡിയവണിനെതിരെ വർഗീയ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു പരാമർശം.
kerala
സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ജൂലൈ പതിമൂന്നിന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും പതിനാലിന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലേര്‍ട്ടുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
Football3 days ago
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
-
News2 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala2 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
kerala2 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
Football2 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
kerala3 days ago
കോന്നി ക്വാറി അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി