Connect with us

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒക്ടോബര്‍ 11 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒക്ടോബര്‍ 11 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.7 മുതല്‍ 11 സെന്റിമീറ്റര്‍ മഴയാണ് ഈ ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്.നാളത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് ശക്തി പ്രാപിച്ച് ആന്ധ്രാ ഒഡിഷാ തീരം വഴി കരയിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.

ഇതിനു പിന്നാലെ ഒക്ടോബര്‍ 16 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. അതേസമയം, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാലവര്‍ഷം സംസ്ഥാനത്തുനിന്ന് പൂര്‍ണമായി പിന്‍വാങ്ങും. മറ്റു സംസ്ഥാനങ്ങളിലും കാലവര്‍ഷം അതീവ ദുര്‍ബലമായി.

kerala

‘ഒരു വീട് നമ്പറില്‍ 327 വോട്ടുകള്‍; സിപിഎം വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തുന്നു’: ഡോ. എംകെ മുനീര്‍ എംഎല്‍എ

തെരഞ്ഞെടുപ്പ് കമ്മിഷനും കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറിയ്ക്കും മുസ്‌ലിം ലീഗ് പരാതി നല്‍കി

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തുന്നുവെന്ന് ഡോ. എംകെ മുനീര്‍ എംഎല്‍എ. മാറാട് ഒരു വീട് നമ്പറില്‍ 327 വോട്ടുകള്‍ ചേര്‍ത്തു. സിപിഎം നേതൃത്വത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയം ഗൗരവമായി കാണണമെന്നും എംകെ മുനീര്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മിഷനും കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറിയ്ക്കും മുസ്‌ലിം ലീഗ് പരാതി നല്‍കി. 49/49 എന്നതാണ് കെട്ടിട നമ്പര്‍. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഒരു ബാങ്കാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വാടകയ്ക്ക് നല്‍കിയ കെട്ടിടമാണ് ഇത്. കെട്ടിട നമ്പര്‍ വീടിന്റേതാണ്. എന്നാല്‍ പിന്നീട് ഇത് കോമേഴ്സ്യല്‍ പര്‍പ്പസിനായി മാറ്റിയിരുന്നു. അങ്ങനെയാണ് ബാങ്കിന് പ്രവര്‍ത്തിക്കാന്‍ കെട്ടിടം വാടകയ്ക്ക് ലഭിച്ചത്.

മാറാട് 327 വോട്ടര്‍മാര്‍ ഉള്ള കെട്ടിട നമ്പറില്‍ പ്രവര്‍ത്തിക്കുന്നത് സഹകരണ ബാങ്കാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് പറഞ്ഞു. വോട്ട് ചേര്‍ക്കാന്‍ സിപിഎമ്മിന്റെ കൃത്യമായ ഇടപെടല്‍ നടന്നു. സി.പിഎം നേതാക്കളും ഉദ്യോഗസ്ഥരും ആസൂത്രിത ഗൂഢാലോചനയാണ് നടന്നത്. ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും രാഷ്ട്രീയമായും നിയമപരമായും ലീഗ് നേരിടുമെന്നും എം.എ റസാഖ് പറഞ്ഞു.

 

Continue Reading

kerala

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ ആറ് ജില്ലകളിലും വെള്ളിയാഴ്ച്ച നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച്ച കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

കളമശ്ശേരി കുസാറ്റില്‍ വന്‍ ലഹരിവേട്ട;  10.5 ഗ്രാം എംഡിഎംഎയുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍

അതുല്‍, ആല്‍വിന്‍ എന്നിവരെയാണ് പിടിക്കൂടിയത്

Published

on

കളമശ്ശേരി കുസാറ്റില്‍ എംഡിഎംഎ വില്‍പ്പനക്കാരായ രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. അതുല്‍, ആല്‍വിന്‍ എന്നിവരെയാണ് പിടിക്കൂടിയത്. ഇവരുടെ കയ്യില്‍ നിന്നും 10.5 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. രണ്ടുവര്‍ഷമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സജീവമായി ലഹരി വില്‍പ്പന നടത്തി വരുകയായിരുന്നു ഇരുവരം.
.

Continue Reading

Trending