Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ്‌

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 622 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7007 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, തൃശൂര് 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂര് 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട് 159, കാസര്ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.91 ആണ്. റുട്ടീന് സാമ്പിള്, എയര്പോര്ട്ട് സര്വയിലന്സ്, പൂള്ഡ് സെന്റിനല്, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്ഐഎ, ആന്റിജന് അസ്സെ എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 52,49,865 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി വത്സല കുമാരി (60), നെടുമങ്ങാട് സ്വദേശി സുകുമാരന് (72), മുക്കോല സ്വദേശി രാധാകൃഷ്ണന് നായര് (56), മരിയപുരം സ്വദേശിനി കനകം (65), ചാല സ്വദേശി ജഗദീശന് (72), വള്ളക്കടവ് സ്വദേശി എം. മോഹനന് (56), ചെങ്കല് സ്വദേശിനി ബി. ശാന്തകുമാരി (68), വെള്ളയമ്പലം സ്വദേശി യോഗിറാം സുരുഗി (64), കൊല്ലം കാരംകോട് സ്വദേശി ചക്രപാണി (65), കിളികൊല്ലൂര് സ്വദേശി ശ്രീകണ്ഠന് നായര് (59), ആലപ്പുഴ മാനാഞ്ചേരി സ്വദേശി ശിവദാസന് (63), കാരക്കാട് സ്വദേശി എ.എന്. രാധാകൃഷ്ണന് പിള്ള (74), കോട്ടയം പാമ്പാടി സ്വദേശി അജയ്ബാബു (64), കോട്ടയം സ്വദേശി വിനോദ് പാപ്പന് (53), കോട്ടയം സ്വദേശി ദാസന് (72), മരങ്ങാട്ടുപിള്ളി സ്വദേശി അനില് കെ. കൃഷ്ണന് (53), ചങ്ങനാശേരി സ്വദേശി സുലൈമാന് (66), കോടിമാത സ്വദേശിനി സുധാമ്മ (64), എറണാകുളം അമ്പലാശേരി സ്വദേശിനി സാറമ്മ വര്ക്കിയച്ചന് (69), തൃശൂര് പാര്ലികാട് സ്വദേശി ഗോപാലന് (89), ഇടശേരി സ്വദേശി അബ്ദുള് സലീം (38), പാലക്കാട് മുണ്ടൂര് സ്വദേശി മുഹമ്മദ് അലി (65), മലപ്പുറം പരിശങ്ങാടി സ്വദേശിനി കാളി (85), മോങ്കം സ്വദേശി മുഹമ്മദ് ഹാജി (75), കോഴിക്കോട് ഫറോഖ് സ്വദേശി ഹസന് (68), കണ്ണൂര് മാലപട്ടം സ്വദേശി രാമചന്ദ്രന് (67), ചെറുവാഞ്ചേരി സ്വദേശിനി അലീന (80), കാസര്ഗോഡ് ആനന്ദാശ്രം സ്വദേശി ഹരിദാസ് (59), മുള്ളീരിയ സ്വദേശി പദ്മനാഭന് (72), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1771 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 86 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6152 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 717 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 684, തൃശൂര് 952, കോഴിക്കോട് 801, കൊല്ലം 664, കോട്ടയം 580, മലപ്പുറം 486, ആലപ്പുഴ 505, തിരുവനന്തപുരം 396, പാലക്കാട് 260, കണ്ണൂര് 190, പത്തനംതിട്ട 161, ഇടുക്കി 194, വയനാട് 145, കാസര്ഗോഡ് 134 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
52 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 11, എറണാകുളം 8, തിരുവനന്തപുരം, കൊല്ലം, തൃശൂര്, കണ്ണൂര് 5 വീതം, പാലക്കാട്, മലപ്പുറം, വയനാട് 3 വീതം, പത്തനംതിട്ട 2, ആലപ്പുഴ, കാസര്ഗോര്ഡ് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7252 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 704, കൊല്ലം 779, പത്തനംതിട്ട 174, ആലപ്പുഴ 716, കോട്ടയം 353, ഇടുക്കി 91, എറണാകുളം 758, തൃശൂര് 943, പാലക്കാട് 506, മലപ്പുറം 661, കോഴിക്കോട് 836, വയനാട് 83, കണ്ണൂര് 501, കാസര്ഗോഡ് 147 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 78,420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,22,410 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,246 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,96,212 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 19,034 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2028 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 622 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

kerala

ശബരിമലയില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയം

ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കടുത്ത അനാസ്ഥയാണ് കാട്ടിയത്.

Published

on

തിരുവനന്തപുരം: അയ്യപ്പന്റെ സ്വര്‍ണ്ണം കൊള്ളയടിക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രദ്ധകേന്ദീകരിച്ചതിനാലാണ് ശബരിമല മണ്ഡ ലകാല തീര്‍ത്ഥാടനം അലങ്കോലമായതെന്ന് കെ.പി.സി സി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കടുത്ത അനാസ്ഥയാണ് കാട്ടിയത്. ഭക്തര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം സ മ്പൂര്‍ണ്ണ പരാജയമാണെന്ന് പ രസ്യമായി സമ്മതിക്കുന്നതാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാറിന്റെ പ്രതികരണമെന്നും സണ്ണി ജോ സഫ് പറഞ്ഞു.

ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ മുന്നൊരുക്കം നടത്തുന്നതില്‍ ഗുരുതര വീഴ്ച്ചയാണുണ്ടായത്.വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോ പനം നടത്താത്തത് ശബരിമലയില്‍ സ്ഥിതി വഷളാക്കി മുഖ്യമന്ത്രി കൂടി പങ്കെടുക്കേണ്ട പല സുപ്രധാന അവലോകന യോഗങ്ങളും വേണ്ടെന്നുവെച്ചു. അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിന് പോലും കമീകരണം ഒരുക്കിയില്ല. ഇത്തരം അനാസ്ഥകള്‍ കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല മണ്ഡല കാലം തുടങ്ങി 24 മണിക്കൂര്‍ തികയുന്നതിനു മുന്‍പു തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പാളിയെന്നു കോണ്‍ഗ്രസ് പ്ര വര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ശബരിമലയില്‍ തീര്‍ഥാടകരല്ല സര്‍ക്കാരിനു പ്രധാനമെന്നു വീണ്ടും വീണ്ടും തെ ളിയിക്കപ്പെടുന്നു. ഭക്തരുടെ കാണിക്കയിലും സ്വര്‍ണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള സമ്പത്തിലുമാണ് സര്‍ക്കാരിനു കണ്ണ്. സ്വര്‍ണക്കൊ ള്ളയില്‍ വശംകെട്ടു പോയ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഈ തീര്‍ഥാടന കാലത്തേക്കുള്ള ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല. ഒരു ലക്ഷത്തിലധികം ഭക്തര്‍ വെര്‍പില്‍ ക്യൂ വഴി ബുക്ക് ചെയ്തിട്ടും അവരെ നിയന്ത്രിക്കാന്‍ ആവശ്യമായ പൊലീസംവിധാനം സര്‍ക്കാര്‍ ഒരുക്കിയില്ല. ഒന്നും രണ്ടും പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണ കാലത്ത് ഒരു വര്‍ഷം പോലും ശബരിമലയില്‍ സ്വസ്ഥമായ തീര്‍ഥാടനം ഉണ്ടായില്ല. യുവതി പ്രവേശനത്തിലൂടെ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ പിന്നിടു ദേവന്റെ സ്വത്തായ സ്വര്‍ണം കവര്‍ച്ച ചെയ്ത് ക്ഷേത്ര വിശുദ്ധിക്കു കളങ്കമുണ്ടാക്കി. ഇപ്പോള്‍ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ പുതിയ തീര്‍ഥാടന കാലത്ത് അപകടകരമായ തരത്തില്‍ തീര്‍ഥാടകരെ കടത്തി വിട്ട് വീണ്ടും വന്‍ പ്രതിസന്ധിയാണു സൃഷ്ടിച്ചത്

ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാതെ കൊള്ളനടത്തി പള്ള നിറയ്ക്കാന്‍ മാത്രമാണ് ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡി നും താല്‍പ്പര്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സുധാകരന്‍ കുറ്റപ്പെടുത്തി. അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിക്കുന്നതിന്റെ തിര ക്കില്‍ ഭക്തരെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും മറന്നു. അയ്യപ്പ സംഗമം നടത്തിയപ്പോള്‍ ഒഴിഞ്ഞ കസേരകള്‍ കണ്ടതുപോലെയായിരിക്കും മണ്ഡലകാല തീര്‍ത്ഥാടന തിരക്കെന്നും അവര്‍ കരുതിക്കാണുമെന്നും കെ.സുധാകരന്‍ പരിഹസിച്ചു.

വനം വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് വനംവകുപ്പ് പമ്പയിലും സന്നിധാനത്തും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു . ഫോണ്‍: 04735203492 (പമ്പ), 04735202074 (സന്നിധാനം). വനപാതകളില്‍ തീര്‍ഥാട കര്‍ക്ക് നേരിടുന്ന പ്രശ്നങ്ങള്‍, കണ്‍ ട്രോള്‍ റൂമില്‍ അറിയിക്കാം. വനത്തിനു ളിലും പരിസരത്തും വനമേഖലയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റുമായി തീ കൂട്ടുന്നതും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിന് ഫോറസ്റ്റ് പട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്. പമ്പസന്നി ധാനം, എരുമേലിപമ്പ, ഉപ്പുപാറപാണ്ടിത്താവളം കാനന പാതകളിലെയും ശബരിമല വനങ്ങളുടെയും ശബരിമല ഉത്സവ മേഖലയില്‍ വരുന്നതും റാന്നി, കോട്ടയം ഡിവിഷനുകളിലും പെരിയാര്‍ ടൈഗര്‍ റിസര്‍വിലും ഉള്‍പ്പെടുന്ന വനഭാഗങ്ങളുടെയും സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും കണ്‍ട്രോള്‍ റൂമിന്‍ന്റെ പരിധിയില്‍ വരും.

ഹൈക്കോടതി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ശബരിമല യിലെ സ്വര്‍ണം കൊള്ളയടിച്ചതിനു പിന്നാലെ തീര്‍ത്ഥാടന കാലവും സര്‍ക്കാരും ദേവസ്വം ബോര്‍ഡും അവതാള ത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്ന തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടു.

പന്ത്രണ്ടും പതിമൂന്നും മണിക്കൂര്‍ ക്യൂ നിന്നാണ് പലരും ദര്‍ശനം നടത്തുന്നത്. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാതെയും നിരവധി പേര്‍ മടങ്ങി ദര്‍ ശനം നടത്തിയ പലര്‍ക്കും പതിനെട്ടാം പടി ചവിട്ടാനായില്ലെന്ന അവസ്ഥയുമുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഒരുക്കാത്തതിനെ തുടര്‍ന്നദര്‍ശനം കഴിഞ്ഞവര്‍ നടപ്പന്തല്‍ വിട്ട് പുറത്തേ പോകാനാകാത്ത അവസ്ഥയാണ്. ആവശ്യത്തിന് പൊലീസുകാരെയും ഉദ്യോഗ സ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തരഹിതമായാണ് ദേവസ്വവും സര്‍ക്കാരും പെരുമാറിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് എല്ലാത്തി നും കാരണമെന്നാണ് ദേവസ്വം മന്ത്രിയും സര്‍ക്കാരും പറയുന്നത്.

മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങേണ്ട മുന്നൊരുക്കത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം തടസമായെന്ന് സര്‍ക്കാര്‍ പറയുന്നത് അപഹാസ്യമാണ്. ശബരിമലയുടെ വികസന മെന്ന പേരില്‍ രാഷ്ട്രീയ ലക്ഷ്യ ത്തോടെ അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് ഇത്തവണത്തെ തീര്‍ത്ഥാടനം അലങ്കോലമാക്കിയത്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കിയ തിന്റെ ഉത്തരവാദിത്തമെങ്കിലും ഏറ്റെടുക്കാന്‍ സര്‍ക്കാരും ദേവസ്വം മന്ത്രിയും തയാറാകണം.

സ്വര്‍ണക്കൊള്ളയില്‍ പ്രതികളാകേണ്ട പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള മുന്‍ ദേവസ്വം ബോര്‍ഡിനും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല. ദേവ സ്വത്തിന്റെ സര്‍ക്കാരിന്റെ യും അലംഭാവത്തെ തുടര്‍ന്ന തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ശബരിമ ലയില്‍ ‘ഭയാനക സാഹചര്യം’ ഉണ്ടായതിനാല്‍ ഇക്കാര്യ ത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും അദ്ദേഹം ആ വശ്യപ്പെട്ടു.

 

സ്‌പോര്‍ട്ട് ബുക്കിങ് 20,000 മാത്രമായി നിജപ്പെടുത്തി

തിരുവനന്തപുരം: ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്ന തിന്റെ ഭാഗമായി സ്‌പോര്‍ട്ട് ബുക്കിങ് 20000 മാത്രമായി നിജപ്പെടുത്തി.സ്‌പോട്ട് ബുക്കിങ് വഴി കൂടുതല്‍ കൂടുതല്‍ ഭക്തര്‍ക്ക് ഒരേ സമയം പ്രവേശനം അനുവദിച്ചതും വേണ്ട മുന്നൊരുക്കം നടത്താത്തതുമാണ് തിരക്കിന് കാരണമെന്ന് പരാതി ഉയര്‍ന്നതോടെയാണ് സ്‌പോര്‍ട്ട് ബുക്കിങ് 20000 മാത്രമായി നിജപ്പെടുത്തിയത്. ഇരുപതിനായിരം പേരിലും കൂടുതലായി ഭക്തരെത്തി യാല്‍ ഇവര്‍ക്ക് അടുത്ത ദിവ സം ദര്‍ശനത്തിനുള്ള ക്രമീക രണ ഏര്‍പ്പെടുത്തും. ഇതിനാക്ക് യി ഭക്തര്‍ക്ക് തങ്ങാന്‍ നില ക്കലില്‍ സൗകര്യമൊരുക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.സ്‌പോട്ട് ബുക്കിങിനായി തീര്‍ഥാടകര്‍ പമ്പയിലെത്തുന്നത് കുറയ്ക്കുന്നതിന്‌നിലയ്ക്കലില്‍ ഏഴ് സ്‌പോട്ട് ബുക്കിംഗ് ബൂത്തുകള്‍ അധി കമായി ഉടന്‍ സ്ഥാപിക്കും. പമ്പയില്‍ നിലവിലുള്ള നാല് സ്‌പോട്ട് ബുക്കിംഗ് ബൂത്തുകള്‍ പുറമേയാണിത്.

മരക്കൂട്ടം ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കും. ക്യൂ കോംപ്ലക്‌സില്‍ എത്തി വിശ്ര മിക്കുന്ന ഭക്തര്‍ക്ക് വരിനില്‍ക്കുന്നതിലെ മുന്‍ഗണന നഷ്ടമാകില്ല. ക്യൂ കോംപ്ലക്സുകളില്‍ കുടിവെള്ളത്തിനും ലഘു ഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോം പ്ലക്‌സിലും അധികം ജീവനക്കാരെ നിയോഗിച്ചു.

പമ്പയില്‍ എത്തിക്കഴി ഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമ യത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപ്പോകാന്‍ സാ ഹചര്യമൊരുക്കും. ഇതിനായി നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കും. ക്യൂ നില്‍ക്കുമ്പോള്‍ ഏതെങ്കിലും ഭാഗത്ത് ഭക്തര്‍ കുടിവെള്ളം ലഭിക്കുന്നതിന് തടസം നേരിടുന്നുണ്ടെങ്കില്‍ ഭക്തര്‍ക്ക് അരികിലേക്ക് കുടിവെള്ളം എത്തിച്ചു നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

 

Continue Reading

kerala

തിരുവനന്തപുരത്ത് 18കാരന്റെ കൊലപാതകം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

പ്രധാന പ്രതിയായ അലനെ കുത്തിയ ആളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇപ്പോള്‍ പിടിയിലായ രണ്ടുപേരെന്നും പൊലീസ് വ്യക്തമാക്കി.

Published

on

തിരുവനന്തപുരം: 18 വയസ്സുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പൊലീസ് പിടിയില്‍. വിഷ്ണു കിരണ്‍, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി എന്നിവരെയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയായ അലനെ കുത്തിയ ആളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇപ്പോള്‍ പിടിയിലായ രണ്ടുപേരെന്നും പൊലീസ് വ്യക്തമാക്കി.

അലനെ കുത്തിയ ആളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നുമാണ് പൊലീസിന്റെ വാദം. ചൊവ്വാഴ്ച രാവിലെ അറസ്റ്റിലായ രണ്ടുപേരില്‍ നിന്നാണ് മുഖ്യപ്രതിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശിയായ അലന്‍ കുത്തേറ്റ് മരിച്ചിരുന്നു. തിരുവനന്തപുരത്തെ മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നും നിലവില്‍ നല്കാത്തെങ്കിലും മലയോര പ്രദേശങ്ങളില്‍ മഴ ശക്തമാകാനുണ്ടെന്ന് അറിയിച്ചു.

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നും നിലവില്‍ നല്കാത്തെങ്കിലും മലയോര പ്രദേശങ്ങളില്‍ മഴ ശക്തമാകാനുണ്ടെന്ന് അറിയിച്ചു.

കേരളലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്ത വിലക്ക് തുടരുന്നു. കന്യാകുമാരി തീരത്തിനു സമീപം ന്യൂനമര്‍ദ്ദം നിലനില്‍ക്കുമ്പോള്‍, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനാണ് സാധ്യത.

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെടെയുള്ള ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു.

 

Continue Reading

Trending