india
പശ്ചിമബംഗാളില്‍ 480 സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍
ഈസ്റ്റ്, വെസ്റ്റ് മിഡ്നാപൂരില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് ബിജെപിയിലേക്ക് ചേക്കേറിയത്.
കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചിമബംഗാളില്‍ 480 സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ഞൂറ് പേര് ബിജെപിയില്‍ ചേര്‍ന്നു. സിപിഎമ്മിന് പുറമേ, ആര്‍എസ്പി, സിപിഐ, പിഡിഎസ് പാര്‍ട്ടികളില്‍ നിന്നുള്ളവരാണ് പാര്‍ട്ടിയിലേക്ക് വന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ട്വീറ്റ് ചെയ്തു.
ഈസ്റ്റ്, വെസ്റ്റ് മിഡ്നാപൂരില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. കിഴക്കന്‍ മിഡ്നാപൂരിലെ രാംനഗറില്‍ കഴിഞ്ഞ ഒക്ടോബറില്‍ സി.പി.എം എം.എല്‍.എ സ്വദേശ് നായകും ആയിരത്തോളം അനുയായികളും ബിജെപിയിലെത്തിയിരുന്നു.
Few moments from "BJP Jogdan Mela" At state HQ.
Several prominent faces of RSP, CPIM, CPI, PDS, SFI, DYFI, INTUC along 500 party workers from Purba & Paschim Medinipur joined #BJPFamily today.
Besides All Indian Socialist Party and RJSP also join hands with BJP. pic.twitter.com/7o9hPeYTLa— Dilip Ghosh (@DilipGhoshBJP) November 21, 2020
അതിനിടെ, പുതിയ സംഭവവികാസം ഹാല്‍ദിയയിലെ പാര്‍ട്ടി സംവിധാനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി നിരഞ്ജന് സിഹി അവകാശപ്പെട്ടു. തങ്ങളുടെ പ്രമുഖ നേതാക്കളാരും ബി.ജെ.പിയില്‍ ചേര്‍ന്നില്ലെന്നും ഹാള്‍ദിയയിലെ ജനങ്ങള്‍ തങ്ങളുടെ കൂടെയാണെന്നും സിഹി പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഈ പോക്കിനെ നിസ്സാരമായി കരുതരുതെന്ന് മറ്റൊരു സിപിഎം നേതാവ് പ്രതികരിച്ചു.
india
ദലിത് സ്ത്രീയെ സ്കൂളില്‍ പാചകം ചെയ്യുന്നത് തടഞ്ഞ സംഭവം; ആറുപേര്‍ക്ക് ജയില്‍ ശിക്ഷ
ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം.
തമിഴ്നാട്ടിലെ തിരുപ്പൂരില്‍ സര്‍ക്കാര്‍ സ്കൂളിലെ പാചകത്തൊഴിലാളിയായ ദലിത് സ്ത്രീയെ സ്കൂളില്‍ പാചകം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ ആറുപേര്‍ക്ക് കോടതി രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം. കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കുന്നത് ദലിത് സ്ത്രീയായതിനാല്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്ത് നാട്ടുകാരായ നിരവധിയാളുകള്‍ ചേര്‍ന്ന് ഇവരെ തടയുകയായിരുന്നു.
35 പേരായിരുന്നു കേസില്‍ പ്രതികളായത്. ഇതില്‍ 25 പേരെ എസ്.സിഎസ്.ടി പ്രത്യേക കോടതി വെറുതെവിട്ടു. നാലുപേര്‍ കേസിന്റെ വിചാരണക്കിടെ മരണപ്പെട്ടു. സ്കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ ആറുപേരെയാണ് കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പളനിസ്വാമി ഗൗണ്ടര്‍, എന്‍. ശക്തിവേല്‍, ആര്. ഷണ്മുഖം, എ. ദുരൈസ്വാമി, സി. വെള്ളിങ്കിരി, വി. സീതാലകഷ്മി എന്നിവരെയാണ് കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
സ്കൂളില്‍ സംഭവം ഉണ്ടായതോടെ ദലിത് സ്?ത്രീയെ സ്കൂള്‍ അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയും ജാതീയ അധിക്ഷേപത്തിനെതിരെയും തമിഴ്നാട് തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി സമരവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് തിരുമല സ്വദേശിയായ പപ്പല്‍ എന്നയാളാണ് കോടതിയില്‍ കേസ് നല്‍കിയത്. ഇതെത്തുടര്‍ന്ന് ചേവായുര്‍ പൊലീസ് കേസെടുത്തു. എസ്.സിഎസ്.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 35 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നാലുപേര്‍ മരണമടഞ്ഞു.
india
ഛണ്ഡീഗഢ് റോസ് ഗാർഡനിലെ വനിതാ ടോയ്ലറ്റിൽ ദുരൂഹമായി മരിച്ച നിലയിൽ
കഴുത്തറുത്ത നിലയിൽ കിടന്ന 30കാരി ദിക്ഷ താക്കൂർ എന്ന യുവതിയെ കണ്ടെത്തി
ഛണ്ഡീഗഢിലെ സെക്ടർ–16 റോസ് ഗാർഡനിൽ ശനിയാഴ്ച വൈകീട്ട് 3.15ഓടെ വനിതാ ടോയ്ലറ്റിൽ നിന്ന് നിലവിളി കേട്ടതോടെ സ്ഥലത്തെത്തിയ ട്രാഫിക് പോലീസും വഴിയാത്രക്കാരും ഞെട്ടിക്കുന്ന ദൃശ്യത്തിന് സാക്ഷിയായി. കഴുത്തറുത്ത നിലയിൽ കിടന്ന 30കാരി ദിക്ഷ താക്കൂർ എന്ന യുവതിയെ കണ്ടെത്തി. രക്തത്തിൽ കുളിച്ച നിലയിൽ അനങ്ങാതെ കിടന്ന ദിക്ഷയ്ക്ക് അന്ന് ഇപ്പോഴും ശ്വസം നിലനിന്നിരുന്നുവെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു.
ബിഹാർ സ്റ്റാഫ് സെലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ കണ്ടെത്തിയ തിരിച്ചറിയൽ രേഖകളിലൂടെ തന്നെയാണ് സഹറൻപൂർ സ്വദേശിനിയായ ദിക്ഷയെ പൊലീസ് തിരിച്ചറിഞ്ഞത്. ഒരു വർഷം മുമ്പ് വിവാഹമോചിതയായ ദിക്ഷയ്ക്ക് മൂന്ന് വയസുള്ള ഒരു മകനുണ്ട്. കഴിഞ്ഞ നാല് മാസമായി മൊഹാലിയിൽ പേയിങ് ഗസ്റ്റായി താമസിച്ചിരുന്നു. ഛണ്ഡീഗഢിലെ ഒരു സ്വകാര്യ മീഡിയ–ഒ.ടി.ടി കമ്പനിയിൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവായിരുന്നു അവർ.
ആങ്സൈറ്റി അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മൂന്നാഴ്ച മെഡിക്കൽ ലീവിലായിരുന്ന ദിക്ഷ ശനിയാഴ്ച ജോലി പുനരാരംഭിച്ചെങ്കിലും അസ്വസ്ഥതയെ തുടർന്ന് നേരത്തേ ഓഫിസിൽ നിന്ന് മടങ്ങി. തുടർന്ന് റോസ് ഗാർഡനിൽ ചില സമയം ചെലവഴിച്ചതായാണ് സി.സി.ടി.വി പരിശോധിച്ച പൊലീസ് കണ്ടെത്തുന്നത്.
ദിക്ഷയുടെ ശരീരത്തിന് സമീപം നാല് ഇഞ്ച് വലിപ്പമുള്ള കറിക്കത്തിയും ബാഗിൽ നിന്ന് ഡിപ്രഷൻ ചികിത്സയ്ക്കുള്ള മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിൽ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് വിദഗ്ധർ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
സംഭവസ്ഥലമായ വനിതാ ടോയ്ലറ്റ് പൊലീസ് സീൽ ചെയ്തിട്ടുണ്ട്. മരണക്കാരണവും സംഭവത്തിന്റെ സ്വഭാവവും വ്യക്തമാക്കാൻ ദിക്ഷയുടെ കോൾ റെക്കോർഡുകളും ബന്ധപ്പെട്ട മറ്റു തെളിവുകളും പരിശോധിക്കുന്നതായി അന്വേഷണസംഘം അറിയിച്ചു.
india
ഡൽഹിയിൽ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി
ശനിയാഴ്ച വൈകുന്നേരം 305 ആയിരുന്ന AQI ഇന്ന് രാവിലെ 269 ആയി കുറഞ്ഞു.
ന്യൂഡൽഹി: ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ ചെറിയ പുരോഗതി രേഖപ്പെടുത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം വായു ഗുണനിലവാര സൂചിക (AQI) ‘വളരെ മോശം’ വിഭാഗത്തിൽ നിന്ന് ‘മോശം’ വിഭാഗത്തിലേക്ക് മെച്ചപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം 305 ആയിരുന്ന AQI ഇന്ന് രാവിലെ 269 ആയി കുറഞ്ഞു.
എന്നാൽ, തലസ്ഥാനത്തിലെ ചില ഇടങ്ങളിൽ ഇപ്പോഴും വായു ഗുണനിലവാരം ‘വളരെ മോശം’ നിലയിലാണ്. ഷാദിപൂർ (335), ജഹാംഗീർപുരി (324), നെഹ്റു നഗർ (319), ആർ.കെ. പുരം (307) എന്നിവിടങ്ങളിൽ AQI ഉയർന്ന നിലയിലാണ്. ബവാന, സിരിഫോർട്ട്, രോഹിണി, വിവേക് വിഹാർ, ബുരാരി, വസീർപൂർ തുടങ്ങിയ മേഖലകളിൽ AQI ‘മോശം’ വിഭാഗത്തിലാണ് തുടരുന്നത്. മന്ദിർ മാർഗിൽ ഏറ്റവും കുറഞ്ഞ AQI 158 രേഖപ്പെടുത്തി.
മലിനീകരണത്തെ തുടർന്ന് വായു ഗുണനിലവാരം നിരീക്ഷിക്കുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാർ. 2026 ജനുവരിയോടെ ആറു പുതിയ എയർ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകൾ കൂടി ഡൽഹിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. ജെ.എൻ.യു, ഇഗ്നു, മൽഛ മഹൽ, ഡൽഹി കാന്റോൺമെന്റ്, കോമൺവെൽത്ത് സ്പോർട്സ് കോംപ്ലക്സ്, എൻ.എസ്.യു.ടി വെസ്റ്റ് കാമ്പസ് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
അതേസമയം, അഞ്ച് വർഷത്തിനിടയിലെ ഏറ്റവും തണുപ്പ് നവംബറിൽ ഡൽഹി രേഖപ്പെടുത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശരാശരി കുറഞ്ഞ താപനില 11.5°C ആയി താഴ്ന്നു. പകൽസമയത്തെ പരമാവധി ശരാശരി താപനിലയും കുറഞ്ഞു — ഈ നവംബറിൽ 27.7°C ആയപ്പോൾ കഴിഞ്ഞ വർഷം 29.4°C ആയിരുന്നു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala22 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala23 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

