Connect with us

kerala

ഒന്നേമുക്കാല്‍ സെന്റില്‍ ഒരു കൊച്ചുവീട്; താമസക്കാരന്‍ എംഎല്‍എ

ബാലരാമപുരം-വിഴിഞ്ഞം റോഡില്‍ മുക്കാല്‍ കിലോമീറ്റര്‍ കഴിയുമ്പോഴാണു വിന്‍സെന്റിന്റെ വീട്.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ക്ക് താമസിക്കാന്‍ എട്ട് കോടി ചെലവില്‍ സര്‍ക്കാര്‍ ചെലവില്‍ വീട് നിര്‍മിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്നത്. മേയറായി അധികാരമേറ്റ ഉടന്‍ തന്നെ പൊതുഖജനാവിലെ പണം കൊണ്ട് ആഡംബര വസതി കെട്ടിപ്പൊക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍. എന്നാല്‍ നാലരവര്‍ഷം എംഎല്‍എ ആയിരുന്നിട്ടും ഒന്നേമുക്കാല്‍ സെന്റിലെ രണ്ടുമുറി വീട്ടില്‍ താമസിക്കുന്ന ഒരു എംഎല്‍എയുണ്ട് തലസ്ഥാനത്ത്. കോവളം എംഎല്‍എ എം. വിന്‍സന്റ്.

ബാലരാമപുരം-വിഴിഞ്ഞം റോഡില്‍ മുക്കാല്‍ കിലോമീറ്റര്‍ കഴിയുമ്പോഴാണു വിന്‍സെന്റിന്റെ വീട്. ഒന്നേമുക്കാല്‍ സെന്റില്‍ 650 ചതുരശ്രയടിയുള്ള വീടിന്റെ മുന്‍ഭാഗത്തെ മേല്‍ക്കൂര ഷീറ്റാണ്. അതിനു പിന്നില്‍ രണ്ടു മുറി. ഒരെണ്ണം അമ്മ ഫില്ലിസിന്. അടുത്ത മുറിയിലാണ് വിന്‍സെന്റ്, ഭാര്യ മേരി ശുഭ, പ്ലസ് ടു വിദ്യാര്‍ഥി ആദിത്യന്‍, പത്താം ക്ലാസ് വിദ്യാര്‍ഥി അഭിജിത്, മൂന്നു വയസ്സുള്ള മകള്‍ ആദ്യ എന്നിവരുടെ പഠിത്തവും കിടത്തവുമെല്ലാം.

അച്ഛന്‍ മൈക്കിള്‍ നല്‍കിയ സ്ഥലത്താണു വിന്‍സെന്റിന്റെ വീട്. മേരി ശുഭയ്ക്കു കുടുംബത്തില്‍ നിന്നു ലഭിച്ച 4 സെന്റില്‍ 7 വര്‍ഷം മുമ്പു കടമുറികള്‍ വച്ചു. അതില്‍ നിന്നുള്ള വരുമാനമാണു പൊതുപ്രവര്‍ത്തനത്തിന്റെ മൂലധനം. ഇതിനിടെ അച്ഛന്റെ അടുത്ത ബന്ധുവില്‍ വിന്‍സെന്റിനു നാലു സെന്റ് സ്ഥലം വാങ്ങേണ്ടിവന്നു. അതു കുടുംബത്തിനു പുറത്തു വില്‍ക്കാനാവാത്തതിനാലാണ് അതു വിന്‍സെന്റിന്റെ പേരിലായത്. അതിനുവേണ്ടി എംഎല്‍എമാര്‍ക്കു വസ്തു വാങ്ങാനും വീടു നിര്‍മിക്കാനുമുള്ള 20 ലക്ഷം രൂപ വായ്പ എടുത്തു. രണ്ടു വായ്പകളും അടച്ചു തീര്‍ക്കാതെ പുതിയൊരു വീടു നിര്‍മിക്കാനാവില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇ.പിയെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഘടകകക്ഷികൾക്കില്ലെന്ന് വി.ഡി. സതീശൻ

സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കള്‍ അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് വേണ്ടി പിണറായി വിജയന് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ചയാണ്.

Published

on

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും ബി.ജെ.പിയും തമ്മിലുള്ള ബന്ധം തെളിവുകള്‍ സഹിതം പുറത്തു വന്നിട്ടും അദ്ദേഹത്തെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം മുന്നണിയിലെ ഒരു ഘടകകക്ഷികള്‍ക്കുമില്ലെന്നത് അദ്ഭുതകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കള്‍ അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് വേണ്ടി പിണറായി വിജയന് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ചയാണ്.

കോണ്‍ഗ്രസ് പിന്തുണയില്‍ മറ്റു സംസ്ഥാനങ്ങളില്‍ മത്സരിക്കുമ്പോഴും രാഹുല്‍ ഗാന്ധിയെ പോലും വിമര്‍ശിക്കാന്‍ മടി കാട്ടാത്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള ഒരു നേതാക്കള്‍ക്കും കണ്‍വീനറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ ധൈര്യമില്ല. പിണറായി വിജയന് മുന്നില്‍ ഇവരൊക്കെ മുട്ടിലിഴയുകയാണ്. അടിമകളെ പോലെ പിണറായി വിജയനും സി.പി.എമ്മിനും മുന്നില്‍ തലകുനിച്ചു നില്‍ക്കുകയാണ് ഘടകകക്ഷികള്‍.

പിണറായി വിജയനും സി.പി.എമ്മും എന്തു പറയുന്നുവോ അത് കേട്ട് പഞ്ചപുച്ഛമടക്കി നില്‍ക്കുകയെന്നതാണ് എല്‍.ഡി.എഫ് ഘടകകക്ഷികളുടെ വിധി. അഭിപ്രായ സ്വാതന്ത്ര്യമോ ജനാധിപത്യ സംവിധാനമോ എല്‍.ഡി.എഫില്‍ ഇല്ലെന്ന് ഇതോടെ വ്യക്തമായി. കര്‍ണാടകത്തില്‍ ലൈംഗിക ആരോപണത്തില്‍പ്പെട്ട് വഷളായ ജെ.ഡി.എസിനെ കേരളത്തില്‍ ചുമക്കേണ്ട ഗതികേടിലാണ് എല്‍.ഡി.എഫ്. എന്‍.ഡി.എ ഘടകകക്ഷിയായ അതേ ജെ.ഡി.എസിനെയും ഒക്കത്തിരുത്തിയാണ് പിണറായി വിജയന്‍ മോദി വിരുദ്ധത പ്രസംഗിക്കുന്നതെന്ന് യു.ഡി.എഫ് ആരോപണം ഉന്നയിച്ചപ്പോള്‍ മറുപടി നല്‍കാതെ മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചയാളാണ് മുഖ്യമന്ത്രി. മോദി പ്രശംസിച്ച എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിനെ തള്ളിപ്പറയാന്‍ എല്‍.ഡി.എഫ് നേതൃത്വവും ഇതുവരെ തയാറാകാത്തത് എന്തുകൊണ്ടാണ്?

ആര്‍.എസ്.എസ് ഏജന്റുമാരായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പിണറായി വിജയനും ഇ.പി ജയരാജനും സിന്ദാബാദ് വിളിക്കുന്ന ഏറാന്‍മൂളികളുടെ സംഘമായി എല്‍.ഡി.എഫ് അധഃപതിച്ചു. സി.പി.എമ്മിന്റെ ജീര്‍ണത ഘടകകക്ഷികളിലേക്കും വ്യാപിച്ചു. ഏതെങ്കിലും ഘടകകക്ഷികള്‍ക്ക് അല്‍പമെങ്കിലും ആത്മാഭിമാനം ശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തണം. ഇടതുപക്ഷമെന്ന പേരിലുള്ള മോദി-പിണറായി മുന്നണിയില്‍ ആത്മാഭിമാനം പണയം വച്ച് തുടരുന്നത് ശരിയുടെ രാഷ്ട്രീയമല്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

 

Continue Reading

india

രാഹുലിന്‍റെ റായ്ബറേലി സ്ഥാനാർത്ഥിത്വം ഇന്ത്യ മുന്നണിയുടെ സാധ്യതകള്‍ വർധിപ്പിക്കും: പി.കെ. കുഞ്ഞാലിക്കുട്ടി

ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സംസാരിച്ചിരുന്നതായും ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന നടപടിയാണിതെന്നും പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു.

Published

on

രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നത് ഇന്ത്യ മുന്നണിയുടെ സാധ്യതകൾ വർധിപ്പിക്കുമെന്ന് പി.കെ. കുഞ്ഞാലികുട്ടി. രണ്ടു സീറ്റിൽ മത്സരിക്കുന്നത് സാധാരണ കാര്യമാണ്. രണ്ടു സീറ്റിൽ രാഹുൽ മത്സരിക്കണം എന്ന ആവശ്യം ലീഗും മുന്നോട്ട് വെച്ചിരുന്നു.

ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സംസാരിച്ചിരുന്നതായും ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന നടപടിയാണിതെന്നും പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. ബിജെപിക്ക് ഭൂരിപക്ഷം തികയ്ക്കില്ല എന്ന സംശയം ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

Continue Reading

kerala

പ്രജ്വലിനെതിരെ വീണ്ടും ബലാല്‍സംഗക്കേസ്; രഹസ്യമൊഴി നല്‍കി യുവതി

നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഈ യുവതിയുമുണ്ടായിരുന്നു.

Published

on

ഹാസനിലെ എംപിയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ വീണ്ടും ബലാല്‍സംഗക്കേസ്. പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് മറ്റൊരു യുവതിയും കൂടി പരാതി നല്‍കി. നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഈ യുവതിയുമുണ്ടായിരുന്നു. മജിസ്‌ട്രേറ്റ് മുന്‍പാകെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.

ലൈംഗിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പുതിയ കേസ്. ചോദ്യം ചെയ്യലിന് നല്‍കിയ നോട്ടിസ് മടങ്ങിയതിനെ തുടര്‍ന്ന് പ്രജ്വലിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ ജര്‍മനിയിലേക്ക് കടന്നതായും ഇവിടെ നിന്ന് ദുബൈയിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

Continue Reading

Trending